കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അനിൽ ദേശ്മുഖിന് സുപ്രീംകോടതിയിൽ തിരിച്ചടി: ആരോപണം ഗുരുതരമെന്ന് കോടതി, ഹർജി തള്ളി....

Google Oneindia Malayalam News

ദില്ലി: അഴിമതി ആരോപണത്തിൽ സിബിഐ അന്വേഷണത്തിനെതിരായ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രിയുടെ ഹർജി തള്ളി സുപ്രീം കോടതി. മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശമുഖിന്റെ ഹർജിയിൽ ഇടപെടാൻ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി. അനിൽ ദേശ്മുഖിനെതിരായ ആരോപണങ്ങൾ ഗൌരവമേറിയതാണ് അതുകൊണ്ട് കേസിൽ സ്വതന്ത്ര അന്വേഷണം വേണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. അനിൽ ദേശ് മുഖിനെതിരായ ആരോപണം ഉയർന്നതോടെ ബോംബെ ഹൈക്കോടതിയാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.

കര്‍ഷക സമരത്തെ ഷഹീന്‍ബാഗ് പ്രക്ഷോഭം പോലെ കേന്ദ്രം നേരിടരുതെന്ന് രാകേഷ് ടിക്കായത്ത്കര്‍ഷക സമരത്തെ ഷഹീന്‍ബാഗ് പ്രക്ഷോഭം പോലെ കേന്ദ്രം നേരിടരുതെന്ന് രാകേഷ് ടിക്കായത്ത്

മുംബൈയിലെ വ്യവസായികളെ ഭീഷണിപ്പെടുത്തി മാസംതോറും 100 കോടി രൂപ പിരിച്ചെടുക്കാൻ അനിൽ ദേശ്മുഖ് ശ്രമിച്ചെന്നായിരുന്നു മുൻ മുംബൈ പോലീസ് കമ്മീഷണർ ഉന്നയിച്ച പരാതി. ഈ കേസിൽ പ്രാഥമിക അന്വേഷണം നടത്താനാണ് മുംബൈ ഹൈക്കോടതി സിബിഐയോട് ആവശ്യപ്പെട്ടത്. ഇതിനെതിരെയാണ് അനിൽ ദേശ്മുഖ് സുപ്രീംകോടതിയെ സമീപിച്ചിട്ടുള്ളത്. എന്നാൽ ഈ സംഭവത്തിൽ തെറ്റ് ചെയ്തിട്ടില്ലെന്നാണ് അനിൽ ദേശ്മുഖിന്റെ വാദം. എന്നാൽ വിവാദം ഉയർന്നതിന് പിന്നാലെ അനിൽ ദേശ്മുഖ് മന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. എൻസിപി നേതാവായ അനിൽ എൻസിപി നേതൃത്വവുമായി ചർച്ച ചെയ്ത ശേഷമാണ് രാജിപ്രഖ്യാപനം നടത്തിയത്.

deshmukh-16

ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷിന്റെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം, ചിത്രങ്ങള്‍

മുംബൈ പോലീസ് മുൻ മേധാവി പരംവീർ സിംഗാണ് അനിൽ ദേശ്മുഖിനെതിരെ പരാതി നൽകിയത്. റിലയൻസ് മേധാവി മുകേഷ് അംബാനിയുടെ വീടിന് സമീപത്ത് നിന്ന് സ്ഫോടകവസ്തു നിറച്ച വാഹനം കണ്ടെത്തിയ സംഭവത്തോടെ പരംവീർ സിംഗിനെ നേരത്തെ മുംബൈ പോലീസ് മേധാവി സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. ഈ സംഭവത്തിന് ശേഷമാണ് അനിൽ ദേശ്മുഖിനെതിരെ പരംവീർ സിംഗ് ഗുരുതര ആരോപണമുന്നയിക്കുന്നത്.

സ്വിമ്മിംഗ് പൂളില്‍ ഗ്ലാമറസായി സീസല്‍ ശര്‍മ, ചിത്രങ്ങള്‍ കാണാം

English summary
Supreme court rejects Anil Deshmukh's plea against CBI investigation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X