കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യോഗി സര്‍ക്കാരിന് തിരിച്ചടി; കഫീല്‍ ഖാനെതിരായ ഹര്‍ജി തള്ളി, ഇടപെടില്ലെന്ന് സുപ്രീംകോടതി

Google Oneindia Malayalam News

ദില്ലി: ഉത്തര്‍ പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാരിന് സുപ്രീംകോടതിയില്‍ തിരിച്ചടി. ഡോക്ടര്‍ കഫീല്‍ ഖാനെ വെറുതെ വിട്ട അലഹാബാദ് ഹൈക്കോടതി വിധിക്കെതിരെ സമര്‍പ്പിച്ച അപ്പീല്‍ സുപ്രീംകോടതി തള്ളി. ഹൈക്കോടതി വിധിയില്‍ യാതൊരു കുഴപ്പവുമില്ലെന്നും ഇടപെടാന്‍ കാരണങ്ങള്‍ കാണുന്നില്ലെന്നും ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. കഫീല്‍ ഖാനെതിരെ ദേശ സുരക്ഷ നിയമം ചുമത്തി തടവിലിട്ടത് നിയമവിരുദ്ധമാണ് എന്നാണ് അലഹാബാദ് ഹൈക്കോടതി വിധിച്ചത്. ഉടന്‍ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. തുടര്‍ന്നാണ് കഫീല്‍ ഖാന്‍ ജയില്‍ മോചിതനായത്.

dr

തന്നെ തടവിലിടാനുള്ള യുപി സര്‍ക്കാരിന്റെ ശ്രമം ഒരിക്കല്‍ കൂടി പരാജയപ്പെട്ടിരിക്കുകയാണെന്ന് കഫീല്‍ ഖാന്‍ സുപ്രീംകോടതി വിധിയോട് പ്രതികരിച്ചു. തന്റെ സഹോദരന്റെ വിവാഹ ദിവസം പോലും തന്നെ തടവിലിട്ടു. ജുഡീഷ്യറിക്ക് നന്ദിയുണ്ട്. തനിക്ക് വേണ്ടി പ്രാര്‍ഥിച്ച എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും കഫീല്‍ ഖാന്‍ പറഞ്ഞു. വിവാദമായ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രസംഗിച്ചു എന്നാരോപിച്ച് എന്‍എസ്എ പ്രകാരമാണ് കഫീല്‍ ഖാനെ യുപി പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. എന്നാല്‍ കഫീല്‍ ഖാന്റെ പ്രസംഗത്തില്‍ വിദ്വേഷം പരത്തുന്ന ഒന്നുമില്ല എന്ന് കണ്ടെത്തിയാണ് കഴിഞ്ഞ സെപ്തംബറില്‍ ഹൈക്കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയതും ജയില്‍ നിന്ന് മോചിപ്പിച്ചതും.

ജോസ് കെ മാണിയുടെ മോഹങ്ങള്‍ക്ക് ആപ്പ് വച്ച് സിപിഐ; ഒരു അല്‍ഭുതവും സംഭവിക്കില്ല, വന്‍ പ്രഖ്യാപനം നാളെജോസ് കെ മാണിയുടെ മോഹങ്ങള്‍ക്ക് ആപ്പ് വച്ച് സിപിഐ; ഒരു അല്‍ഭുതവും സംഭവിക്കില്ല, വന്‍ പ്രഖ്യാപനം നാളെ

ഈ ഉത്തരവിനെതിരെയാണ് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ അലിഗഡ് മുസ്ലിം സര്‍വകലാശാലയില്‍ സിഎഎ വിരുദ്ധ സമരം നടന്നിരുന്നു. ഇതില്‍ പങ്കെടുത്ത കഫീല്‍ ഖാന്‍ നിയമത്തിനെതിരെ സംസാരിച്ചുവെന്നും അക്രമത്തിന് പ്രോല്‍സാഹിപ്പിച്ചു എന്നുമാണ് പോലീസ് കേസ്. കഴിഞ്ഞ ജനുവരി 29നാണ് ഗോരഖ്പൂരിലെ ഡോക്ടറായിരുന്ന കഫീല്‍ ഖാനെ അറസ്റ്റ് ചെയ്തത്. ഇരു സമുദായങ്ങള്‍ക്കിടയില്‍ വിദ്വേഷം ജനിപ്പിച്ചു എന്നായിരുന്നു ആദ്യ കേസ്. ഇതില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ എന്‍എസ്എ ചുമത്തുകയായിരുന്നു. അദ്ദേഹത്തിന്റെ കുടുംബം സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ഇടപെടലുണ്ടായത്. ജയിലില്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ടുവെന്നും ദിവസങ്ങളോളം പട്ടിണിക്കിട്ടുവെന്നും കഫീല്‍ ഖാന്‍ പറഞ്ഞിരുന്നു.

Recommended Video

cmsvideo
കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ചരിത്രത്തില്‍ ആദ്യമായി അക്കൗണ്ട്‌ തുറന്ന്‌ ബിജെപി | Oneindia Malayalam

രാഷ്ട്രീയ ചാണക്യന്‍ കുഞ്ഞാലിക്കുട്ടി തന്നെ!! ചെങ്കൊടിയേറ്റത്തിലും പതറാതെ ലീഗ്, മലബാറില്‍ വന്‍ വിജയംരാഷ്ട്രീയ ചാണക്യന്‍ കുഞ്ഞാലിക്കുട്ടി തന്നെ!! ചെങ്കൊടിയേറ്റത്തിലും പതറാതെ ലീഗ്, മലബാറില്‍ വന്‍ വിജയം

English summary
Supreme Court rejected UP Government Plea Against Allahabad High Court Order Freeing Kafeel Khan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X