കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പരിസ്ഥിരി സൗഹൃദ പടക്കങ്ങള്‍ക്ക് തെലങ്കാനയില്‍ അനുമതി, 2 മണിക്കൂര്‍ ഉപയോഗിക്കാമെന്ന് സുപ്രീം കോടതി

Google Oneindia Malayalam News

ഹൈദരാബാദ്: ദീപാവലിക്ക് പരിസ്ഥിതി സൗഹൃദ പടക്കങ്ങള്‍ ഉപയോഗിക്കാന്‍ തെലങ്കാനയ്ക്ക് അനുമതി നല്‍കി സുപ്രീം കോടതിയുടെ ഉത്തരവ്. രണ്ട് മണിക്കൂര്‍ നേരത്തേക്കാണ് ഇപ്പോള്‍ സുപ്രീം കോടതി അനുമതി നല്‍കിയിരിക്കുന്നത്. ജസ്റ്റിസ് ഖാല്‍വില്‍ക്കര്‍ , സഞ്ജീവ് ഖന്ന എന്നിവരുടെ ബെഞ്ചാണ് ഇപ്പോള്‍ വിധി പുറപ്പെടുവിച്ചിരിക്കുന്നത് .

diwali

നേരത്തെ പടക്കങ്ങളുട ഉപയോഗത്തിനും വില്‍പ്പനയ്ക്കും ഹൈക്കോടതി നിരോധനം ഏര്‍പ്പെടുത്തിയിരുന്നു . തുടര്‍ന്ന് എല്ലാ പടക്ക കടകളും അടച്ചിടാന്‍ തെലങ്കാന സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ തെലങ്കാന വര്‍ക്കേഴ്‌സ് ഡീലേഴ്‌സ് അസോസിയേഷന്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് സുപ്രീം കോടതി വിധി പറഞ്ഞത്.

നടിയെ ആക്രമിച്ച കേസ്; സിദ്ധീഖിനേയും ഭാമയേയും ഇന്ന് വിസ്തരിക്കും, ദിലീപിന്റെ ഹർജിയും കോടതിയില്‍നടിയെ ആക്രമിച്ച കേസ്; സിദ്ധീഖിനേയും ഭാമയേയും ഇന്ന് വിസ്തരിക്കും, ദിലീപിന്റെ ഹർജിയും കോടതിയില്‍

അതേസമയം, രണ്ട് മണിക്കൂര്‍ നേരത്തേക്ക് പടക്കങ്ങള്‍ ഉപയോഗിക്കാനുള്ള അനുമതി നല്‍കിയതിനോടൊപ്പം ദേശീയ ഹരിത ട്രൈബ്യൂണല്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും തെലങ്കാന സര്‍ക്കാര്‍ പാലിക്കണമെന്നും സുപ്രീം കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു. ചില പ്രത്യേക സാഹചര്യങ്ങളും ആവശ്യങ്ങളും കണക്കിലെടുത്താണ് ഹൈക്കോടതി ഉത്തരവ് പരിഷ്‌കരിച്ചതെന്ന് സുപ്രീം കോടതി അറിയിച്ചു.

അതേസമയം, ദീപാവലി ദിവസം രണ്ട് മണിക്കൂര്‍ നേരത്തേക്ക് പടക്കങ്ങള്‍ വില്‍ക്കുകയും ഉപയോഗിക്കുകയും ചെയ്യാന്‍ അനുമതി നല്‍കി. ഹരിയാന സര്‍ക്കാര്‍ നേരത്തെ രംഗത്തെത്തിയിരുന്നു. പടക്കം വില്‍ക്കുന്നതുമായി ബന്ധപ്പെട്ട് സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ നേരത്തെ ഉത്തരവിറക്കിയിരുന്നു. ഈ ഉത്തരവ് പ്രഖ്യാപിച്ച് രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇളവുമായി സംസ്ഥാന സര്‍ക്കാര്‍ രംഗത്തെത്തിയത്.

പന്ത് ബിജെപിയുടെ കോർട്ടിൽ; നിതീഷിനെ തള്ളും?...അടുത്ത മുഖ്യമന്ത്രി ആര്? ഇതാണ് ഉത്തരംപന്ത് ബിജെപിയുടെ കോർട്ടിൽ; നിതീഷിനെ തള്ളും?...അടുത്ത മുഖ്യമന്ത്രി ആര്? ഇതാണ് ഉത്തരം

രാജ്യം നേരിടുന്ന വായു മലിനീകരണത്തിന്റെ പശ്ചാത്തലത്തിലാണ് കര്‍ശന നടപടികളുമായി സര്‍ക്കാര്‍ നേരത്തെ രംഗത്തെത്തിയത്. ഹരിയാനയെ കൂടാതെ മറ്റ് പല സംസ്ഥാനങ്ങളിലും വില്‍പ്പനയ്ക്കും ഉപയോഗങ്ങള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ നിയന്ത്രണങ്ങളും നിരോധനങ്ങളും നിലവില്‍ വന്നതോടെ പടക്ക വിപണിയില്‍ കാര്യമായ രീതിയില്‍ ബാധിച്ചിട്ടുണ്ട്. ഒട്ടേറെ പടക്ക വ്യാപാരികളും തൊഴിലാളികളും പുതിയ നിയന്ത്രണത്തില്‍ ദുരിതത്തിലായിട്ടുണ്ട്.

മോദിയുടെ ജനപ്രീതിയിൽ ഒരു കുറവുമില്ല, ഇപ്പോൾ തിരഞ്ഞെടുപ്പ് നടന്നാലും എൻഡിഎയ്ക്ക് 309 സീറ്റ് കിട്ടുംമോദിയുടെ ജനപ്രീതിയിൽ ഒരു കുറവുമില്ല, ഇപ്പോൾ തിരഞ്ഞെടുപ്പ് നടന്നാലും എൻഡിഎയ്ക്ക് 309 സീറ്റ് കിട്ടും

ബീഹാറില്‍ ബിജെപിയുടെ തുറുപ്പുച്ചീട്ട് നിതീഷല്ല, ഭാവി മുഖ്യമന്ത്രിയെ ഒരുക്കുന്നു, എന്‍ഡിഎ പിടിക്കും!!ബീഹാറില്‍ ബിജെപിയുടെ തുറുപ്പുച്ചീട്ട് നിതീഷല്ല, ഭാവി മുഖ്യമന്ത്രിയെ ഒരുക്കുന്നു, എന്‍ഡിഎ പിടിക്കും!!

English summary
Supreme Court rules Green Crackers can be used for 2 hours in Telangana
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X