നിങ്ങള്‍ക്ക് രാജ്യം തിളച്ചുമറിയണോ? സ്ഥലപ്പേര് മാറ്റണമെന്ന ബിജെപി നേതാവിന്റെ ഹര്‍ജി തള്ളി സുപ്രീംകോടതി
ബിജെപി ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും റെയില്‍വേ സ്റ്റേഷനുകളുടെ അടക്കം പേര് മാറ്റിയിരുന്നു. ഇവിടെ ഹിന്ദുനാമങ്ങളാണ് നല്‍കിയിരിക്കുന്നത്

ന്യൂദല്‍ഹി: രാജ്യത്തെ പലയിടത്തേയും പേര് മാറ്റണം എന്ന ബി ജെ പി നേതാവിന്റെ ഹര്‍ജി തള്ളി സുപ്രീംകോടതി. അധിനിവേശക്കാരുടെ പേരില്‍ അറിയപ്പെടുന്ന എല്ലാ നഗരങ്ങളുടെയും ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളുടെയും പേരുമാറ്റണം എന്നായിരുന്നു ബി ജെ പി നേതാവ് അശ്വിനി കുമാര്‍ ഉപാധ്യായ സമര്‍പ്പിച്ച ഹര്‍ജിയിലെ ആവശ്യം.
എന്നാല്‍ ഹര്‍ജിയുടെ ഉദ്ദേശശുദ്ധിയെ ജസ്റ്റിസുമാരായ കെ എം ജോസഫും ബി വി നാഗരത്നയും അടങ്ങുന്ന ബെഞ്ച് ചോദ്യം ചെയ്തു. 'പുരാതന ചരിത്ര സാംസ്‌കാരിക മത സ്ഥലങ്ങളുടെ' യഥാര്‍ത്ഥ പേരുകള്‍ കണ്ടെത്താന്‍ 'പുനര്‍നാമകരണ കമ്മീഷന്‍' വേണം എന്നായിരുന്നു അശ്വിനി കുമാര്‍ ഉപാധ്യായ ആവശ്യപ്പെട്ടത്.
എന്നാല്‍ നിലവില്‍ രാജ്യതത്തുള്ള 'തിളച്ച് മറിയുന്ന' പ്രശ്‌നങ്ങളെ സജീവമാക്കാനെ ഹര്‍ജിയിലെ ആവശ്യം ഉപകരിക്കൂ എന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. രാജ്യത്തിന്റെ ചരിത്രം അതിന്റെ വര്‍ത്തമാന തലമുറയെയും ഭാവി തലമുറയെയും വേട്ടയാടരുത് എന്നും ബെഞ്ച് അഭിപ്രായപ്പെട്ടു.
ഹിന്ദുത്വം ഒരു മതമല്ല, ഒരു ജീവിതരീതിയാണ്. ഹിന്ദുമതത്തില്‍ മതാന്ധതയില്ല എന്നും അസ്വാരസ്യം സൃഷ്ടിക്കുന്ന ഭൂതകാലം കുഴിച്ചുമൂടരുത് എന്നും സുപ്രീംകോടതി പറഞ്ഞു. രാജ്യത്തെ കത്തിക്കാന്‍ അനുവദിക്കില്ല എന്നും സുപ്രീം കോടതി പറഞ്ഞു. അടുത്തിടെ മുഗള്‍ ഗാര്‍ഡനെ അമൃത് ഉദ്യാന്‍ എന്ന് പുനര്‍നാമകരണം ചെയ്തിരുന്നു.

എന്നാല്‍ അധിനിവേശക്കാരുടെ പേരിലുള്ള റോഡുകളുടെ പേരുമാറ്റാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്തില്ല എന്നാണ് ബി ജെ പി നേതാവ് പറഞ്ഞത്. ഈ പേരുകള്‍ തുടരുന്നത് ഭരണഘടന ഉറപ്പുനല്‍കുന്ന പരമാധികാരത്തിനും മറ്റ് പൗരാവകാശങ്ങള്‍ക്കും എതിരാണെന്നും ഹര്‍ജിയില്‍ അവകാശപ്പെട്ടിരുന്നു.
നേരത്തെ ഉത്തര്‍പ്രദേശ് അടക്കം ബി ജെ പി ഭരിക്കുന്ന പല സംസ്ഥാനങ്ങളിലേയും പ്രധാനപ്പെട്ട സ്ഥലങ്ങളിലേയും റെയില്‍വേ സ്റ്റേഷനുകളുടേയും പേര് മാറ്റിയിരുന്നു. ഇതിന് എതിരെ പ്രതിപക്ഷം വലിയ പ്രതിഷേധം ഉയര്‍ത്തിയിരുന്നെങ്കിലും ഫലമുണ്ടായിരുന്നില്ല.
മുഗള്‍ കാലത്ത് നല്‍കിയ അറബി പേരുകള്‍ മാറ്റി ഹൈന്ദവ പേരുകള്‍ നല്‍കുകയായിരുന്നു ബി ജെ പി സര്‍ക്കാരുകള്‍ നല്‍കിയിരുന്നത്. ഇതിന് എതിരെയാണ് പ്രതിപക്ഷം ശക്തമായി രംഗത്തെത്തിയിരുന്നത്. കര്‍ണാടക, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ ആണ് ഇത്തരത്തില്‍ വ്യാപകമായി പേര് മാറ്റിയത്












Click it and Unblock the Notifications