കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചീട്ടുകളി കായിക ഇനമാണെന്ന് സുപ്രീം കോടതി

  • By Gokul
Google Oneindia Malayalam News

ദില്ലി: ചീട്ടുകളി ശരീരമനങ്ങാതെ കളിക്കണമെന്ന് ആഗ്രഹിക്കുന്നവരുടെ വിനോദമാണെന്ന് ഇനിയാരും പറയരുത്. കാരണം ചീട്ടുകളി ഒരു കായിക ഇനമാണെന്ന് സുപ്രീം കോടതി വിധിച്ചു. ചീട്ടുകളിയെ പാര്‍ലന്‍ ഗെയിമായോ നേരമ്പോക്കോ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതി വിധി ഉണ്ടായിരിക്കുന്നത്.

ഇതോടെ ചീട്ടു നിര്‍മാതാക്കളായ കമ്പനികള്‍ക്ക് സ്‌പോര്‍ട്‌സ് ഗുഡ്‌സിന് നല്‍കുന്ന എക്‌സൈസ് ഡ്യൂട്ടിയില്‍ നിന്നുള്ള ഇളവ് ലഭിക്കും. കമ്പനികള്‍ക്ക് നികുതിയില്‍ ഇളവു നല്‍കാന്‍ ആകില്ലെന്ന കേന്ദ്രസര്‍ക്കാരിന്റെ വാദം കോടതി തള്ളി. പാര്‍ക്‌സണ്‍സ് ഗ്രാഫിക്‌സ് എന്ന കമ്പനിയാണ് ചീട്ടുകളെ സെക്കണ്ടറി ഇനത്തിലേക്ക് വേര്‍തിരിക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ ആദ്യം കോടതിയിലെത്തിയത്. ചീട്ടുകളി കായിക വിനോദം ആയതിനാല്‍ അഞ്ചു ശതമാനം നികുതി ഇളവിന് കമ്പനി അര്‍ഹരരായിരിക്കും.

playing-cards

കാര്‍ഡുകളി കായിക വിനോദമാകുന്നത് എങ്ങിനെയെന്നും കോടതി വിശദമാക്കുന്നുണ്ട്. കാര്‍ഡു കളിക്കുമ്പോള്‍ ബുദ്ധിക്കൊപ്പം കൈകളും നന്നായി ഉപയോഗിക്കുന്നുണ്ടെന്ന് ചീഫ് ജസ്റ്റില്‍ എച്ച് എല്‍ ദത്തു അദ്ധ്യക്ഷനായ ബഞ്ച് പറഞ്ഞു. ഫിസിക്കല്‍ സപ്പോര്‍ട്ട് ഇല്ലാതെ കാര്‍ഡ് കളിക്കുക ബുദ്ധിമുട്ടാണെന്നും കോടതി വിലയിരുത്തി.

ചീട്ടുകളിയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ് കോടതി വിധി എന്നാണ് വിലയിരുത്തല്‍. കായിക ഇനമായി ചീട്ടുകളി മാറുന്നതോടെ കായിക രംഗത്തെ പല ആനുകൂല്യങ്ങളും ചീട്ടുകളിക്കും നല്‍കേണ്ടതായി വരും. ചൂതാട്ടത്തിന്റെ പേരില്‍ അകറ്റി നിര്‍ത്തപ്പെട്ടിരുന്ന ചീട്ടുകളി മാന്യമായ കളിയായി മാറാനും സാധ്യതയുണ്ട്.

English summary
Supreme Court rules Playing cards is a physical sport
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X