കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മതം മാറ്റ നിയമം സുപ്രീംകോടതി പരിശോധിക്കുന്നു; ഉത്തര്‍ പ്രദേശ് സര്‍ക്കാരിന് നോട്ടീസ്

Google Oneindia Malayalam News

ദില്ലി: ഉത്തര്‍ പ്രദേശിലെയും ഉത്തരാഖണ്ഡിലെയും ബിജെപി സര്‍ക്കാരുകള്‍ അടുത്തിടെ പാസാക്കിയ മതംമാറ്റ നിരോധന നിയമം സുപ്രീംകോടതി പരിശോധിക്കും. രണ്ട് സംസ്ഥാനങ്ങള്‍ക്കും കോടതി നോട്ടീസ് അയച്ചു. അടുത്ത വാദം കേള്‍ക്കുന്നതിന് മുമ്പ് മറുപടി നല്‍കാനാണ് നിര്‍ദേശം. ലൗ ജിഹാദ് തടയാന്‍ എന്ന പേരില്‍ കൊണ്ടുവന്ന നിയമം ചോദ്യം ചെയ്ത് നിരവധി ഹര്‍ജികളാണ് സുപ്രീംകോടതിയില്‍ എത്തിയത്. നിയമം റദ്ദാക്കാന്‍ സുപ്രീംകോടതി തയ്യാറായില്ല. അതേസയമം, പരിശോധിക്കാന്‍ തീരുമാനിച്ചു. ഭരണഘടനാ മൂല്യങ്ങള്‍ക്ക് വിരുദ്ധമായ വശങ്ങള്‍ നിയമത്തിലുണ്ടോ എന്നാണ് കോടതി പരിശോധിക്കുക. മതനിരപേക്ഷത, സമത്വം എന്നിവക്കെതിരായ ഭാഗങ്ങള്‍ നിയമത്തിലുണ്ടെങ്കില്‍ കോടതി ഇടപെടും.

p

പ്രണയത്തിന്റെയും വിവാഹത്തിന്റെയും മറവില്‍ നടക്കുന്ന നിര്‍ബന്ധിത മതം മാറ്റം തടയാനാണ് പുതിയ നിയമം കൊണ്ടുവന്നത് എന്നാണ് യുപിയിലെയും ഉത്തരാഖണ്ഡിലെയും സര്‍ക്കാരുകളുടെ വാദം. യുപിയില്‍ നിയമം പാസാക്കി ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ തന്നെ നിരവധി മുസ്ലിം യുവാക്കളെ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടാണ് നിയമം കൊണ്ടുവന്നത് എന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. പല വിവാഹങ്ങളും തീവ്ര ഹിന്ദു സംഘടനകള്‍ ചേര്‍ന്ന് മുടക്കുന്നു എന്ന വാര്‍ത്തകളും വന്നു. ഈ സാഹചര്യത്തിലാണ് പുതിയ നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജികള്‍ എത്തിയത്.

കോഴിക്കോട് സ്വദേശിയുമായി വിവാഹം ഉറപ്പിച്ചെന്ന് നടി; ചടങ്ങ് ഈ മാസം; ജയില്‍ മോചനം വേണംകോഴിക്കോട് സ്വദേശിയുമായി വിവാഹം ഉറപ്പിച്ചെന്ന് നടി; ചടങ്ങ് ഈ മാസം; ജയില്‍ മോചനം വേണം

ഹൈക്കോടതികളെ സമീപിക്കാനാണ് ആദ്യം സുപ്രീംകോടതി നിര്‍ദേശിച്ചത്. യുപിയിലെയും ഉത്തരാഖണ്ഡിലെയും ഹൈക്കോടതിയെ സമീപിക്കൂ. എന്തുകൊണ്ട് നിങ്ങള്‍ അവിടെ പോകുന്നില്ല എന്ന് ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ ചോദിച്ചു. ഒട്ടേറെ സംസ്ഥാനങ്ങള്‍ സമാനമായ നിയമം പാസാക്കുന്ന ഘട്ടത്തില്‍ സുപ്രീംകോടതി തന്നെ വിഷയം പരിഗണിക്കണമെന്ന് ഹര്‍ജിക്കാരായ സിറ്റിസണ്‍സ് ഫോര്‍ ജസ്റ്റിസ് ആന്റ് പീസിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ സിയു സിങ് പ്രതികരിച്ചു.

കോഴിക്കോട് കളിമാറ്റി മുസ്ലിം ലീഗ്; അധികം ആവശ്യപ്പെട്ടത് ഈ സീറ്റുകള്‍, രണ്ടെണ്ണം കിട്ടണം, ഒന്ന് വച്ചുമാറുംകോഴിക്കോട് കളിമാറ്റി മുസ്ലിം ലീഗ്; അധികം ആവശ്യപ്പെട്ടത് ഈ സീറ്റുകള്‍, രണ്ടെണ്ണം കിട്ടണം, ഒന്ന് വച്ചുമാറും

മധ്യപ്രദേശ്, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങളും സമാനമായ നിയമം പാസാക്കിയിട്ടുണ്ട്. മുസ്ലിങ്ങളെയും ഇസ്ലാമിനെയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നതാണ് ഇത്തരം നിയമങ്ങള്‍ എന്ന് ഒരു ഹര്‍ജിയില്‍ പറയുന്നു. സമൂഹത്തിന്റെ ഐക്യം തകര്‍ക്കുന്നതും ശത്രുത വളര്‍ത്തുന്നതുമാണ് ഈ നിയമങ്ങള്‍ എന്നും ഹര്‍ജിക്കാര്‍ ബോധിപ്പിച്ചു.

Recommended Video

cmsvideo
കഴുതച്ചാണകം ഉപയോഗിച്ച്‌ മുളകുപൊടിയും മല്ലിപ്പൊടിയും | Oneindia Malayalam

English summary
Supreme Court sent notice to Uttar Pradesh and Uttarakhand Government over new Conversion Laws
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X