മതം മാറ്റ നിയമം സുപ്രീംകോടതി പരിശോധിക്കുന്നു; ഉത്തര്‍ പ്രദേശ് സര്‍ക്കാരിന് നോട്ടീസ്
ദില്ലി: ഉത്തര്‍ പ്രദേശിലെയും ഉത്തരാഖണ്ഡിലെയും ബിജെപി സര്‍ക്കാരുകള്‍ അടുത്തിടെ പാസാക്കിയ മതംമാറ്റ നിരോധന നിയമം സുപ്രീംകോടതി പരിശോധിക്കും. രണ്ട് സംസ്ഥാനങ്ങള്‍ക്കും കോടതി നോട്ടീസ് അയച്ചു. അടുത്ത വാദം കേള്‍ക്കുന്നതിന് മുമ്പ് മറുപടി നല്‍കാനാണ് നിര്‍ദേശം. ലൗ ജിഹാദ് തടയാന്‍ എന്ന പേരില്‍ കൊണ്ടുവന്ന നിയമം ചോദ്യം ചെയ്ത് നിരവധി ഹര്‍ജികളാണ് സുപ്രീംകോടതിയില്‍ എത്തിയത്. നിയമം റദ്ദാക്കാന്‍ സുപ്രീംകോടതി തയ്യാറായില്ല. അതേസയമം, പരിശോധിക്കാന്‍ തീരുമാനിച്ചു. ഭരണഘടനാ മൂല്യങ്ങള്‍ക്ക് വിരുദ്ധമായ വശങ്ങള് നിയമത്തിലുണ്ടോ എന്നാണ് കോടതി പരിശോധിക്കുക. മതനിരപേക്ഷത, സമത്വം എന്നിവക്കെതിരായ ഭാഗങ്ങള്‍ നിയമത്തിലുണ്ടെങ്കില്‍ കോടതി ഇടപെടും.

പ്രണയത്തിന്റെയും വിവാഹത്തിന്റെയും മറവില്‍ നടക്കുന്ന നിര്‍ബന്ധിത മതം മാറ്റം തടയാനാണ് പുതിയ നിയമം കൊണ്ടുവന്നത് എന്നാണ് യുപിയിലെയും ഉത്തരാഖണ്ഡിലെയും സര്‍ക്കാരുകളുടെ വാദം. യുപിയില്‍ നിയമം പാസാക്കി ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ തന്നെ നിരവധി മുസ്ലിം യുവാക്കളെ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടാണ് നിയമം കൊണ്ടുവന്നത് എന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. പല വിവാഹങ്ങളും തീവ്ര ഹിന്ദു സംഘടനകള്‍ ചേര്‍ന്ന് മുടക്കുന്നു എന്ന വാര്‍ത്തകളും വന്നു. ഈ സാഹചര്യത്തിലാണ് പുതിയ നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജികള്‍ എത്തിയത്.
ഹൈക്കോടതികളെ സമീപിക്കാനാണ് ആദ്യം സുപ്രീംകോടതി നിര്‍ദേശിച്ചത്. യുപിയിലെയും ഉത്തരാഖണ്ഡിലെയും ഹൈക്കോടതിയെ സമീപിക്കൂ. എന്തുകൊണ്ട് നിങ്ങള്‍ അവിടെ പോകുന്നില്ല എന്ന് ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ ചോദിച്ചു. ഒട്ടേറെ സംസ്ഥാനങ്ങള്‍ സമാനമായ നിയമം പാസാക്കുന്ന ഘട്ടത്തില്‍ സുപ്രീംകോടതി തന്നെ വിഷയം പരിഗണിക്കണമെന്ന് ഹര്‍ജിക്കാരായ സിറ്റിസണ്‍സ് ഫോര്‍ ജസ്റ്റിസ് ആന്റ് പീസിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് സിയു സിങ് പ്രതികരിച്ചു.
മധ്യപ്രദേശ്, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങളും സമാനമായ നിയമം പാസാക്കിയിട്ടുണ്ട്. മുസ്ലിങ്ങളെയും ഇസ്ലാമിനെയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നതാണ് ഇത്തരം നിയമങ്ങള്‍ എന്ന് ഒരു ഹര്‍ജിയില്‍ പറയുന്നു. സമൂഹത്തിന്റെ ഐക്യം തകര്‍ക്കുന്നതും ശത്രുത വളര്‍ത്തുന്നതുമാണ് ഈ നിയമങ്ങള്‍ എന്നും ഹര്‍ജിക്കാര്‍ ബോധിപ്പിച്ചു.
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത












Click it and Unblock the Notifications