പ്രത്യേക സൈനികാധികാര നിയമം; വ്യാജ ഏറ്റുമുട്ടലില്‍ ഇന്ത്യന്‍ സൈന്യം കുടുങ്ങും!!!
ദില്ലി: മണിപ്പൂരിലെ സൈന്യാധിപത്യത്തിന് സുപ്രീം കോടതിയുടെ തിരിച്ചടി. പ്രത്യേക സൈനികാധികാര നിയമം (അഫ്‌സ്പ) നിലവിലുള്ള മണിപ്പൂരിലെ 1,528 വ്യാജ ഏറ്റുമുട്ടലുകളുടെ വിവരങ്ങളാണ് സുപ്രീം കോടി തേടിയിട്ടുള്ളത്. സൈന്യം ജനങ്ങള്‍ക്ക് മേല്‍ അമിതാധികാരം ചെലുത്തരുതെന്നും കോടതി നിര്‍ദ്ദേശിച്ചു. വര്‍ഷങ്ങളായി സൈന്യം കയ്യാളിവരുന്ന അധികാരങ്ങളും ജനങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കും ഇതോടെ അന്ത്യമാകും. 2000-2012 കാലയളവിനുള്ളില്‍ മണിപ്പൂരില്‍ നടന്നിട്ടുള്ള 1500 വ്യാജ ഏറ്റമുട്ടലുകളെക്കുറിച്ച് അന്വേഷിക്കുന്നതിനായി സിബിഐയെയോ പ്രത്യേകത അന്വേഷണസംഘത്തെയോ ചുമതലപ്പെടുത്തണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ വിധി പറയുമ്പോഴായിരുന്നു കോടതി നിര്‍ദ്ദേശം.
പ്രത്യേക സൈനികാധികാര നിയമത്തിന് കീഴില്‍ കുറ്റക്കാരായ സുരക്ഷാ സേന നിയമനടപടികളില്‍ നിന്ന് രക്ഷപ്പെടുന്നുവെന്നാണ് ഹര്‍ജിക്കാരുടെ ആരോപണം. നിയമം നിലനില്‍ക്കെ ലോക്കല്‍ പോലീസിന് കുറ്റക്കാരായ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമങ്കില്‍ കേന്ദ്രാനുമതി തേടണം എന്ന നിബന്ധന നിലനില്‍ക്കുന്നതാണ് ഇതിന് വിലങ്ങുതടിയാവുന്നത്. എന്നാല്‍ സംസ്ഥാനത്ത് നടന്നത് വ്യാജ ഏറ്റുമുട്ടലുകളല്ലെന്ന് അവകാസവാദമുന്നയിക്കുന്ന കേന്ദ്രസര്‍ക്കാരും സൈന്യവും ആരോപണ വിധേയരായ സൈനികരെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരാനും തയ്യാറായിട്ടില്ല.

അറസ്റ്റ് വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യാനും പരിശോധന നടത്താനും ബലാല്‍ക്കാരം പ്രയോഗിക്കാനും സൈന്യത്തിന് അനുമതി നല്‍കുന്നതാണ് വിവാദമായ പ്രത്യേക സൈനികാധികാര നിയമം. രാജ്യവിരുദ്ധ ശക്തികളെ തുരത്തുന്നതിനായി മണിപ്പൂരില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിയമം പില്‍ക്കാലത്ത് സാധാരാണ ജനങ്ങളെ അകാരണമായി കൊന്നൊടുക്കുന്നതിനുള്ള ലൈസന്‍സായ മാറുകയായിരുന്നു.












Click it and Unblock the Notifications