കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല വിധി: ഏഴംഗ വിശാല ബെഞ്ച് പരിഗണിക്കേണ്ടത് ഈ 7 നിര്‍ണായക വിഷയങ്ങള്‍

  • By Aami Madhu
Google Oneindia Malayalam News

ദില്ലി: ശബരിമലയിലെ പുനപരിശോധനാ ഹര്‍ജികളില്‍ തീര്‍പ്പ് പിന്നീടെന്ന് സുപ്രീം കോടതി. ആചാരവും മതവും ഭരണഘടനയുമായി ബന്ധപ്പെട്ട നിയമ പ്രശ്നങ്ങളില്‍ ഭരണഘടനാ ബെഞ്ചിന് ഉത്തരം ലഭിക്കേണ്ടതുണ്ട്. ഇക്കാര്യങ്ങള്‍ വിശാല ബെഞ്ച് പരിഗണിക്കും. വിശാല ബെഞ്ചില്‍ നിന്ന് തീര്‍പ്പ് ലഭിച്ച ശേഷമായിരിക്കും വിധിക്കെതിരായ പുനപരിശോധന ഹര്‍ജികളും റിട്ട് ഹര്‍ജികളും പരിഗണിക്കുന്ന കാര്യം ഭരണഘടന ബെഞ്ച് തിരുമാനിക്കുക. ഈ ഏഴ് കാര്യങ്ങളിലാണ് ഏഴംഗ ബെഞ്ച് തിരുമാനമെടുക്കേണ്ടത്

 sabarinewn

*ഭരണഘടനയുടെ ആർട്ടിക്കിൾ 25, 26 അനുഛേദങ്ങളും അതിന് കീഴിലുള്ള മതസ്വാതന്ത്ര്യവും. പ്രത്യേകിച്ച് ആർട്ടിക്കിൾ 14 മായി ബന്ധപ്പെട്ട വിഷയങ്ങള്‍.

*ഭരണഘടനയുടെ ആർട്ടിക്കിൾ 25 (1) ൽ പറയുന്ന പൊതുക്രമം, ധാർമ്മികത എന്നിവയുടെ ആവിഷ്കാര വ്യാപ്തി എന്തായിരിക്കണമെന്ന് പരിശോധിക്കണം.

*ധാർമ്മികത അല്ലെങ്കിൽ ഭരണഘടനാ ധാർമ്മികത എന്ന പ്രയോഗം ഭരണഘടനയിൽ നിർവചിക്കപ്പെട്ടിട്ടില്ല. അതിനാല്‍ മതവിശ്വാസം ക്രമസമാധാനത്തിനും ധാര്‍മ്മികതയ്ക്കും എത്രത്തോളം വിധേയമാണ് എന്ന് വ്യക്തമാക്കണം.

*ഒരു പ്രത്യേക മതവിഭാഗത്തിന്‍റെ ആചാരങ്ങള്‍ തിരുമാനിക്കാനുള്ള അധികാരം കോടതിക്കുണ്ടോ അതോ മത പുരോഹിതര്‍ക്കാണോ?

*ഭരണഘടനയില്‍ പറയുന്നത് പ്രകാരം എന്താണ് ഹിന്ദുവിന്‍റെ നിര്‍വചനം?

*മതാചാരങ്ങളെ ചോദ്യം ചെയ്യാന്‍ മറ്റ് മതങ്ങളിലുള്ളവര്‍ക്ക് അവകാശമുണ്ടോ?

*ഒഴിവാക്കാന്‍ സാധിക്കില്ലെന്ന് മതങ്ങള്‍ അവകാശപ്പെടുന്ന ആചാരങ്ങള്‍ക്ക് ഭരണഘടനയുടെ പരിരക്ഷയുണ്ടോ?

Recommended Video

cmsvideo
Sabarimala Tantri Response To Supreme Court Verdict | Oneindia Malayalam

ഈ വിഷയങ്ങളില്‍ ഉത്തരം ലഭിക്കുന്നത് വരെ ശബരിമല പുനപശോധന ഹര്‍ദികളും റിട്ട് ഹര്‍ജികളും മാറ്റിവെയ്ക്കും. അതേസമയം അതുവരെ 2018 സപ്തംബര്‍ 28 ന് സ്ത്രീകള്‍ക്ക് പ്രവേശം അനുവദിച്ച് കൊണ്ട് പുറപ്പെടുവിച്ച വിധി സ്റ്റേ ചെയ്യുകയോ പുനപരിശോധിക്കുകയോ ചെയ്യില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

English summary
Supreme Court's larger bench to decide these 7 factors
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X