കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രജ്ഞൻ ഗോഗോയിക്കെതിരായ ലൈംഗികാരോപണം ഗുഢാലോചനയാവാം; കേസ് അവസാനിപ്പിച്ച് സുപ്രീം കോടതി

Google Oneindia Malayalam News

ദില്ലി: മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയിക്കെതിരെയുള്ള കേസ് അവസാനിപ്പിച്ച് കോടതി. ഗോഗോയിക്കെതിരെ ലൈംഗിക ആരോപണം ഉയർന്ന സംഭവത്തിന് പിന്നിൽ ഗൂഢാലോചനയാവാമെന്ന നിരീക്ഷണത്തിലാണ് കോടതി കേസ് അവസാനിപ്പിച്ചിട്ടുള്ളത്. റിട്ട. ചീഫ് ജസ്റ്റിസ് എകെ പട്നായിക്ക് സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിക്കുന്നതെന്നും കോടതി വ്യക്തമാക്കി. കേസിൽ തുടരന്വേഷണം വേണ്ടെന്ന് തീരുമാനിച്ച കോടതി കേസിന്റെ നടപടികളും ഇതിനോടകം അവസാനിപ്പിച്ചിട്ടുണ്ട്.

 റെയില്‍ റോക്കോ പ്രതിഷേധം: നൂറ് കണക്കിന് കര്‍ഷകര്‍ റെയില്‍വെ ട്രാക്കില്‍, പഞ്ചാബില്‍ വമ്പന്‍ പ്രതിഷേധം റെയില്‍ റോക്കോ പ്രതിഷേധം: നൂറ് കണക്കിന് കര്‍ഷകര്‍ റെയില്‍വെ ട്രാക്കില്‍, പഞ്ചാബില്‍ വമ്പന്‍ പ്രതിഷേധം

ലൈംഗിക ആരോപണത്തിൽ ഗൂഢാലോചനയ്ക്കുള്ള സാധ്യത തള്ളിക്കളയുന്നില്ലെങ്കിലും ഈ സംഭവത്തിൽ പങ്കുള്ളവരെക്കുറിച്ച് ഒരു വ്യക്തതയും വരുത്താതെയാണ് കേസ് കോടതി അവസാനിപ്പിച്ചിട്ടുള്ളത്. ചീഫ് ജസ്റ്റിസ് എന്ന നിലയിൽ ഭരണതലത്തിലും ജുഡീഷ്യൽ തലത്തിലും ഗോഗോയ് സ്വീകരിച്ച നടപടികളായിരിക്കാം ഈ ഗൂഢാലോചനയ്ക്ക് കാരണമായിട്ടുള്ളതെന്നാണ് ജസ്റ്റിസ് എകെ പട്നായിക്ക് സുപ്രീം കോടതിക്ക് മുമ്പാകെ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്.

 ranjan-gogoi-15

ഡികെ ശിവകുമാറിന്റെ മകളുടെ വിവാഹ ചിത്രങ്ങള്‍

അസമിൽ എൻആർസി നടപ്പിലാക്കുന്നതുൾപ്പെടെയുള്ള വിഷയങ്ങളിൽ രഞ്ജൻ ഗോഗോയ് സ്വീകരിച്ച നിലപാടുകൾ എതിർപ്പിന് കാരണമായിട്ടുണ്ട്. ഇത് നിരവധി പേർക്ക് അതൃപ്തിയുണ്ടെന്ന് പരാമർശിക്കുന്ന ഇന്റലിജൻസ് ബ്യൂറോയുടെ കത്തും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഗോഗോയിക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ചുകഴിഞ്ഞ് രണ്ട് വർഷം കഴിഞ്ഞുവെന്നും ഇനിയും പുനരന്വേഷണം നടത്തുന്നതിൽ അർത്ഥമില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. ഇതോടെയാണ് കേസ് അവസാനിപ്പിക്കാനും റിപ്പോർട്ട് മുദ്രവെച്ച കവറിൽ സൂക്ഷിക്കാനും കോടതി ഉത്തരവിട്ടത്.

നാടൻ സുന്ദരിയായി വർഷ ബൊല്ലമ- ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
WHO approved covishield vaccine for emergency use

English summary
Supreme court says conspiracy can't be ruled out against former Chief justice Ranjan Gogoi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X