കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്ലാ ജയിലുകളിലും ഇനി സിസിടിവി ക്യാമറകള്‍

  • By Sruthi K M
Google Oneindia Malayalam News

ദില്ലി: രാജ്യത്തെ എല്ലാ ജയിലുകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാന്‍ സുപ്രീംകോടതി ഉത്തരവ്. തടവുകാരെ നിരീക്ഷിക്കാന്‍ മാത്രമല്ല, ജയില്‍ ഉദ്യോഗസ്ഥരെയും നിരീക്ഷിക്കാനാണ് പുതിയ തീരുമാനം. ജസ്റ്റിസ് ബി.കമാല്‍പാഷയാണ് ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയത്.

ക്യാമറകള്‍ സ്ഥാപിക്കാനാവശ്യമായ നടപടികള്‍ രണ്ടു മാസത്തിനകം സ്വീകരിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ഒരു വര്‍ഷത്തിനുള്ളില്‍ ക്യാമറകള്‍ സ്ഥാപിക്കുന്ന നടപടികള്‍ പൂര്‍ത്തിയാക്കാനും നിര്‍ദ്ദേശമുണ്ട്. ഓരോ പൊലീസ് സ്‌റ്റേഷനിലും രണ്ട് വനിതാ കോണ്‍സ്റ്റബിള്‍മാരെങ്കിലും ഉണ്ടാകണമെന്നും കോടതി പറഞ്ഞു.

cctv-cameras

ജയിലുകളിലെ മൊബൈല്‍ ജാമറുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ നിര്‍ദ്ദേശമുണ്ട്. മൂന്ന് മാസത്തിനുള്ളില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിലെ ഒഴിവുകള്‍ നികത്താന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കോടതി നിര്‍ദ്ദേശം നല്‍കി.

ജയില്‍ പരിഷ്‌കാരങ്ങളും മനുഷ്യാവകാശ കമ്മീഷന്‍ ഒഴിവുകളും നികത്തുന്നത് സംബന്ധിച്ച ദിലീപ് കെ.ബസു സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു സുപ്രീംകോടതിയുടെ ഈ നിര്‍ദ്ദേശങ്ങള്‍.

English summary
The Supreme Court on Friday directed the Centre and all the States to install CCTV cameras in all the prisons across the country and take a call on installing them in police lock-ups, if there are incidents.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X