കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാവേരി: വെള്ളം വിട്ടുനല്‍കാന്‍ രണ്ടുമണി വരെ സമയപരിധി,കര്‍ണ്ണാടക സുപ്രീം കോടതി വിധി പാലിക്കുമോ!!

Google Oneindia Malayalam News

ദില്ലി: തമിഴിനാടിന് വെള്ളം വിട്ടുനല്‍കാനുള്ള സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ കര്‍ണ്ണാടകത്തിന് സമയപരിധി നിശ്ചയിച്ച് സുപ്രീം കോടതി. ഒക്ടോബര്‍ ഒന്നു മുതല്‍ ആറ് ദിവസത്തേക്ക് 6000 ഘനയടി വെള്ളം വിട്ടുനല്‍കാനായിരുന്നു സുപ്രീം കോടതിയുടെ ഒടുവിലത്തെ വിധി. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണി വരെയാണ് സമയം അനുവദിച്ചിട്ടുള്ളത്.

കര്‍ണ്ണാടക വെള്ളം വിട്ടുനല്‍കിയില്ലെങ്കില്‍ തമിഴ്‌നാട്ടില്‍ വരള്‍ച്ച ബാധിക്കുമെന്നം കൃഷി നശിക്കുമെന്നുമാണ് തമിഴ്‌നാട് ഉന്നയിക്കുന്ന വാദം. തമിഴ്‌നാടിന് 6000 ഘനയടി വെള്ളം വിട്ടുനല്‍കാനുള്ള സുപ്രീം കോടതി വിധി പാലിക്കാന്‍ കര്‍ണ്ണാടക തയ്യാറാവാത്തതിനാലാണ് സമയുപരിധി അനുവദിച്ച് കോടതി രംഗത്തെത്തിയിട്ടുള്ളത്. കൃഷിക്കായി അധികം വെള്ളം അനുവദിക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് കഴിഞ്ഞ മാസം രംഗത്തെത്തിയിരുന്നു.

cauvery

എന്നാല്‍ സുപ്രീം കോടതി നിര്‍ദ്ദേശ പ്രകാരം തമിഴിനാടിന് വെള്ളം വിട്ടുനല്‍കിയാല്‍ കര്‍ണ്ണാടയില്‍ കുടിവെള്ളക്ഷാമമുണ്ടാകുമെന്നും കൃഷി താറുമാറാകുമെന്നുമാണ് മുഖ്യന്ത്രി സിദ്ധരാമയ്യ ചൂണ്ടിക്കാണിക്കുന്നത്. കാവേരി പ്രശ്‌നം പരിഹരിക്കുന്നതിനായി കാവേരി ജല നിയന്ത്രണ സമിതി രൂപീകരിക്കാനുള്ള സുപ്രീം കോടതി നിര്‍ദ്ദേശവും പാലിക്കാനിരിക്കെയാണ് കര്‍ണ്ണാടക്ക് വെള്ളം വിട്ടുനല്‍കാന്‍ സമയപരിധി അനുവദിച്ച് കോടതി രംഗത്തെത്തിയിട്ടുള്ളത്.

കൂടുതല്‍ വാര്‍ത്തകള്‍

കോണാട്ട് പ്ലേസില്‍ ആണവാക്രമണം!!! പാകിസ്താനില്‍ നിന്നുള്ള സോഷ്യല്‍ മീഡിയ വീഡിയോകള്‍ പറയുന്നതെന്ത്..

റിപ്പബ്ലിക് ദിനത്തില്‍ മുഖ്യാതിഥി അബുദാബി കിരീടാവകാശി, ക്ഷണത്തിന് നന്ദിപറഞ്ഞ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സയീദ് അല്‍ നഹ്യാന്‍

English summary
Supreme court set deadline to Karnataka to release Cauvery water.Supreme court directed Karnataka to stop defying court order and release 6000 Cusecs water to Tamilnadu by tomorrow 2 pm.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X