കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുപ്രീംകോടതിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്തു! പിന്നിൽ ബ്രസീലിലെ ഹാക്കർമാർ,സൈറ്റിൽ കഞ്ചാവ് ഇലയുടെ ചിത്രം

ഇതിന്റെ സ്ക്രീൻഷോട്ടുകൾ ഒട്ടേറെപേർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.

Google Oneindia Malayalam News

ദില്ലി: സുപ്രീംകോടതിയുടെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു. ജസ്റ്റിസ് ലോയയുടെ മരണത്തിൽ പ്രത്യേക അന്വേഷണമില്ലെന്ന വിധിക്ക് പിന്നാലെയാണ് സുപ്രീംകോടതിയുടെ ഔദ്യോഗിക വെബ്സൈറ്റ് പ്രവർത്തനരഹിതമായത്. ബ്രസീലിൽ നിന്നുള്ള ഹാക്കർമാരാണ് സംഭവത്തിന് പിന്നിലെന്നാണ് റിപ്പോർട്ട്.

കനിമൊഴി കരുണാനിധിയുടെ അവിഹിത സന്തതിയെന്ന് ബിജെപി നേതാവ് എച്ച് രാജ; തമിഴ്നാട്ടിൽ പ്രതിഷേധം കത്തുന്നുകനിമൊഴി കരുണാനിധിയുടെ അവിഹിത സന്തതിയെന്ന് ബിജെപി നേതാവ് എച്ച് രാജ; തമിഴ്നാട്ടിൽ പ്രതിഷേധം കത്തുന്നു

സുപ്രീംകോടതി വെബ്സൈറ്റിൽ 'ഹാക്കേഡോ പോർ ഹൈടെക്ക് ബ്രസീൽ ഹാക്ക് ടീം' എന്ന പേരും കഞ്ചാവിന്റെ ഇലയുടെ ചിത്രവുമാണ് പ്രത്യക്ഷപ്പെട്ടത്. ഇതിന്റെ സ്ക്രീൻഷോട്ടുകൾ ഒട്ടേറെപേർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. നിലവിൽ പ്രവർത്തനരഹിതമായ വെബ്സൈറ്റ് തുറക്കുമ്പോൾ വെബ്സൈറ്റ് അറ്റക്കുറ്റപ്പണിയിലാണെന്ന സന്ദേശമാണ് തെളിയുന്നത്.

scwebsitehack

എന്നാൽ ജസ്റ്റിസ് ലോയയുടെ മരണത്തിൽ പ്രത്യേക അന്വേഷണമില്ലെന്ന വിധി പ്രസ്താവവും വെബ്സൈറ്റ് ഹാക്കിങും തമ്മിൽ ബന്ധമില്ലെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഇതിനു മുൻപും വിവിധ കേന്ദ്രസർക്കാർ സ്ഥാപനങ്ങളുടെയും മന്ത്രാലയങ്ങളുടെയും വെബ്സൈറ്റുകൾക്ക് നേരെ സൈബർ ആക്രമണമുണ്ടായിരുന്നു. ജനുവരിയിൽ നാഷണൽ സെക്യൂരിറ്റി ഗാർഡിന്റെ വെബ്സൈറ്റ് പാകിസ്ഥാനിൽ നിന്നുള്ള ഹാക്കർമാർ തകർത്തിരുന്നു. കഴിഞ്ഞ നാല് വർഷത്തിനിടെ കേന്ദ്ര-സംസ്ഥാന സർക്കാരുകളുമായി ബന്ധപ്പെട്ട 700ൽ അധികം വെബ്സൈറ്റുകൾ ഹാക്ക് ചെയ്യപ്പെട്ടെന്നാണ് കേന്ദ്ര സർക്കാർ ലോക്സഭയിൽ അറിയിച്ചിരുന്നത്.

ജസ്റ്റിസ് ലോയയുടെ മരണത്തില്‍ പ്രത്യേക അന്വേഷണമില്ല; ഹര്‍ജികള്‍ കോടതി തള്ളി, എല്ലാം സാധാരണംജസ്റ്റിസ് ലോയയുടെ മരണത്തില്‍ പ്രത്യേക അന്വേഷണമില്ല; ഹര്‍ജികള്‍ കോടതി തള്ളി, എല്ലാം സാധാരണം

ഐസ്ക്രീമും പലഹാരങ്ങളും കൊള്ളയടിക്കുന്ന യുവാക്കൾ! താനൂരിലെ കലാപത്തിൽ ബേക്കറി കൊള്ളയടിക്കുന്ന വീഡിയോഐസ്ക്രീമും പലഹാരങ്ങളും കൊള്ളയടിക്കുന്ന യുവാക്കൾ! താനൂരിലെ കലാപത്തിൽ ബേക്കറി കൊള്ളയടിക്കുന്ന വീഡിയോ

English summary
supreme court's website hacked by brazilian hackers.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X