കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുടിയേറ്റ തൊഴിലാളികള്‍ക്ക് ഭക്ഷണവും സൗജന്യ യാത്രയും നല്‍കണം; ഇടപെട്ട് സുപ്രീംകോടതി

  • By News Desk
Google Oneindia Malayalam News

ദില്ലി: കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ദുരിതത്തിലായ കുടിയേറ്റ തൊഴിലാളികളുടെ വിഷയത്തില്‍ ഇടപെട്ട് കേന്ദ്രം. ഈ പ്രതിസന്ധി ഘട്ടത്തില്‍ കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമത്തിനായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിച്ച നടപടികളെ ക്കുറിച്ച് രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് നിര്‍ദേശിച്ചു. ജസ്റ്റിസ് അശോക് ഭൂഷന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.

കോടതിക്ക് ലഭിച്ച കത്തുകള്‍, മാധ്യമ വാര്‍ത്തകള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് കോടതി വിഷയത്തില്‍ ഇടപെട്ടത്. ഇതുമായി ബന്ധപ്പെട്ട ഹരജി മറ്റന്നാള്‍ പരിഗണിക്കും.

migrants

സമൂഹത്തില്‍ കുടിയേറ്റ തൊഴിലാളികള്‍ വലിയ ദുരിതം അനുഭവിക്കുന്നുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു പാട് ദൂരം കാല്‍നടയായും സൈക്കിളിലുമെല്ലാം പോകുന്നത് ദൗര്‍ഭാഗ്യകരമാണ്. പലയിടങ്ങളിലും അവര്‍ക്ക് വെള്ളമോ ഭക്ഷണമോ ലഭിക്കുന്നില്ലെന്നും പരാതി ഉയരുന്നു. അതത് സര്‍ക്കാരില്‍ നിന്നും ഇവര്‍ക്ക് സഹായം ഉറപ്പ് വരുത്തേണ്ടതുണ്ട്. സുപ്രീം കോടതി പറഞ്ഞു.

കുടിയേറ്റ തൊഴിലാളികളില്‍ ഒരു വിഭാഗം ഇന്നും റോഡുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സംസ്ഥാന അതിര്‍ത്തികളിലും കുടുങ്ങി കിടക്കുകയാണെന്നും ബെഞ്ച് ചൂണ്ടികാട്ടി. ദുരിതം അനുഭവിക്കുന്ന തൊഴിലാളികള്‍ക്ക് അടിയന്തിരമായി യാത്ര സൗകര്യം ഭക്ഷണവും താമസവും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സൗജന്യമായി നല്‍കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.

ഹരിയാനയിലെ ഗുരുഗ്രാം മുതല്‍ ബീഹാറിലെ ദര്‍ഡബംഗ വരെ 13 വയസുള്ള പെണ്‍കുട്ടി 1300 കിലോ മീറ്റര്‍ സൈക്കിളില്‍ യാത്ര ചെയ്ത സംഭവത്തെയും കോടതി പരാമര്‍ശിച്ചു. പരിക്കേറ്റ പിതാവിനെ തിരികെ നാട്ടിലെത്തിക്കുന്നതിനായിരുന്നു പെണ്‍കുട്ടി ഹസൈക്കിളില്‍ യാത്ര ചെയ്തത്. പെണ്‍കുട്ടിയുടെ പിതാവ് ഓട്ടോ ഡ്രൈവറായിരുന്നു. ഇക്കഴിഞ്ഞ ജനുവരിയില്‍ അപകടത്തില്‍ പെട്ട് പരിക്കേറ്റിരുന്നു. ലോക്കഡൗണ്‍ പ്രഖ്യാപിച്ചതോടെ ഭക്ഷണത്തിനും വാടകക്കും കുടുംബത്തിന് പണമില്ലാതെ വന്നതോടെയാണ് ഇവര്‍ നാട്ടിലേക്ക് യാത്ര തിരിച്ചത്.

ഇത്തരത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ദുരിതത്തിലായ തൊഴിലാളികള്‍ക്ക് സഹായം അനിവാര്യമാമെന്ന് ജസ്റ്റിസ് അശോക് ഭൂഷണ്‍, സജ്ഞയ് കിഷന്‍ കൗള്‍, എംആര്‍ ഷാ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

കേരളത്തില്‍ വീണ്ടും ആശങ്ക, സംസ്ഥാനത്ത് ഇന്ന് 67 പേര്‍ക്ക് കൊവിഡ് ബാധ, 10 പേര്‍ക്ക് രോഗമുക്തികേരളത്തില്‍ വീണ്ടും ആശങ്ക, സംസ്ഥാനത്ത് ഇന്ന് 67 പേര്‍ക്ക് കൊവിഡ് ബാധ, 10 പേര്‍ക്ക് രോഗമുക്തി

ഉത്തര്‍ പ്രദേശ് നിങ്ങളുടെ സ്വകാര്യ സ്വത്താണോ? സാമാന്യ ബുദ്ധിയില്ലേ; യോഗിക്കെതിരെ ആഞ്ഞടിച്ച് ഡികെഉത്തര്‍ പ്രദേശ് നിങ്ങളുടെ സ്വകാര്യ സ്വത്താണോ? സാമാന്യ ബുദ്ധിയില്ലേ; യോഗിക്കെതിരെ ആഞ്ഞടിച്ച് ഡികെ

മഹാരാഷ്ട്രയെ നയിക്കാന്‍ ശരദ് പവാര്‍ ഇറങ്ങുന്നു! ഉദ്ധവ് പിന്നിൽ, ഫട്നാവിസിന് അക്ഷമ, സർക്കാർ വീഴുംമഹാരാഷ്ട്രയെ നയിക്കാന്‍ ശരദ് പവാര്‍ ഇറങ്ങുന്നു! ഉദ്ധവ് പിന്നിൽ, ഫട്നാവിസിന് അക്ഷമ, സർക്കാർ വീഴും

English summary
Supreme Court Said that Central-State Government should Arrange Free Food And Transport to Migrant Workers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X