കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹൈബി ഈഡനെതിരായ സരിതയുടെ ഹര്‍ജി സുപ്രീംകോടതി തള്ളി, വയനാടിന് പിന്നാലെ

Google Oneindia Malayalam News

ദില്ലി: എറണാകുളം എംപി ഹൈബി ഈഡന്റെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സരിത നായര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. നേരത്തെ രാഹുല്‍ ഗാന്ധിയുടെ വയനാട് തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന സരിതയുടെ ര്‍ജിയും സുപ്രീംകോടതി തള്ളിയിരുന്നു. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെയും എറണാകുളത്ത് ഹൈബി ഈഡനെതിരെയും മല്‍സരിക്കാന്‍ സരിത നായര്‍ പത്രിക നല്‍കിയിരുന്നു. എന്നാല്‍ രണ്ടു കേസില്‍ ശിക്ഷിക്കപ്പെട്ട കാര്യം ചൂണ്ടിക്കാട്ടി വരണാധികാരികള്‍ പത്രിക തള്ളി. ഇതിനെതിരെ സരിത നായര്‍ ഹൈക്കോടതിയെ സമീപിച്ചു.

p

തിരഞ്ഞെടുപ്പുകള്‍ റദ്ദാക്കണമെന്നും വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നുമായിരുന്നു സരിതയുടെ ആവശ്യം. എന്നാല്‍ ഹൈക്കോടതി സരിതയുടെ ഹര്‍ജി തള്ളുകയാണ് ചെയ്തത്. പിന്നീടാണ് സുപ്രീംകോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചത്. സുപ്രീംകോടതിയും ഹര്‍ജി തള്ളിയതോടെ സരിതയുടെ ആവശ്യം നടക്കില്ലെന്ന് ഉറപ്പായി. കഴിഞ്ഞ മാസമാണ് രാഹുല്‍ ഗാന്ധിയുടെ തിരഞ്ഞെടുപ്പിനെതിരായ ഹര്‍ജി സുപ്രീംകോടതി തള്ളിയത്.

സ്വപ്‌ന സുരേഷിന് വധഭീഷണി; അന്വേഷണത്തിന് നിര്‍ദേശിച്ച് ഋഷിരാജ് സിങ്, സുരക്ഷ വര്‍ധിപ്പിച്ചുസ്വപ്‌ന സുരേഷിന് വധഭീഷണി; അന്വേഷണത്തിന് നിര്‍ദേശിച്ച് ഋഷിരാജ് സിങ്, സുരക്ഷ വര്‍ധിപ്പിച്ചു

വയനാട് തിരഞ്ഞെടുപ്പ് ചോദ്യം ചെയ്തുള്ള ഹര്‍ജി പരിഗണിക്കുമ്പോള്‍ സരിതയുടെ അഭിഭാഷകന്‍ ഹാജരായിരുന്നില്ല. തുടര്‍ന്നാണ് സുപ്രീംകോടതി ഹര്‍ജി തള്ളിയത്. പരാതിക്കാരിക്ക് പിഴ വിധിക്കുകയും ചെയ്തിരുന്നു. രാഹുല്‍ ഗാന്ധി മല്‍സരിച്ച ഉത്തര്‍ പ്രദേശിലെ അമേഠിയിലും സരിത നായര്‍ പത്രിക നല്‍കിയിരുന്നു. ഇത് വരണാധികാരി സ്വീകരിക്കുകയും സരിത മല്‍സരിക്കുകയും ചെയ്തു.

Recommended Video

cmsvideo
Hibi Eden's Reply To Aashiq Abu | Oneindia Malayalam

English summary
Supreme Court Rejected Sarith Nair Plea against Hibi Eaden Election from Ernakulam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X