ഡൽഹി പോലീസിനെതിരെ വടിയെടുത്ത് സുപ്രീം കോടതി;അനധികൃത കസ്റ്റഡി വേണ്ട, കേന്ദ്രത്തോടും റിപ്പോർട്ട് തേടി
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ നടന്ന പ്രതിഷേധത്തെ നേരിട്ട പോലീസ് നടപടിക്കെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി. പോലീസ് സർക്കാരിനെ മറികടന്ന് ക്രമസമാധാനം നടപ്പാക്കേണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. സമാധാനപരമായി പ്രതിഷേധിക്കുന്നവരെ കസ്റ്റഡിയിലെടുക്കരുതെന്നും കോടതി ഇടക്കാല ഉത്തരവിറക്കി. ജീവനും സ്വാതന്ത്ര്യവും ഒരുപോലെ പ്രധാനമാണ്. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടയരുത്. ഇൻ്റർനെറ്റ് ഉടൻ പുനഃസ്ഥാപിക്കണമെന്നും കോടതി പറഞ്ഞു. സംഭവത്തിൽ കേന്ദ്രസർക്കാരിനോടും കോടതി റിപ്പോർട്ട് തേടി.

അനധികൃതമായി ആരേയും കസ്റ്റഡിയിലെടുക്കരുത്. സമാധാനപരമായി പ്രതിഷേധിക്കുന്നവർക്കെതിരെ നടപടി പാടില്ല. പ്രത്യേകിച്ച് നിരോധനാജ്ഞ നിലനിൽക്കുന്ന പരിധിക്ക് പുറത്ത് പ്രതിഷേധിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കരുത്, കോടതി പറഞ്ഞു.
നഗരത്തിൽ സ്ഥാപിച്ച ബാരിക്കേഡുകൾ എടുത്തുമാറ്റണമെന്ന് കോടതി പോലീസിനോട് നിർദേശിച്ചു. ജനങ്ങൾക്ക് സ്വതന്ത്രമായി സഞ്ചരിക്കാനാകണം. അഭിഭാഷകരേയും മാധ്യമപ്രവർത്തകരേയും അവരുടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിൽ നിന്ന് തടയരുത്' കോടതി പറഞ്ഞു. എന്നാൽ മെട്രോയിൽ അടക്കം ഏർപ്പെടുത്തിയ നിയന്ത്രണത്തെ സോളിസിറ്റർ ജനറൽ (എസ് ജി) ന്യായീകരിച്ചു. 303 സ്റ്റേഷനുകളിൽ 45 ഇടത്ത് മാത്രമാണ് നിയന്ത്രണം ഏർപ്പെടുത്തിയത് എന്നായിരുന്നു എസ് ജിയുടെ വാദം. എന്നാൽ നിയന്ത്രണം ഏർപ്പെടുത്തിയ 47 സ്റ്റേഷനുകളുടെ മാപ്പ് കോടതി ചോദിച്ചു.
ആദ്യം 57 സ്റ്റേഷനുകൾ അടയ്ക്കാനാണ് നിങ്ങൾ നിർദേശിച്ചത്. എന്നാൽ നിയന്ത്രണം പാടില്ലെന്ന ഞങ്ങളുടെ ഉത്തരലിനെ പിന്നിലെ അത് 47 സ്റ്റേഷനുകളാക്കി. എന്താണ് ഈ സ്റ്റേഷനുകൾ അടക്കാനുണ്ടായ കാരണം എന്ന് അറിയാണ ഞങ്ങൾക്ക് താത്പര്യമുണ്ട്. മറുപടി സത്യവാങ്മൂലത്തിൽ ഇക്കാര്യം വ്യക്തമാക്കണം', കോടതി നിർദേശിച്ചു. പൊതുസമാധാനം നിലനിർത്താൻ നിയന്ത്രണങ്ങൾ അനിവാര്യമാണെങ്കിൽ മാത്രമേ നിയന്ത്രണം ഏർപ്പെടുത്താവൂ. നിയമപരമായി ഇൻ്റർനെറ്റ് സേവനങ്ങളും അനുവദിക്കണം. അതുപോലെ വാഹനങ്ങൾക്ക് സുഗമമായി സഞ്ചരിക്കാൻ സാധിക്കണമെന്നും കോടതി പറഞ്ഞു.
ജീവനും സ്വാതന്ത്ര്യവും സംരക്ഷിക്കാനുള്ള അവകാശം പോലീസുകാർക്കും അഭിഭാഷകർക്കും സാധാരണപൌരനും ഒരുപോലെ ആണെന്നും കോടതി പറഞ്ഞു. 'കോടതിയെ സംബന്ധിച്ച് ജനങ്ങളാണ് വലുത്, അത് പോലീസ് ഓഫീസറോ അഭിഭാഷകനോ അല്ലെങ്കിൽ സാധാരണ പൌരനോ ആകട്ടെ', കോടതി വ്യക്തമാക്കി.
അതിനിടെ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് ഇന്നും കനത്ത പ്രതിഷേധമാണ് ഉയരുന്നത്. ഇടതുവിദ്യാർത്ഥി പ്രസ്ഥാനങ്ങളായ എസ്എഫ്ഐ, എഐഎസ്എഫ്, ഡിഐഎഫ്എൈ എന്നിവരുടെ നേതൃത്വത്തിൽ കൊണാട്ട് പ്ലേസിലാണ് പ്രതിഷേധം നടക്കുന്നത്. പ്രതിഷേധിച്ച വിദ്യാർത്ഥികളെ അതിക്രൂരമായാണ് പോലീസ് നേരിടുന്നത്. വിദ്യാർത്ഥികളെ വലിച്ചിഴച്ച് വാഹനങ്ങളിലേക്ക് കയറ്റുകയാണ് സിആർപിഎഫും പോലീസും.


Click it and Unblock the Notifications
