കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നീറ്റ് പരീക്ഷയ്ക്ക് ആധാര്‍ നിര്‍ബന്ധമല്ല: സിബിഐയ്ക്ക് കർശന നിർദേശവുമായി സുപ്രീം കോടതി

Google Oneindia Malayalam News

ദില്ലി: നീറ്റ് പരീക്ഷയ്ക്ക് ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കേണ്ടതില്ലെന്ന് സുപ്രീം കോടതി നിര്‍ദേശം. സിബിഎസ് സിയ്ക്കാണ് സുപ്രീം കോടതി നിര്‍ദേശം നല്‍കിയിട്ടുള്ളത്. നേരത്തെ നീറ്റ് പരീക്ഷയ്ക്ക് ആധാര്‍ നിര്‍ബന്ധമാക്കിക്കൊണ്ട് സിബിഎസ് സി ഉത്തരവ് പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നീറ്റ് ഉള്‍പ്പെടെ ദേശീയ തലത്തില്‍ നടക്കുന്ന മത്സരപരീക്ഷകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന് സുപ്രീം കോടതി ഉത്തരവിട്ടത്. 2018ലെ നീറ്റ് പരീക്ഷയ്ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയ സിബിഎസ് സിയുടെ നീക്കത്തെ ചോദ്യം ചെയ്തുുകൊണ്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് യുഐഡിഎഐയുടെ പ്രതികരണം. ഇതേ ആവശ്യവുമായി സമീപിച്ചെങ്കിലും ഹര്‍ജി ഗുജറാത്ത് ഹൈക്കോടതി തള്ളിക്കളഞ്ഞതിനെ

ആധാര്‍ വിഷയം പരിഗണിച്ച ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ചിന്റേതാണ് ഉത്തരവ്. നീറ്റ് പരീക്ഷകള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമല്ലെന്ന വിവരം സിബിഎസ് സി വെബ്സൈറ്റ് വഴി വിജ്ഞാപനം ചെയ്യാനും സുപ്രീം കോടതി ബെഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടെ നീറ്റ് പരീക്ഷയ്ക്ക് ആധാര്‍ നിര്‍ബന്ധമാക്കാന്‍ നിര്‍ദേശിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാണിച്ച് യുഐഡിഎഐയും രംഗത്തെത്തിയിട്ടുണ്ട്.

uidai-

അതേസമയം ജമ്മു കശ്മീര്‍, മേഘാലയ, അസം തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് നീറ്റ് പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് യുഐഡിഎഐ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. പാസ്പോര്‍ട്ട്, വോട്ടര്‍ ഐഡി, റേഷന്‍ കാര്‍ഡ് തുടങ്ങിയ തിരിച്ചറിയല്‍ രേഖകകള്‍ തിരിച്ചറിയല്‍ രേഖകള്‍ സ്വീകരിക്കാന്‍ യുഐഡിഎഐ നിര്‍ദേശം നല്‍കിയതായി അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ അറിയിച്ചിരുന്നു. തുടര്‍ന്നാണ് പരാതിക്കാരന്‍ സുപ്രീം കോടതിയെ സമീപിച്ചത്.

English summary
The Supreme Court on Wednesday directed the CBSE not to make Aadhaar number mandatory for enrolment of students appearing in NEET 2018 and other all India exams.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X