കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

10 ലക്ഷം ആദിവാസി കുടുംബങ്ങളെ വനത്തില്‍ നിന്ന് പുറത്താക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശം

Google Oneindia Malayalam News

ദില്ലി: വനാവകാശ നിയമത്തിന്‍റെ പരിരക്ഷ ലഭിക്കാത്ത കേരളം ഉള്‍പ്പടേയുള്ള സംസ്ഥാനങ്ങളിലെ പത്ത് ലക്ഷത്തിലേറ ആദിവാസി കുടുംബങ്ങളെ വനത്തില്‍ നിന്ന് ഒഴിപ്പിക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശം. ജഡ്ജിമാരായ അരുണ്‍ മിശ്ര, നവിന്‍ സിന്‍ഹ, ഇന്ദിര ബാനര്‍ജി എന്നിവരുടെ ബെഞ്ചാണ് നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.

കേരളത്തിലെ 894 ആദിവസികളെയാണ് വിധി പ്രതികൂലമായി ബാധിക്കുക. വനത്തിനുള്ളിലെ നിയമപ്രകാരമായ പരിരക്ഷക്ക് കേരളത്തില്‍ നി്ന് 39999 അപേക്ഷകളായിരുന്നു ആദിവാസികളില്‍ നിന്ന് ലഭിച്ചത്. ഇതില്‍ 894 അപേക്ഷകള്‍ പരിശോധനകള്‍ക്ക് ശേഷം തള്ളിക്കളഞ്ഞതായി സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

supreme-court

ജൂലൈ 24 ന് കേസ് വീണ്ടും പരിഗണക്കുന്നതിന് മുമ്പ് ഒഴിപ്പിക്കല്‍ നടപടി പൂര്‍ത്തിയാക്കണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം. വനാവകാശ സംരക്ഷണ നിയമത്തിന്റെ കാലാവധി ചോദ്യം ചെയ്ത് വൈല്‍ഡ് ലൈഫ് സംഘടന സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്.

തള്ളിയ അപേക്ഷകളുടെ അടിസ്ഥാനത്തില്‍ എന്തുകൊണ്ട് ഒഴിപ്പിക്കള്‍ നടപടികളുണ്ടായില്ലെന്ന് ചീഫ് സെക്രട്ടറി സത്യവാങ്മൂലത്തിലൂടെ വ്യക്തമാക്കണമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. ജൂലൈ 24 ന് ഒഴിപ്പിക്കല്‍ പൂര്‍ത്തിയായെന്ന് ചീഫ് സെക്രട്ടറി ഉറപ്പക്കാണം. നിര്‍ദ്ദേശം പാലിക്കപ്പെട്ടില്ലെങ്കില്‍ ഗൗരവത്തോടെ കാണുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

English summary
Supreme Court Rules Eviction of Over 10 Lakh Tribal Families,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X