നീറ്റ് പരീക്ഷയ്ക്ക് ആധാര്‍ നിര്‍ബന്ധമല്ല: സിബിഐയ്ക്ക് കർശന നിർദേശവുമായി സുപ്രീം കോടതി
ദില്ലി: നീറ്റ് പരീക്ഷയ്ക്ക് ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കേണ്ടതില്ലെന്ന് സുപ്രീം കോടതി നിര്‍ദേശം. സിബിഎസ് സിയ്ക്കാണ് സുപ്രീം കോടതി നിര്‍ദേശം നല്‍കിയിട്ടുള്ളത്. നേരത്തെ നീറ്റ് പരീക്ഷയ്ക്ക് ആധാര്‍ നിര്‍ബന്ധമാക്കിക്കൊണ്ട് സിബിഎസ് സി ഉത്തരവ് പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നീറ്റ് ഉള്‍പ്പെടെ ദേശീയ തലത്തില്‍ നടക്കുന്ന മത്സരപരീക്ഷകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന് സുപ്രീം കോടതി ഉത്തരവിട്ടത്. 2018ലെ നീറ്റ് പരീക്ഷയ്ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയ സിബിഎസ് സിയുടെ നീക്കത്തെ ചോദ്യം ചെയ്തുുകൊണ്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് യുഐഡിഎഐയുടെ പ്രതികരണം. ഇതേ ആവശ്യവുമായി സമീപിച്ചെങ്കിലും ഹര്‍ജി ഗുജറാത്ത് ഹൈക്കോടതി തള്ളിക്കളഞ്ഞതിനെ
ആധാര്‍ വിഷയം പരിഗണിച്ച ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ചിന്റേതാണ് ഉത്തരവ്. നീറ്റ് പരീക്ഷകള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമല്ലെന്ന വിവരം സിബിഎസ് സി വെബ്സൈറ്റ് വഴി വിജ്ഞാപനം ചെയ്യാനും സുപ്രീം കോടതി ബെഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടെ നീറ്റ് പരീക്ഷയ്ക്ക് ആധാര്‍ നിര്‍ബന്ധമാക്കാന്‍ നിര്‍ദേശിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാണിച്ച് യുഐഡിഎഐയും രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം ജമ്മു കശ്മീര്‍, മേഘാലയ, അസം തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് നീറ്റ് പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് യുഐഡിഎഐ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. പാസ്പോര്‍ട്ട്, വോട്ടര്‍ ഐഡി, റേഷന്‍ കാര്‍ഡ് തുടങ്ങിയ തിരിച്ചറിയല്‍ രേഖകകള്‍ തിരിച്ചറിയല്‍ രേഖകള്‍ സ്വീകരിക്കാന്‍ യുഐഡിഎഐ നിര്‍ദേശം നല്‍കിയതായി അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ അറിയിച്ചിരുന്നു. തുടര്‍ന്നാണ് പരാതിക്കാരന് സുപ്രീം കോടതിയെ സമീപിച്ചത്.
-
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം












Click it and Unblock the Notifications