കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയിൽ സ്വവർഗരതി നിയമവിധേയമാകുമോ? 2013ലെ വിധി പുന:പരിശോധിക്കുമെന്ന് സുപ്രീംകോടതി...

  • By Desk
Google Oneindia Malayalam News

ദില്ലി: സ്വവർഗരതി ക്രിമിനൽക്കുറ്റമാക്കുന്ന 377-ാം വകുപ്പ് നിലനിൽക്കുമെന്ന 2013ലെ വിധി പുന പരിശോധിക്കുമെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എഎം ഖാൻവിൽക്കർ, ഡിവൈ ചന്ദ്രചൂഢ് എന്നിവരടങ്ങുന്ന ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. സ്വവർഗരതി നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെടുന്ന ഹർജിയും സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടന ബെഞ്ചിന് വിട്ടു.

ആകാശവണ്ടിക്കും ആനവണ്ടിയുടെ ഗതി! കൊച്ചി മെട്രോ കോടികൾ നഷ്ടത്തിൽ, ആളും കയറുന്നില്ല...ആകാശവണ്ടിക്കും ആനവണ്ടിയുടെ ഗതി! കൊച്ചി മെട്രോ കോടികൾ നഷ്ടത്തിൽ, ആളും കയറുന്നില്ല...

ഷെഫിൻ ജഹാനും മൻസീദും തണൽ ഗ്രൂപ്പിലെ അംഗങ്ങൾ! വിയ്യൂർ ജയിലിലെ ചോദ്യം ചെയ്യൽ മണിക്കൂറുകൾ പിന്നിട്ടു...ഷെഫിൻ ജഹാനും മൻസീദും തണൽ ഗ്രൂപ്പിലെ അംഗങ്ങൾ! വിയ്യൂർ ജയിലിലെ ചോദ്യം ചെയ്യൽ മണിക്കൂറുകൾ പിന്നിട്ടു...

പ്രായപൂർത്തിയായവർ തമ്മിൽ പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് നവിതേജ് സിങ് ജോഹർ എന്നയാളാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയിരുന്നത്. സ്വവർഗരതി കുറ്റകരമാക്കുന്ന 377-ാം വകുപ്പ് ഭരണഘടന വിരുദ്ധമാണെന്നും ഹർജിക്കാരൻ ആരോപിച്ചു.

gayse

ലൈംഗിക ന്യൂനപക്ഷത്തിന് ഭരണഘടനാപരമായ അവകാശങ്ങളുണ്ടെന്ന് സുപ്രീംകോടതി മാസങ്ങൾക്ക് മുൻപ് നിരീക്ഷണം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് 377-ാം വകുപ്പ് പുനപരിശോധിക്കുമെന്നും വ്യക്തമാക്കിയിരിക്കുന്നത്. ഇതുംസംബന്ധിച്ച് പ്രതികരണമറിയിക്കാൻ കേന്ദ്രസർക്കാരിനും സുപ്രീംകോടതി നിർദേശം നൽകിയിട്ടുണ്ട്.

ഇന്ത്യൻ ശിക്ഷാനിയമത്തിലെ 377-ാം വകുപ്പ് അനുസരിച്ച് പ്രായപൂർത്തിയായവർ തമ്മിൽ പരസ്പര സമ്മതത്തോടെയുള്ള 'പ്രകൃതിവിരുദ്ധ' ലൈംഗിക ബന്ധം കുറ്റകരമാണ്. പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ പത്തു വർഷം മുതൽ ജീവപര്യന്തം വരെ തടവും ലഭിക്കാം.

English summary
The Supreme Court decided to reconsider whether Gay sex between consenting adults will be a criminal offence or not.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X