Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമനം; സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി, മൂന്നംഗ സമിതി വരുന്നു

പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, ചീഫ് ജസ്റ്റിസ് എന്നിവരടങ്ങുന്ന സമിതി രൂപീകരിക്കണം

s

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മീഷനെ നിയമിക്കുന്നത് സംബന്ധിച്ച് സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി. പ്രധാനമന്ത്രി, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവര്‍ ചേര്‍ന്ന ഒരു സമിതിയാകണം തിരഞ്ഞെടുപ്പ് കമ്മീഷനെ നിയോഗിക്കേണ്ടത് എന്നാണ് ഉത്തരവ്.

തിരഞ്ഞെടുപ്പ് കമ്മീഷനെയും അംഗങ്ങളെയും നിയമിക്കുന്നത് രാഷ്ട്രപതിയാകും. മേല്‍പ്പറഞ്ഞ മൂന്നംഗ സമിതി ചര്‍ച്ച ചെയ്ത് നല്‍കുന്ന ഉപദേശത്തിന്റെ അടിസ്ഥാനത്തിലാകും നിയമനമെന്നും ഉത്തരവില്‍ പറയുന്നു. സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടാനാ ബെഞ്ച് ഐക്യകണ്‌ഠ്യേനയാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

ജസ്റ്റിസ് കെഎം ജോസഫ് അധ്യക്ഷനായ ബെഞ്ചാണ് വിഷയം പരിശോധിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമന കാര്യത്തില്‍ പാര്‍ലമെന്റ് പുതിയ നിയമം കൊണ്ടുവരും വരെയാണ് ഈ രീതി തുടരുക എന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവ് ഇല്ലാത്ത സാഹചര്യം വന്നാല്‍ സഭയിലെ ഏറ്റവും വലിയ കക്ഷിയുടെ നേതാവായിരിക്കും പ്രതിപക്ഷത്തെ പ്രതിനിധീകരിച്ച് സമിതിയിലുണ്ടാകുക.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമനത്തില്‍ രാഷ്ട്രീയ ഇടപെടല്‍ നടക്കുന്നു എന്ന ആക്ഷേപം ഉയരുന്നതിനിടെയാണ് സുപ്രീംകോടതി സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. സുപ്രീംകോടതി ജഡ്ജിമാരെ നിയമിക്കുന്നതിന് കൊളീജിയം സംവിധാനം നിലവിലുണ്ട്. സമാനമായ രീതിയില്‍ ഒരു സമിതി വേണമെണ് എന്ന് വിവിധ കോണുകളില്‍ നിന്ന് ആവശ്യം ഉയര്‍ന്നിരുന്നു. ഇക്കാര്യത്തില്‍ സമര്‍പ്പിച്ച ഒരുകൂട്ടം ഹര്‍ജികള്‍ പരിഗണിച്ചാണ് സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+