കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിയേറ്റര്‍ സ്വകാര്യസ്വത്ത്, പുറത്ത് നിന്നുള്ള ഭക്ഷണം തിയേറ്റര്‍ ഉടമയ്ക്ക് തടയാമെന്ന് സുപ്രീംകോടതി

Google Oneindia Malayalam News

ന്യൂദല്‍ഹി: സിനിമാ തിയേറ്ററുകള്‍ക്ക് ഉള്ളില്‍ പുറത്ത് നിന്നുള്ള ഭക്ഷണങ്ങള്‍ വിലക്കാന്‍ തിയേറ്റര്‍ ഉടമക്ക് അധികാരമുണ്ട് എന്ന് സുപ്രീം കോടതി. തിയേറ്റര്‍ സ്വകാര്യ സ്വത്താണ് എന്നും അവിടെ ഭക്ഷണങ്ങളും പാനീയങ്ങളും വിലക്കാന്‍ തിയേറ്റര്‍ ഉടമക്ക് അധികാരമുണ്ട് എന്നുമാണ് സുപ്രീം കോടതി പറയുന്നത്.

അതേസമയം ശുദ്ധമായ കുടിവെള്ളം സൗജന്യമായി തിയേറ്ററില്‍ നല്‍കണം എന്നും സുപ്രീം കോടതി വ്യക്തമാക്കി. മാത്രമല്ല പ്രായമായവര്‍ക്കും ചെറിയ കുട്ടികള്‍ക്കും കൊണ്ട് വരുന്ന ഭക്ഷണവും പാനീയങ്ങളും തടയാന്‍ പാടില്ല എന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേത് ആണ് വിധി.

1

നേരത്തെ സിനിമ തിയേറ്ററുകളിലും മള്‍ട്ടിപ്ലക്സുകളിലും എത്തുന്നവര്‍ക്ക് ഭക്ഷണവും പാനീയങ്ങളും കൊണ്ടുവരാം എന്നും അവ തടയരുത് എന്നും ജമ്മു കശ്മീര്‍ ഹൈക്കോടതിയുടെ വിധി ഉണ്ടായിരുന്നു. ഇതിന് എതിരെ നല്‍കിയ അപ്പീലിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്. അതേസമയം തിയേറ്ററിലും മള്‍ട്ടി പ്ളെക്സുകളിലും വില്‍ക്കാന്‍ വെച്ചിരിക്കുന്ന ഭക്ഷണ സാധനങ്ങള്‍ വാങ്ങാതിരിക്കാനുള്ള അധികാരം സിനിമ കാണാന്‍ വരുന്നവര്‍ക്കുണ്ട് എന്നും സുപ്രീം കോടതി വ്യക്തമാക്കി.

ഒന്നുകില്‍ ലോട്ടറിയടിക്കും, അല്ലെങ്കില്‍ നിധി ലഭിക്കും.. പണം കുമിഞ്ഞ് കൂടും; ഈ രാശിക്കാര്‍ക്കിനി ഭാഗ്യകാലംഒന്നുകില്‍ ലോട്ടറിയടിക്കും, അല്ലെങ്കില്‍ നിധി ലഭിക്കും.. പണം കുമിഞ്ഞ് കൂടും; ഈ രാശിക്കാര്‍ക്കിനി ഭാഗ്യകാലം

2

എന്നാല്‍ പുറത്ത് നിന്നുള്ള ഭക്ഷണം തിയേറ്ററുകളില്‍ കൊണ്ടുവരാന്‍ അനുവദിച്ച ഹൈക്കോടതിയുടെ നടപടി അധികാര പരിധി കടന്നുള്ളതാണ് എന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ഒരു സിനിമ കാണാന്‍ ഏത് തിയേറ്റര്‍ തിരഞ്ഞെടുക്കുന്നു എന്നത് പ്രേക്ഷകന്റെ അവകാശവും വിവേചന അധികാരവുമാണ്. അതിനാല്‍ മാനേജ്‌മെന്റിനും നിയമങ്ങള്‍ ഉണ്ടാക്കാനുള്ള അവകാശമുണ്ട് എന്നും സുപ്രീം കോടതി പറഞ്ഞു.

പുതുവര്‍ഷത്തിലെ ആദ്യദിനത്തിലും ബിഗ് ടിക്കറ്റ് ഭാഗ്യം മലയാളി പ്രവാസിക്ക്, ലഭിക്കുന്നത് കിലോകണക്കിന് സ്വര്‍ണം!പുതുവര്‍ഷത്തിലെ ആദ്യദിനത്തിലും ബിഗ് ടിക്കറ്റ് ഭാഗ്യം മലയാളി പ്രവാസിക്ക്, ലഭിക്കുന്നത് കിലോകണക്കിന് സ്വര്‍ണം!

3

സിനിമ ഹാളിന് ഉള്ളില്‍ ആരെങ്കിലും ജിലേബി കൊണ്ട് വന്നാല്‍ തിയേറ്റര്‍ മാനേജ്മെന്റിന് അവരെ തടയാം. കാരണം പ്രേക്ഷകന്‍ തന്റെ കൈ വൃത്തിയാക്കാന്‍ സീറ്റില്‍ തുടച്ചാല്‍ അത് വൃത്തിയാക്കാന്‍ ആരു പണം നല്‍കും എന്ന് കോടതി ചോദിച്ചു. ചിലര്‍ തന്തൂരി ചിക്കന്‍ കൊണ്ടുവരാന്‍ തുടങ്ങിയാല്‍ അതിന്റെ അവശിഷ്ടങ്ങള്‍ തിയേറ്ററില്‍ അവശേഷിക്കും.

ആപത്ത് സിപിഎം തിരിച്ചറിയുന്നു... ലീഗിനെ ഒപ്പം നിര്‍ത്തിയേ പറ്റൂ; ലീഗിനും വേണം പച്ചത്തുരുത്ത്ആപത്ത് സിപിഎം തിരിച്ചറിയുന്നു... ലീഗിനെ ഒപ്പം നിര്‍ത്തിയേ പറ്റൂ; ലീഗിനും വേണം പച്ചത്തുരുത്ത്

4

അതും ആളുകളെ ബുദ്ധിമുട്ടിക്കും. പോപ്കോണ്‍ വാങ്ങാന്‍ ആരും അവരെ നിര്‍ബന്ധിക്കുന്നില്ലല്ലോ എന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു. 2018 ജൂലായ് 18-ന് ആണ് ജമ്മു - കശ്മീര്‍ ഹൈക്കോടതി സിനിമാ തീയറ്ററുകളില്‍ പുറത്ത് നിന്നുള്ള ഭക്ഷണ പാനീയങ്ങള്‍ നിരോധിച്ചത്.

English summary
Supreme Court says that theater owner can stop food from outside
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X