കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോഷ്യൽമീഡിയ അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കണം; ഹർജി സുപ്രീംകോടതി തള്ളി!

Google Oneindia Malayalam News

ദില്ലി: സോഷ്യൽ മീഡിയ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പുതുതായി സമര്‍പ്പിച്ച പൊതു താല്‍പര്യ ഹര്‍ജി സുപ്രീം കോടതി തള്ളി. മദ്രാസ് ഹൈക്കോടതി ഈ വിഷയത്തിൽ വാദം കേട്ടുകൊണ്ടിരിക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹർജി തള്ളിയത്. ഹര്‍ജിക്കാരനോട് മദ്രാസ് ഹൈക്കോടതിയെ സമീപിക്കാനും സുപ്രീ കോടതി ആവശ്യപ്പെട്ടു.

കൂടത്തായി കൊലപാതകം; സയനൈഡ് കിട്ടാൻ പ്രജികുമാറിന് കൊടുത്തത് 2 കുപ്പി മദ്യം, 5000 രൂപയും!!കൂടത്തായി കൊലപാതകം; സയനൈഡ് കിട്ടാൻ പ്രജികുമാറിന് കൊടുത്തത് 2 കുപ്പി മദ്യം, 5000 രൂപയും!!

സാമൂഹികമാധ്യമ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന രണ്ട് ഹര്‍ജികളിലാണ് മദ്രാസ് ഹൈക്കോടതി നിലവിൽ വാദം കേൾക്കുന്നതി. സമാന ആവശ്യവുമായി ബോംബെ, മധ്യപ്രദേശ് ഹൈക്കോടതികളിലും ഹര്‍ജികള്‍ സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. എല്ലാ കേസുകളും സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന് ഫേസ്ബുക്ക് ഹർജി സമർപ്പിചച്ചിരുന്നു.

Social media

എല്ലാ ഹര്‍ജികളും ഒരേ ആവശ്യം മുന്‍നിര്‍ത്തിയുള്ളതാണെന്ന് ചൂണ്ടിക്കാണിച്ചാണ് ഫേസ്ബുക്ക് ഹർജി സമർപ്പിച്ചത്. ഫെയ്‌സ്ബുക്കിന്റെ ഈ ഹര്‍ജി കഴിഞ്ഞമാസം പരിഗണിക്കവേ, സാമൂഹികമാധ്യമങ്ങളുടെ ദുരുപയോഗം തടയാനാവശ്യമായ നിയന്ത്രണങ്ങള്‍ രൂപപ്പെടുത്താന്‍ എത്രസമയം വേണ്ടിവരുമെന്ന് മൂന്നാഴ്ചയ്ക്കുള്ളിൽ അറിയിക്കാൻ കേന്ദ്രത്തിന് നിർദേശം നൽകിയിരുന്നു. അതേസമയം എല്ലാ കേസുകളും സുപ്രീം കോടതിയിലേക്ക് കൊണ്ടുവരേണ്ടതില്ലെന്നും ഹര്‍ജിക്കാര്‍ക്ക് മറ്റു കോടതികളെ സമീപക്കാവുന്നതാണെന്നുമാണ് സുപ്രീം കോടതി വ്യക്തമാക്കുന്നത്.

English summary
The Supreme Court rejected a PIL seeking to link all social media accounts to Aadhaar to stop fake
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X