കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശശികലയ്ക്ക് ജയിലിന് പുറത്ത് കടക്കാനാകില്ല; വാതില്‍ കൊട്ടിയടച്ച് കോടതി, നീക്കം പൊളിഞ്ഞു

  • By Ashif
Google Oneindia Malayalam News

ദില്ലി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ നാല് വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട എഐഎഡിഎംകെ നേതാവ് വികെ ശശികലയ്ക്ക് വീണ്ടും തിരിച്ചടി. തടവ് ശിക്ഷയില്‍ നിന്ന് രക്ഷപ്പെടാന്‍ അവര്‍ നടത്തിയ നീക്കം പരാജയപ്പെട്ടു. ശിക്ഷാ വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശശികല സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി.

അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിചാരണ കോടതി നാല് വര്‍ഷം തടവാണ് ശശികലയ്ക്ക് വിധിച്ചത്. കൂട്ടുപ്രതികളായ തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയ്ക്കും ബന്ധുക്കള്‍ക്കും ഇത്ര തന്നെ തടവ് വിധിച്ചു. എന്നാല്‍ ഇത് കര്‍ണാടക ഹൈക്കോടതി റദ്ദാക്കിയതോടെയാണ് അന്വേഷണ സംഘം സുപ്രീംകോടതിയില്‍ പോയതും സുപ്രീംകോടതി, വിചാരണ കോടതി വിധിച്ച ശിക്ഷ ശരിവച്ചതും.

ശിക്ഷ റദ്ദാക്കണം

ശിക്ഷ റദ്ദാക്കണം

ഇതില്‍ ഇളവ് ആവശ്യപ്പെട്ടാണ് ശശികല പിന്നീട് സുപ്രീംകോടതിയെ സമീപിച്ചത്. ശിക്ഷ വിധിച്ചത് റദ്ദാക്കണമെന്ന ശശികലയുടെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

കാരണം ഇതാണ്

കാരണം ഇതാണ്

കഴിഞ്ഞ മെയിലാണ് ശശികല സുപ്രീംകോടതിയില്‍ റിവ്യൂ ഹര്‍ജി നല്‍കിയത്. താന്‍ ഇതുവരെ ജനപ്രതിനിധിയോ സര്‍ക്കാര്‍ ജീവനക്കാരിയോ ആയിരുന്നില്ലെന്നും അതിനാല്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന കുറ്റം തനിക്കുമേല്‍ നിലനില്‍ക്കില്ലെന്നുമായിരുന്നു ശശികലയുടെ വാദം.

പിഴവില്ലെന്ന് കോടതി

പിഴവില്ലെന്ന് കോടതി

എന്നാല്‍ സുപ്രീംകോടതിക്ക് മുന്‍ വിധിയില്‍ യാതൊരു പിഴവും സംഭവിച്ചിട്ടില്ലെന്നും ശശികലയും ഇളവരശി ഉള്‍പ്പെടെയുള്ള രണ്ട് ബന്ധുക്കളും ശിക്ഷ അനുഭവിക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

60 കോടിയുടെ ആസ്തി

60 കോടിയുടെ ആസ്തി

ശശികലയും മുന്‍ മുഖ്യമന്ത്രി ജയലളിതയും അനധികൃതമായി 60 കോടിയുടെ ആസ്തിയുണ്ടാക്കിയെന്നാണ് ആരോപണം. സുപ്രീംകോടതി റിവ്യൂ ഹര്‍ജി തള്ളിയതോടെ ശശികലയുടെ അവസാന ശ്രമവും പരാജയപ്പെട്ടു.

ജയിലില്‍ വച്ച് പണി കൊടുക്കാന്‍ നീക്കം

ജയിലില്‍ വച്ച് പണി കൊടുക്കാന്‍ നീക്കം

അതേസമയം, ബെംഗളൂരു ജയിലിലുള്ള ശശികലയെ പാര്‍ട്ടിയില്‍ നിന്നു തഴഞ്ഞു ലയനത്തിലായ പളനിസ്വാമി സര്‍ക്കാരിന് പണി കൊടുക്കാനുള്ള നീക്കവും തകൃതിയാണ്. 19 എംഎല്‍എമാര്‍ പളനി സ്വാമിക്കുള്ള പിന്തുണ പിന്‍വലിച്ചതിന് പിന്നില്‍ ശശികലയും ബന്ധു ടിടിവി ദിനകരനുമാണ്.

റിസോര്‍ട്ട് രാഷ്ട്രീയം

റിസോര്‍ട്ട് രാഷ്ട്രീയം

എടപ്പാടി പളനിസ്വാമി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച എഐഎഡിഎംകെ എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റിയിരിക്കുകയാണിപ്പോള്‍. ശശികലയ്ക്കും ദിനകരനും പിന്തുണ പ്രഖ്യാപിച്ച് പളനിസ്വാമി സര്‍ക്കാരില്‍ നിന്ന് അകന്ന പാര്‍ട്ടി എംഎല്‍എമാരെയാണ് ചെന്നൈക്ക് പുറത്തേക്ക് മാറ്റിയത്.

കൂടുതല്‍ പേര്‍ ചാടും

കൂടുതല്‍ പേര്‍ ചാടും

ഇവരെ പുതുച്ചേരിയിലെ റിസോര്‍ട്ടിലേക്കാണ് മാറ്റിയത്. 19 എംഎല്‍എമാര്‍ രാജിവച്ചിട്ടുണ്ടെങ്കിലും 16 പേരെ മാത്രമേ മാറ്റിയിട്ടുള്ളൂ. മൂന്ന് വിശ്വസ്തരെ ചെന്നൈയില്‍ തന്നെ നിറുത്തിയിരിക്കുകയാണ് ശശികല പക്ഷം. കൂടുതല്‍ എഐഎഡിഎംകെ എംഎല്‍എമാരെ തങ്ങള്‍ക്കൊപ്പം ചേര്‍ക്കാനുള്ള ശ്രമത്തിലാണിവര്‍.

വീണ്ടും കലങ്ങിമറിയുന്നു

വീണ്ടും കലങ്ങിമറിയുന്നു

തമിഴ്‌നാട് രാഷ്ട്രീയം വീണ്ടും കലങ്ങിമറിയുന്ന കാഴ്ചയാണിപ്പോള്‍. നേരത്തെ ജയലളിത മരിച്ചതിന് ശേഷവും സമാനമായ കളികള്‍ ശശികല നടത്തിയിരുന്നു. ദിവസങ്ങള്‍ക്ക് ശേഷമാണ് അന്ന് പ്രതിസന്ധി അയഞ്ഞത്. 19 എംഎല്‍എമാരാണ് പളനിസ്വാമിക്കുള്ള പിന്തുണ പിന്‍വലിച്ച് ഗവര്‍ണര്‍ക്ക് കത്തുനല്‍കിയത്. ഇതില്‍ 16 പേരെ പുതുച്ചേരിയിലെ രഹസ്യ റിസോര്‍ട്ടിലേക്ക മാറ്റിയെന്നാണ് അറിയുന്നത്.

ദിനകരന്‍ പണി തുടങ്ങി

ദിനകരന്‍ പണി തുടങ്ങി

കൂടുതല്‍ എംഎല്‍എമാരെ ചാക്കിടാന്‍ ദിനകരന്‍ പണി തുടങ്ങിയിട്ടുണ്ട്്. തമിഴ്‌നാട് രാഷ്ട്രീയം വീണ്ടും ചര്‍ച്ചകളില്‍ നിറയുന്ന കാഴ്ചയാണിപ്പോള്‍. പളനിസ്വാമി സര്‍ക്കാര്‍ വിശ്വാസ വോട്ട് നേടേണ്ട സാഹചര്യമാണുണ്ടായിരിക്കുന്നത്. ആദ്യം പാര്‍ട്ടിക്കാണ് മുന്‍തൂക്കം നല്‍കുന്നതെന്ന് ശശികല പക്ഷം ചേര്‍ന്ന എംഎല്‍എമാര്‍ പറയുന്നു. സര്‍ക്കാര്‍ വീഴുന്നതും അല്ലാത്തതും തങ്ങളുടെ വിഷയമല്ലെന്ന് ശശികല പക്ഷത്തെ പ്രമുഖനായ പി വെട്രിവേല്‍ പറഞ്ഞു.

 234 അംഗ സഭ

234 അംഗ സഭ

234 അംഗ സഭയാണ് തമിഴ്‌നാടിന്റെത്. ഇതില്‍ ജയലളിതയുടെ മണ്ഡലമായ ആര്‍കെ നഗര്‍ ഒഴിഞ്ഞുകിടക്കുകയാണ്. ബാക്കി 233 അംഗങ്ങളാണ് തമിഴ്‌നാട്ടിലുള്ളത്. ഇതില്‍ 134 അംഗങ്ങളാണ് എഐഎഡിഎംകെയ്ക്കുള്ളത്. സഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെങ്കില്‍ 117 അംഗങ്ങളുടെ പിന്തുണ വേണം. 19 പേര്‍ പിന്തുണ പിന്‍വലിച്ചാല്‍ 115 പേരുടെ പിന്തുണയേ സര്‍ക്കാരിന് ഉണ്ടാകൂ.

ന്യൂനപക്ഷമാണ് പളനിസ്വാമി

ന്യൂനപക്ഷമാണ് പളനിസ്വാമി

മുഖ്യമന്ത്രിക്കെതിരേ ഈ സാഹചര്യത്തില്‍ അവിശ്വാസ പ്രമേയം കൊണ്ടുവന്നാല്‍ സര്‍ക്കാര്‍ നിലംപൊത്തും. കാരണം നിലവില്‍ ന്യൂനപക്ഷമാണ് പളനിസ്വാമി സര്‍ക്കാര്‍. കടുത്ത പ്രതിസന്ധിയാണ് പളനിസ്വാമി സര്‍ക്കാര്‍ നേരിടുന്നത്. പാര്‍ട്ടിയിലെ പ്രബലരായ ഇരുവിഭാഗം ലയിച്ചതിന് പിന്നാലെയാണ് ശശികല പക്ഷം സര്‍ക്കാരിന് പണികൊടുത്തത്.

സ്റ്റാലിന്‍ ഗവര്‍ണര്‍ക്ക് കത്തുനല്‍കി

സ്റ്റാലിന്‍ ഗവര്‍ണര്‍ക്ക് കത്തുനല്‍കി

സര്‍ക്കാര്‍ ന്യൂനപക്ഷമായ പശ്ചാത്തലത്തില്‍ നിയമസഭ ഉടന്‍ വിളിച്ചുചേര്‍ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷമായ ഡിഎംകെയുടെ നേതാവ് എംകെ സ്റ്റാലിന്‍ ഗവര്‍ണര്‍ക്ക് കത്തുനല്‍കി. ശശികല പക്ഷത്തെ 19 എംഎല്‍എമാര്‍ ഗവര്‍ണര്‍ക്ക് നല്‍കിയ കത്തില്‍ രാജി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്.

25 പേരുണ്ടെന്ന് ദിനകരന്‍

25 പേരുണ്ടെന്ന് ദിനകരന്‍

തനിക്കൊപ്പം 25 എംഎല്‍എമാരുണ്ടെന്നാണ് ദിനകരന്‍ പറയുന്നത്. ശശികല പക്ഷം വീണ്ടും ശക്തിയാര്‍ജിക്കാനുള്ള നീക്കം നടത്തുന്നുമുണ്ട്. കോടികള്‍ നല്‍കി എംഎല്‍എമാരെ ചാക്കിട്ടുപിടിച്ച ചരിത്രമുള്ളവരാണ് ശശികലയും കൂട്ടരും. പാര്‍ട്ടി നേതൃസ്ഥാനം ഒഴിയാന്‍ ദിനകരന്‍ തയ്യാറായിട്ടില്ല. പളനിസ്വാമി പക്ഷത്തെ ചിലരെ പുറത്താക്കിയതായി അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്.

English summary
VK Sasikala's hopes of getting out of jail and taking charge of the AIADMK crashed on Tuesday when the Supreme Court rejected an appeal against her conviction by the Supreme Court that hauled her off to jail in February.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X