സാധുവല്ലാത്ത വിവാഹങ്ങളിലെ കുട്ടികൾക്കും മാതാപിതാക്കളുടെ പാരമ്പര്യ സ്വത്തിൽ അവകാശമുണ്ട്: സുപ്രീംകോടതി
ന്യൂഡല്‍ഹി: സാധുവല്ലാത്ത വിവാഹത്തിലൂടെ ജനിക്കുന്ന കുട്ടികൾക്ക് ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമ പ്രകാരം അവരുടെ മാതാപിതാക്കളുടെ സ്വത്തിൽ ഒരു വിഹിതത്തിന് അർഹതയുണ്ടെന്ന് സുപ്രീം കോടതി. സാധുവല്ലാത്തതോ സാധുവല്ല എന്ന് നിയമപരമായി വിധിക്കാവുന്നതോ ആയ വിവാഹങ്ങളിലെ കുട്ടികൾക്ക് ഇത് ബാധകമാണെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.
ഹിന്ദു കൂട്ട് കുടംബത്തിലെ സ്വത്തിൽ മരിച്ചുപോയ മാതാപിതാക്കളുടെ ഓഹരിക്ക് ഈ കുട്ടികൾക്ക് അർഹതയുണ്ട്. എന്നാൽ മാതാപിതാക്കളുമായി ഓഹരി തുല്യത പങ്കിടുന്ന മറ്റ് ബന്ധുക്കളുടെ സ്വത്തിന് ഇവർ അർഹരല്ല എന്നും കോടതി പറഞ്ഞു.

ഹിന്ദു പിന്തുടർച്ചാവകാശ നിയമ പ്രകാരം ഹിന്ദു കൂട്ട് കുടുംബങ്ങൾക്ക് മാത്രമാണ് ഉത്തരവ് ബാധകമെന്ന് കോടതി പറഞ്ഞു. സാധുവല്ലാത്ത വിവാഹങ്ങളിൽ ജനിച്ച കുഞ്ഞുങ്ങൾക്ക് പാരമ്പര്യ സ്വത്തിന് അർഹത ഉണ്ട് എന്ന വിധിയിൽ ഹിന്ദു കൂട്ട് കുടുംബങ്ങളെ സംബന്ധിച്ച് വ്യക്ത ചോദിച്ച് രണ്ടംഗ ബെഞ്ച് റഫർ ചെയ്ത കേസിലാണ് വിധി .ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഇതിൽ വിധ പ്രസ്താവിച്ചത്.
"അസാധുവായതോ അസാധുവായതോ ആയ വിവാഹത്തിലൂടെ ജനിക്കുന്ന കുട്ടിക്കോ പൂർവ്വിക കോപ്പർസെനറി സ്വത്തിൽ അനന്തരാവകാശം അവകാശപ്പെടാൻ അർഹതയില്ല, എന്നാൽ സ്വയം സമ്പാദിച്ച സ്വത്തുക്കളിൽ എന്തെങ്കിലും അവകാശമുണ്ടെങ്കിൽ മാത്രമേ അവർക്ക് അവകാശമുള്ളൂ," എന്ന മദ്രാസ് ഹൈക്കോടതി വിധി റദ്ദാക്കിക്കൊണ്ടാണ് ലിവിംഗ് റിലേഷനിലെ ബന്ധങ്ങളിൽ നിന്ന് ജനിക്കുന്ന കുട്ടികൾക്ക് പൂർവ്വിക സ്വത്തിൽ ഓഹരി ലഭിക്കുമെന്ന കാഴ്ചപ്പാട് കോടതി സ്വീകരിച്ചിരിക്കുന്നത്












Click it and Unblock the Notifications