Get Updates
Get notified of breaking news, exclusive insights, and must-see stories!

വധുവിന് വീട്ടുകാർ നൽകുന്ന സ്വത്തിൽ ഭർത്താവിന് അവകാശമില്ല, അത് ഭാര്യയുടേത് മാത്രം; സുപ്രീംകോടതി

ന്യൂഡൽഹി: വിവാഹ സമയത്ത് ഭാര്യയ്ക്ക് വീട്ടുകാർ നൽകുന്ന സമ്പത്തിൽ ഭർത്താവിന് അധികാരമോ അവകാശമോ ഇല്ലെന്ന് സുപ്രീം കോടതി. പ്രതിസന്ധി സമയത്ത് ഭാര്യയുടെ സ്വത്ത് ഉപയോ​ഗിച്ചാൽ അത് തിരിച്ച് നൽകാൻ അയാൾക്ക് ധാർമിക ബാധ്യതയുണ്ടെന്നും സുപ്രീം കോടതി പറഞ്ഞു. മലയാളി ദമ്പതികളുടെ കേസ് പരി​ഗണിക്കുമ്പോൾ ആണ് ജസ്റ്റിസുമാരായ സ‍ഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ച് ഇക്കാര്യം പറഞ്ഞത്.

വിവാഹ സമയത്ത് വീട്ടുകാർ സമ്മാനമായി നൽകിയ 89 പവൻ സ്വർണം ഭർത്താവും വീട്ടുകാരും ചേർന്ന് ദുരുപയോ​ഗം ചെയ്തുവെന്ന് പറഞ്ഞാണ് യുവതി നിയമനടപടി ആരംഭിച്ചത്. വിവാഹത്തിന് ശേഷം തന്റെ പിതാവ് ഭാർത്താവിന് രണ്ട് ലക്ഷം രൂപയും നൽകിയതായി യുവതിയുടെ പരാതിയിൽ പറയുന്നു.

sc cc

വിവാഹം കഴിഞ്ഞ് ആദ്യ രാത്രി തന്നെ ഭർത്താവ് ആഭരണങ്ങൾ ഊരിവാങ്ങി സുരക്ഷിതത്വത്തിന്റെ പേരിൽ ഭർതൃമാതാവിനെ ഏൽപ്പിക്കുകയായിരുന്നു. തുടർന്ന് മുൻകാല സാമ്പത്തിക ബാധ്യത തീർക്കാൻ തന്റെ സ്വർണം ഇവർ ദുരുപയോ​ഗം ചെയ്തതായും യുവതി പറയുന്നു.

2011 ൽ കുടുംബ കോടതി ഭർത്താവും അമ്മയും ചേർന്ന് പരാതിക്കാരിയുടെ സ്വർണാഭരണങ്ങൾ ദുരുപയോ​ഗം ചെയ്തുവെന്നും ഈ നഷ്ടം ഭർതൃവീട്ടുകാർ നികത്തണമെന്നും വിധിച്ചു. എന്നാൽ കേസ് കേരള ഹൈക്കോടതിയിൽ എത്തിയപ്പോൾ കുടുംബ കോടതിയുടെ ഈ ഉത്തരവ് റദ്ദാക്കുകയായിരുന്നു. ഭർത്താവും അമ്മയും ചേർന്ന് സ്വർണാഭരണങ്ങൾ ദുരുപയോ​ഗം ചെയ്തതായി സ്ഥാപിക്കാൻ യുവതിക്ക് കഴിഞ്ഞിട്ടില്ലെന്ന് വ്യക്തമനാക്കിയാണ് കുടുംബ കോടതിയുടെ ഉത്തരവ് റദ്ദാക്കിയത്.

ഇതിന് പിന്നാലെ ഹൈക്കോടതിയുടെ ഉത്തരവിനെതിരെ യുവതി സുപ്രീംകോടതിയെ സമീപിച്ചു. 'സ്ത്രീധന സ്വത്ത്' ഭർത്താവിന്റെയും ഭാര്യയുടേയും സംയുക്ത സ്വത്തായി മാറില്ലെന്ന് സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കി. ഭർത്താവിന് ഉടമസ്ഥൻ എന്ന നിലയിൽ സ്വത്തിന്മേൽ അവകാശമോ സ്വതന്ത്രമായ ആധിപത്യമോ ഇല്ലെന്നും സുപ്രിംകോടതി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+