കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഗാന്ധിയുടെ വിദേശ പൗരത്വം; ഹര്‍ജി സുപ്രീംകോടതി തള്ളി, കഴമ്പില്ലെന്ന് കോടതി

Google Oneindia Malayalam News

Recommended Video

cmsvideo
രാഹുലിന് എതിരായ വിദേശ പൗരത്വ കേസ് കോടതി തള്ളി

ദില്ലി: രാഹുല്‍ ഗാന്ധിയുടെ പൗരത്വം സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. രാഹുല്‍ ഗാന്ധിക്ക് വിദേശ പൗരത്വമുണ്ടെന്നും തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍ നിന്ന് അദ്ദേഹത്തെ വിലക്കണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് തള്ളിയത്. ഒരു കമ്പനിയുടെ റിപ്പോര്‍ട്ടില്‍ രാഹുല്‍ ബ്രിട്ടീഷ് പൗരനാണെന്ന് സൂചിപ്പിക്കുന്നുണ്ടെന്നാണ് ഹര്‍ജിയിലെ വാദം. ഏതെങ്കിലും കമ്പനി രാഹുല്‍ ഗാന്ധി ബ്രിട്ടീഷ് പൗരനാണെന്ന് സൂചിപ്പിച്ചാല്‍ ബ്രിട്ടീഷ് പൗരനാകുമോ എന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ചോദിച്ചു.

Rahul

ദില്ലി സ്വദേശികളായ ജയ് ഭഗവാന്‍ ഗോയല്‍, ചന്ദര്‍ പ്രകാശ് ത്യാഗി എന്നിവരാണ് സുപ്രീംകോടതിയെ സമീപിച്ചിരുന്നത്. രാഹുല്‍ ഗാന്ധി ബ്രിട്ടീഷ് പൗരനാണോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. യുപിയിലെ അമേഠി മണ്ഡലത്തിലും കേരളത്തിലെ വയനാട് മണ്ഡലത്തിലും രാഹുല്‍ ഗാന്ധി മല്‍സരിക്കുന്നുണ്ട്. വിദേശ പൗരത്വ ആരോപണം നേരിടുന്ന സാഹചര്യത്തില്‍ ഇത് സാധിക്കുമോ എന്നു പരിശോധിക്കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

ബ്രിട്ടന് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് രാഹുല്‍ ഗാന്ധി ബ്രിട്ടീഷ് പൗരനാണെന്ന് പറയുന്നതെന്ന ഹര്‍ജിക്കാര്‍ പറയുന്നു. രാഹുല്‍ ബ്രിട്ടീഷ് പൗരനാണെന്ന ഇക്കാര്യത്തില്‍ നിന്ന് വ്യക്തമാണെന്ന് അവര്‍ വാദിച്ചു. എന്നാല്‍ ഹര്‍ജിക്കാരുടെ വാദത്തില്‍ കഴമ്പില്ലെന്ന് കോടതി വിലയിരുത്തി.

കോണ്‍ഗ്രസ് ഭരണത്തിലേക്ക്? ഫെഡറല്‍ മുന്നണി നീക്കം വിട്ട് കെസിആര്‍, രാഹുലിനൊപ്പമെന്ന് കെജ്രിവാള്‍കോണ്‍ഗ്രസ് ഭരണത്തിലേക്ക്? ഫെഡറല്‍ മുന്നണി നീക്കം വിട്ട് കെസിആര്‍, രാഹുലിനൊപ്പമെന്ന് കെജ്രിവാള്‍

പൗരത്വവുമായി ബന്ധപ്പെട്ട പരാതിയില്‍ പ്രതികരണം തേടി രാഹുല്‍ ഗാന്ധിക്ക് ആഭ്യന്തര മന്ത്രാലയം അടുത്തിടെ നോട്ടീസ് അയച്ചിരുന്നു. ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമിയാണ് പരാതി സമര്‍പ്പിച്ചിരുന്നത്. സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചതിന് പിന്നാലെയാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ പരാതിയും ലഭിച്ചത്. പൗരത്വം സംബന്ധിച്ച വിവരങ്ങള്‍ രാഹുല്‍ ഗാന്ധി മറച്ചുവെച്ചെന്നു സ്വാമി ആരോപിച്ചിരുന്നു. 15 ദിവസത്തിനകം മറുപടി നല്‍കണമെന്നാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിക്ക് ആഭ്യന്തര മന്ത്രാലയം നോട്ടീസ് അയക്കുകയും ചെയ്തു.

ഇന്ത്യ ഇരട്ട പൗരത്വം അനുവദിക്കുന്നില്ല. ഇന്ത്യന്‍ പൗരത്വം മാത്രമുള്ള വ്യക്തികള്‍ക്കാണ് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ സാധിക്കുക. രാഹുല്‍ ഗാന്ധി ബ്രിട്ടീഷ് പൗരനാണെങ്കില്‍ ഇത്രയും കാലം എങ്ങനെയാണ് പാര്‍ലമെന്റിലിരിക്കുക എന്നാണ് കോണ്‍ഗ്രസ് ചോദിക്കുന്നത്.

English summary
Supreme Court reject plea Seeking Probe into Rahul Gandhi Citizenship
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X