ഡൽഹിയിൽ മാത്രമല്ല, മലിനീകരണമുണ്ടാക്കുന്ന പടക്കങ്ങൾ രാജ്യത്തുടനീളം നിരോധിക്കണമെന്ന് സുപ്രീം കോടതി
ന്യൂഡൽഹി: മലിനീകരണം തടയാൻ ലക്ഷ്യമിട്ടുള്ള സുപ്രധാന വിശദീകരണത്തിൽ, ഹരിത പടക്കങ്ങൾ മാത്രം ഉപയോഗിക്കാൻ അനുവദിക്കുന്ന 2021 ലെ ഉത്തരവ് ഡൽഹി-എൻ സി ആറിന് മാത്രമല്ല രാജ്യത്തുടനീളം ബാധകമാകുമെന്ന് സുപ്രീം കോടതി പറഞ്ഞു. "ഇക്കാലത്ത്" കുട്ടികൾ പടക്കം പൊട്ടിക്കാറില്ലെന്നും മുതിർന്നവരാണ് അത് ചെയ്യുന്നതെന്നും വാദത്തിനിടെ ബെഞ്ച് നിരീക്ഷിച്ചു, പരിസ്ഥിതി സംരക്ഷണം എല്ലാവരുടെയും കടമയാണെന്നും ബെഞ്ച് പറഞ്ഞു.
ബേരിയം ലവണങ്ങളും മറ്റ് മലിനീകരണ രാസവസ്തുക്കളും ഉപയോഗിക്കുന്ന പടക്കങ്ങളുടെ ഉപയോഗം നിരോധിച്ചുകൊണ്ടുള്ള കോടതി ഉത്തരവുകൾ പാലിക്കാൻ രാജസ്ഥാൻ സർക്കാരിനോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് കോടതി വാദം കേട്ടത്.

അന്തരീക്ഷ മലിനീകരണമുണ്ടാക്കുന്ന പടക്കങ്ങൾ ഉപയോഗിക്കാൻ പാടില്ല എന്നതിന് പ്രത്യേക നിർദ്ദേശം വേണ്ടെന്ന് കോടതി വ്യക്തമാക്കി. - ഉത്സവ സമയങ്ങളിൽ വായു, ശബ്ദ മലിനീകരണം തടയുക പുതിയതല്ലെന്ന് ജസ്റ്റിസുമാരായ എ എസ് ബൊപ്പണ്ണ, എം എം സുന്ദ്രേഷ് എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. നിർദ്ദേശങ്ങൾ ആവശ്യമായിരുന്നു.
സുപ്രീം കോടതി ഉത്തരവുകൾ രാജ്യത്തുടനീളം ബാധകമാണെന്നും ഈ വിഷയത്തിൽ രാജസ്ഥാൻ മുൻ നിർദ്ദേശങ്ങൾ ശ്രദ്ധിക്കണം എന്ന് കോടതി ആവശ്യപ്പെട്ടു. മലിനീകരണം നിയന്ത്രിക്കുന്നതും പരിസ്ഥിതി സംരക്ഷിക്കുന്നതും കോടതിയുടെ മാത്രം ചുമതല അല്ലെന്നും അത് എല്ലാവരുടേതുമാണെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
, "ഈ അവസരത്തിൽ, ഈ കോടതി നിരവധി ഉത്തരവുകൾ പാസാക്കിയതിനാൽ, പ്രത്യേക ഉത്തരവിന്റെ ആവശ്യമില്ല, ഇവിടെ വായു, ശബ്ദം, മലിനീകരണം എന്നിവ കുറയ്ക്കുന്നതിനും ഒഴിവാക്കുന്നതിനുമുള്ള നടപടികൾ സൂചിപ്പിച്ചിട്ടുണ്ട്. രാജസ്ഥാൻ ഉൾപ്പെടെ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങൾക്കും ഇത് ബാധകമാണ് എന്നായിരുന്നു, ചൊവ്വാഴ്‌ച വാദം കേൾക്കുന്നതിനിടെ, ബെഞ്ച് പറഞ്ഞു
വാദത്തിനിടെ പരാമർശിക്കപ്പെട്ട വിധി 2021 ൽ ആണ് സുപ്രീംകോടതി പുറപ്പെടവിപ്പിച്ചത്. പടക്കങ്ങൾ സമ്പൂർണമായ നിരോധനമില്ലെന്നും ബേരിയം സോൾട്ട് പോലുള്ള മലനീകാരികളായ രാസവസ്തുക്കൾ അടങ്ങിയ പടക്കങ്ങൾക്കാണ് നിരോധനം എന്നുമാണ് അന്ന് സുപ്രീം കോടതി പറഞ്ഞത്.
നേരത്തെ 2018 ൽ പടക്കം പൊട്ടിക്കുന്നതിന് സുപ്രീം കോടതി പ്രത്യേക സമയം ഏർപ്പെടുത്തിയിരുന്നു. ദീപാവലി കാലത്ത് രാത്രി എട്ട് മണി മുതൽ 10 മണിവരെയും ക്രിസ്മസ് - പുതുവർഷ രാവുകളിൽ 11:55 മുതൽ 12:30 വരെയും പടക്കം പൊട്ടിക്കാം എന്നാണു അന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നത്.












Click it and Unblock the Notifications