Get Updates
Get notified of breaking news, exclusive insights, and must-see stories!

അയോധ്യയില്‍ മധ്യസ്ഥത; കേസില്‍ വാദം പൂര്‍ത്തിയായി വിധി പറയാനായി മാറ്റി

Recommended Video

cmsvideo
    അയോധ്യയില്‍ മധ്യസ്ഥത,കേസ് വിധി പറയാനായി മാറ്റി | Oneindia Malayalam

    ദില്ലി: അയോധ്യയില്‍ മധ്യസ്ഥ ശ്രമം വേണമോ എന്ന കേസില്‍ വാദം പൂര്‍ത്തിയായി. കേസ് വിധിപറയാനായി മാറ്റിവെച്ചു. മുന്‍ നിലപാട് പിന്തുടര്‍ന്ന ഹിന്ദുസംഘടനകള്‍ മധ്യസ്ഥ ചര്‍ച്ച എന്ന ആവശ്യത്തെ കോടതിയില്‍ എതിര്‍ത്തു. മധ്യസ്ഥ ശ്രമം സംബന്ധിച്ച് ഉത്തരവിടുന്നതിന് മുമ്പ് അറിയിപ്പ് നോട്ടീസ് നല്‍കണമെന്ന് ഹിന്ദു മഹാസഭ കോടതിയോട് ആവശ്യപ്പെട്ടു.

    അതേസമയം കേസില്‍ മധ്യസ്ഥ ശ്രമം എന്നതിനെ മുസ്ലിംസഘടനകള്‍ അനുകൂലിച്ചു. മധ്യസ്ഥ ശ്രമങ്ങള്‍ തുടങ്ങിയാല്‍ മാധ്യമങ്ങല്‍ റിപ്പോര്‍ട്ടി ചെയ്യരുതെന്ന് കോടതി പറഞ്ഞു. മധ്യസ്ഥ ശ്രമങ്ങള്‍ അതീവ രഹസ്യമായാണ് നടക്കുകയെന്നും കോടതി പറഞ്ഞു.

    supreme-court-

    തര്‍ക്ക ഭൂമി മുന്നായി വിഭജിക്കാനുള്ള ഹൈക്കോടതി വിധിക്കെതിരേയുള്ള അപ്പീലുകള്‍ പരിഗണിക്കവെ മധ്യസ്ഥ ചര്‍ച്ചക്ക് തയ്യാറാണോയെന്ന് കക്ഷികളോട് കോടതി നേരത്തെ ചോദിച്ചിരുന്നു. മധ്യസ്ഥചര്‍ച്ച വിജയിക്കാന്‍ 1 ശതമാനം മാത്രമേ സാധ്യയുള്ളുവെങ്കിലും അത് പരിശേധിക്കേണ്ടതാണെന്ന് ജസ്റ്റിസ് ബോബ്ഡെ വ്യക്തമാക്കിയിരുന്നു. അയോധ്യ കേസ് സ്വത്ത് തര്‍ക്കമല്ലെന്നും ബന്ധങ്ങളിലെ മുറിവുണക്കുകയെന്നാതാണ് കോടതിക്ക് വേണ്ടതെന്നുമായിരുന്നു കോടതി നിരീക്ഷിച്ചത്.

    ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തയ്യാറാക്കിയ രേഖകളുടെ പരിഭാഷയെച്ചൊല്ലി സുന്നി വഖഫ് ബോര്‍ഡിന്‍റെയും രാം ജന്മഭൂമി ന്യാസിന്‍റെയും അഭിഭാഷകര്‍ തമ്മില്‍ കോടതിയില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതിനിടെയാണ് മധ്യസ്ഥ ചര്‍ച്ചയുടെ കാര്യം സുപ്രീംകോടതി വ്യക്തമാക്കിയത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+