കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിന് വന്‍ തിരിച്ചടി; ഹര്‍ജി സുപ്രീംകോടതി തള്ളി, രാജ്യസഭാ തിരഞ്ഞെടുപ്പില്‍ മാറ്റമില്ല

Google Oneindia Malayalam News

ദില്ലി: ഗുജറാത്തില്‍ ഒഴിവുവന്ന രണ്ടു സീറ്റുകളിലേക്കുള്ള രാജ്യസഭാ തിരഞ്ഞെടുപ്പ് വ്യത്യസ്ത സമയങ്ങളില്‍ നടത്തുന്നതിനെതിരെ കോണ്‍ഗ്രസ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇറക്കിയ സാഹചര്യത്തില്‍ വോട്ടെടുപ്പിന് ശേഷം തിരഞ്ഞെടുപ്പ് ഹര്‍ജി സമര്‍പ്പിക്കാമെന്ന് കോടതി വ്യക്തമാക്കി. വിജ്ഞാപനം ഇറക്കിയതിനാല്‍ ഇനി ഇടപെടുന്നില്ലെന്നും ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബിആര്‍ ഗവായ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

എന്ത് മൗലികാവകാശ ലംഘനമാണ് ഇവിടെ നടന്നതെന്നും കോടതി ചോദിച്ചു. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, സ്മൃതി ഇറാനി എന്നിവര്‍ ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭാംഗങ്ങളായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചതിനെ തുടര്‍ന്നാണ് ഇരുവരും രാജ്യസഭാ അംഗത്വം രാജിവെച്ചത്. ഈ സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്....

കോണ്‍ഗ്രസിന്റെ ആവശ്യം

കോണ്‍ഗ്രസിന്റെ ആവശ്യം

ഒരു സംസ്ഥാനത്ത് ഒഴിവുവന്ന രണ്ട് സീറ്റുകളില്‍ ഒരേസമയം തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ജൂലൈ അഞ്ചിന് രണ്ടു സമയങ്ങളിലാണ് തിരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. രണ്ടുനേരങ്ങളില്‍ തിരഞ്ഞെടുപ്പ് നടത്തുന്നതിനെതിരെ ഗുജറാത്ത് പ്രതിപക്ഷ നേതാവ് പരേഷ്ഭായ് ധനനിയാണ് സുപ്രീംകോടതിയെ സമീപിച്ചത്.

 ഇത് ചട്ട ലംഘനം

ഇത് ചട്ട ലംഘനം

രണ്ടു സീറ്റുകളിലേക്ക് ഒരേ ദിവസം വ്യത്യസ്ത സമയങ്ങളില്‍ തിരഞ്ഞെടുപ്പ് നടത്തുന്നത് ചട്ട ലംഘനമാണെന്ന് കോണ്‍ഗ്രസ് ഹര്‍ജിയില്‍ പറയുന്നു. ഇക്കാര്യം തിരഞ്ഞെടുപ്പ് കമ്മീഷനെ കോണ്‍ഗ്രസ് അറിയിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസിന്റെ അപേക്ഷ കമ്മീഷന്‍ തള്ളി. തുടര്‍ന്നാണ് പ്രതിപക്ഷ നേതാവ് സുപ്രീംകോടതിയെ സമീപിച്ചത്.

പ്രത്യേകം നടത്താന്‍ കാരണം

പ്രത്യേകം നടത്താന്‍ കാരണം

ഗുജറാത്തിലെ ഗാന്ധി നഗര്‍ മണ്ഡലത്തില്‍ നിന്ന് വിജയിച്ച അമിത് ഷാ മെയ് 28നാണ് രാജ്യസഭാ സീറ്റ് ഒഴിഞ്ഞത്. യുപിയിലെ അമേഠിയില്‍ നിന്ന് ജയിച്ച സ്മൃതി ഇറാനി തൊട്ടടുത്ത ദിവസവും രാജ്യസഭാ സീറ്റ് ഒഴിഞ്ഞു. ഇരുവരുടെയും ഫല പ്രഖ്യാപനവും രണ്ടുദിവസങ്ങളിലായിട്ടാണ് പുറത്തുവന്നത്. തുടര്‍ന്നാണ് രാജ്യസഭാ തിരഞ്ഞെടുപ്പിന്റെ വിജ്ഞാപനം രണ്ടുസീറ്റിലും പ്രത്യേകം ഇറക്കിയത്.

കോണ്‍ഗ്രസിന് സീറ്റ് കിട്ടില്ല

കോണ്‍ഗ്രസിന് സീറ്റ് കിട്ടില്ല

രണ്ടു സീറ്റുകളിലേക്ക് ഒരേസമയം വോട്ടെടുപ്പ് നടത്തിയാല്‍ ഫസ്റ്റ് പ്രിഫറന്‍സ് പ്രകാരം കോണ്‍ഗ്രസിന് ഒരു സീറ്റ് ലഭിക്കും. ഇത് തടയുക എന്ന ലക്ഷ്യത്തോടെയാണ് ബിജെപിയുടെ സമ്മര്‍ദ്ദം കാരണം തിരഞ്ഞെടുപ്പ് കമ്മീഷന്‍ രണ്ടു വിജ്ഞാപനം ഇറക്കിയതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. എന്നാല്‍ കോണ്‍ഗ്രസ് കള്ളം പ്രചരിപ്പിക്കുയാണെന്നും രാജ്യസഭാ ഉപതിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താറില്ലെന്നും ബിജെപി പറയുന്നു.

ഒരു സീറ്റില്‍ എസ് ജയശങ്കര്‍ മല്‍സരിക്കും

ഒരു സീറ്റില്‍ എസ് ജയശങ്കര്‍ മല്‍സരിക്കും

ഗുജറാത്ത് നിയമസഭയില്‍ കോണ്‍ഗ്രസിന് 70ല്‍ അധികം അംഗങ്ങളുണ്ട്. തിരഞ്ഞെടുപ്പ് ഒരുമിച്ച് നടത്തിയാല്‍ ഒരു സീറ്റ് കോണ്‍ഗ്രസിന് ഉറപ്പായിരുന്നു. രണ്ടു സമയങ്ങളില്‍ നടക്കുന്നതിനാല്‍ ബിജെപിക്ക് അവരുടെ വോട്ട് കേന്ദ്രീകരിക്കാനും തങ്ങളുടെ സ്ഥാനാര്‍ഥികളെ വിജയിപ്പിക്കാനും സാധിക്കും. വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനെയാണ് ഒരു സീറ്റില്‍ ബിജെപി മല്‍സരിപ്പിക്കുന്നത്.

അമേരിക്കന്‍ ഗൂഢനീക്കം പൊളിച്ചടുക്കി ഇറാന്‍; 16 പേര്‍ അറസ്റ്റില്‍, യുവതിയുടെ നേതൃത്വത്തില്‍...അമേരിക്കന്‍ ഗൂഢനീക്കം പൊളിച്ചടുക്കി ഇറാന്‍; 16 പേര്‍ അറസ്റ്റില്‍, യുവതിയുടെ നേതൃത്വത്തില്‍...

English summary
Supreme Court rejects Congress Petition On Gujarath Rajya Sabha polls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X