കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് വിവരാവകാശനിയമം ബാധകമാക്കേണ്ടതില്ലെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍

  • By Sruthi K M
Google Oneindia Malayalam News

ദില്ലി: രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് വിവരാവകാശ നിയമം ബാധകമാക്കേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. രാഷ്ട്രീയ പാര്‍ട്ടികളെ വിവരാവകാശ നിയമത്തിന് കീഴില്‍ കൊണ്ടുവന്നാല്‍ അത് പാര്‍ട്ടികളുടെ ആഭ്യന്തര പ്രവര്‍ത്തനങ്ങളെ മോശമായി ബാധിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

രാഷ്ട്രീയപാര്‍ട്ടികളെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിന്റെ സത്യവാങ്മൂലം. രാഷ്ട്രീയപാര്‍ട്ടികളെ പൊതുസ്വത്തായി പ്രഖ്യാപിച്ച് വിവരാവകാശനിയമത്തിനു കീഴില്‍ കൊണ്ടുവരണമെന്ന ആവശ്യമായിരുന്നു ഉന്നയിച്ചത്. എന്നാല്‍ ഇങ്ങനെ ചെയ്യുകയാണെങ്കില്‍ അപകടകരമാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞത്.

supremecourt

പാര്‍ട്ടിയിലെ ചെറിയ പ്രശ്‌നം പോലും വലുതാക്കി എതിരാളികള്‍ രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിച്ചേക്കാമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. കേസില്‍ ജസ്റ്റിസ് ആര്‍ എം ലോധ അദ്ധ്യക്ഷനായ ബെഞ്ച് കേന്ദ്രസര്‍ക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷനും സിപിഎമ്മും കോണ്‍ഗ്രസുമുള്‍പ്പടെയുളള ആറ് പാര്‍ട്ടികള്‍ക്കും നോട്ടീസയച്ചിരുന്നു.

എന്നാല്‍, കേന്ദ്രസര്‍ക്കാരിന്റെ വാദങ്ങള്‍ അംഗീകരിക്കാന്‍ ഹര്‍ജിക്കാര്‍ക്കു വേണ്ടി ഹാജരായ അഡ്വ. പ്രശാന്ത് ഭൂഷണ്‍ തയ്യാറായില്ല. കേന്ദ്രത്തിന്റെ നികുതിപ്പണം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളാണ് രാഷ്ട്രീയപാര്‍ട്ടികളെന്നും അതുകൊണ്ടു അവയെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നും പ്രശാന്ത് ഭൂഷണ്‍ കോടതിയില്‍ അറിയിച്ചു.

English summary
The Centre on Monday told the Supreme Court that political parties cannot be brought under the Right to Information Act saying that it would adversely affect their internal working.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X