'രാഹുലിനെ അയോഗ്യനാക്കണം, വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പ് വേണം': ഒടുവില്‍ സരിതക്ക് തിരിച്ചടി, ഹർജി തളളി
ദില്ലി: എ ഐ സി സി മുന്‍ അധ്യക്ഷനും വയനാട് ലോക്സഭ മണ്ഡലം എംപിയുമായ രാഹുല്‍ ഗാന്ധിക്കെതിരായ തിരഞ്ഞെടുപ്പ് നിയമപോരാട്ടത്തില്‍ സരിത നായർക്ക് തിരിച്ചടി. രാഹുല്‍ ഗാന്ധിയും വിജയം ചോദ്യം ചെയ്തുകൊണ്ട് സോളാർ കേസ് പ്രതികൂടിയായ സരിത നായർ സമർപ്പിച്ച ഹർജി സുപ്രീംകോടതി ഇന്ന് തള്ളുകയായിരുന്നു. ജസ്റ്റിസുമാരായ എ.എസ് ബൊപ്പണ്ണ, ദിപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് വയനാട് ലോക്സഭ മണ്ഡലത്തിലെ വിജയത്തിനെതിരായ ഹർജി തള്ളിയത്. നേരത്തെ എസ് എ ബോബ്ഡെ ചീഫ് ജസ്റ്റിസ് ആയിരുന്ന കാലയളവില്‍ ഈ ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു.
കേസില്‍ സരിതയുടെ അഭിഭാഷന് നിരന്തരം കോടതിയില്‍ ഹാജരായില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നേരത്തെ ഹർജി തള്ളിയത്. എന്നാല്‍, കോടതി നടപടികളില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ പങ്കെടുക്കാന്‍ തന്റെ അഭിഭാഷകന് സാങ്കേതിക തടസ്സം നേരിട്ടിരുന്നുവെന്ന് ചൂണ്ടിക്കാട്ടി സരിത സമർപ്പിച്ച ഹർജി സുപ്രീംകോടതി പരിഗണിക്കുകയായിരുന്നു. ഹർജി പരിഗണിച്ച സുപ്രീം കോടതി ഇന്ന് സരിതയുടെ ഹര്‍ജി മെറിറ്റില്‍ പരിഗണിച്ച ശേഷം തള്ളുകയായിരുന്നു.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തില്‍ നിന്നും രാഹുല്‍ ഗാന്ധിക്ക് എതിരായി മത്സരിക്കാന്‍ സരിത എസ് നായര്‍ നല്കിയ നാമനിര്‍ദേശ പത്രിക വരണാധികാരി തള്ളിയിരുന്നു. എന്നാല്‍ അമേഠി മണ്ഡലത്തില്‍ നിന്നും രാഹുലിനെതിരെ മത്സരിക്കാനുള്ള സരിത എസ് നായരുടെ പത്രിക വരണാധികാരി സ്വീകരിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് രാഹുലിന്റെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സരിത് എസ് നായര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.
രാഹുലിന്റെ വിജയം റദ്ദ് ചെയ്ത് വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പ് നടത്തണമെന്നായിരുന്നു സരിതയുടെ ആവശ്യം. എന്നാല്‍ ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെയുടെ അധ്യക്ഷതയിലുളള മൂന്നംഗ ബെഞ്ച് സരിത എസ് നായരുടെ ഹര്‍ജി തള്ളുകയും സരിത എസ് നായര്‍ക്ക് ഒരു ലക്ഷം രൂപ പിഴ ശിക്ഷ വിധിക്കുകയും ചെയ്തു. കോടതിയുടെ സമയം നഷ്ടപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പിഴ വിധിച്ചത്.
നിരവധി തവണ കേസ് പരിഗണിച്ചെങ്കിലും അപ്പോഴൊന്നും ഹാജരാവാന്‍ പരാതിക്കാരിയായ സരിത എസ് നായരോ അഭിഭാഷകനോ തയ്യാറായിരുന്നില്ല. ഇതോടെ കോടതി കടുത്ത നടപടികളിലേക്ക് കടക്കുകയായിരുന്നു. വയനാടിന് പുറമെ എറണാകുളം ലോക്സഭാ മണ്ഡലത്തില്‍ നിന്നും ഹൈബി ഈഡനെതിരെ മത്സരിക്കാന്‍ നല്കിയ പത്രികയും സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം വരണാധികാരി തള്ളിയിരുന്നു.
സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ പെരുമ്പാവൂര്‍ ജുഡീഷ്യന്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി സരിതയ്ക്ക് 3 വര്‍ഷം തടവും 45 ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. മറ്റൊരു കേസില്‍ പത്തനംതിട്ട ജുഡീഷ്യന്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി 45 ലക്ഷം പിഴയും വിധിച്ചിരുന്നു. ശിക്ഷ മേല്‍ക്കോടതി തടഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വരണാധികാരി പത്രിക തള്ളിയത്.
രണ്ട് വര്‍ഷത്തിലധികം തടവ് ശിക്ഷ ലഭിച്ചിട്ടുണ്ടെങ്കില്‍ ജനപ്രാതിനിധ്യ നിയമപ്രകാരം തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഏതൊരു വ്യക്തിയും അയോഗ്യരാകും. ഇവിടുത്തെ കേസുകള്‍ ശ്രദ്ധയില്പ്പെടാത്തതുകൊണ്ടോ എന്തോ അമേഠിയില്‍ സരിതയുടെ പത്രിക സ്വീകരിക്കപ്പെടുകയായിരുന്നു. മുളക് ചിഹ്നത്തില്‍ സ്വതന്ത്രയായി മത്സരിച്ച സരിത അമേഠിയില്‍ 443 വോട്ടുകള്‍ സ്വന്തമാക്കുകയും ചെയ്തു.
വയനാട് മണ്ഡലത്തിൽ നിന്ന് 4,31, 770 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു കോൺഗ്രസ് സ്ഥാനാർത്ഥിയായ രാഹുൽ ഗാന്ധി ജയിച്ചത്. കേരള ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന ഭൂരിപക്ഷമായിരുന്നു ഇത്. സംസ്ഥാനത്ത് ആകെയുള്ള 20 ല്‍ 19 സീറ്റിലും യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വിജയിക്കാന്‍ സാധിച്ചു. ഇതില്‍ 16 ഇടത്തും വിജയിച്ചതും കോണ്‍ഗ്രസായിരുന്നു. അന്നത്തെ ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാന്‍ എത്തിയത് പാര്‍ട്ടിയുടെ മികച്ച പ്രകടനത്തില്‍ നിര്‍ണ്ണായകമായെന്നാണ് വിലയിരുത്തപ്പെടുന്നത്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications