കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'യുപിഎസ്‌സി ജീഹാദ്'; സുദര്‍ശന്‍ ടിവിയിലെ പരിപാടിക്ക് സുപ്രീംകോടതി വിലക്ക്

Google Oneindia Malayalam News

ദില്ലി: സിവില്‍ സര്‍വീസിലേക്ക് കൂടുതലായി മുസ്ലിങ്ങള്‍ എത്തുന്നത് യുപിഎസ്‌സി ജീഹാദ് ആണെന്നാരോപിച്ച സുദര്‍ശന്‍ ടിവിയിലെ പരിപാടിക്ക് വിലക്കേര്‍പ്പെടുത്തി സുപ്രീം കോടതി. ഇനിയൊരുത്തരവ് ഉണ്ടാവുന്നത് വരെ സംപ്രേഷണം ചെയ്യരുതെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ടിവി പരിപാടികളിലൂടെ ഒരു പ്രത്യേക സമൂഹത്തെ ലക്ഷമിടുന്ന വഞ്ചനാപരവും തീവ്രമായ ശ്രമവുമാണ് ഇതെന്നും സുപ്രീം കോടതി വ്യക്തമാക്കി.

എംഎല്‍എ ജീവിതത്തിന് അരനൂറ്റാണ്ട്; ആദ്യ കൂടികാഴ്ച്ച, രാഷ്ട്രീയ ജീവിതം; ഓര്‍മകള്‍ പങ്കിട്ട് സുധീരന്‍ എംഎല്‍എ ജീവിതത്തിന് അരനൂറ്റാണ്ട്; ആദ്യ കൂടികാഴ്ച്ച, രാഷ്ട്രീയ ജീവിതം; ഓര്‍മകള്‍ പങ്കിട്ട് സുധീരന്‍

ആർഎസ്എസ് സർവ്വേയിൽ ഞെട്ടി ബിജെപി;'മധ്യപ്രദേശിൽ 27 ൽ 22 സീറ്റും കോൺഗ്രസിനെന്ന്, ആയുധമാക്കി കോൺഗ്രസ്ആർഎസ്എസ് സർവ്വേയിൽ ഞെട്ടി ബിജെപി;'മധ്യപ്രദേശിൽ 27 ൽ 22 സീറ്റും കോൺഗ്രസിനെന്ന്, ആയുധമാക്കി കോൺഗ്രസ്

യുപിഎസ്‌സി പരീക്ഷകളുടെ വിശ്വാസ്യത

യുപിഎസ്‌സി പരീക്ഷകളുടെ വിശ്വാസ്യത

ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, കെഎം ജോസഫ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. ഇലക്ട്രോണിക് മാധ്യമം ഉപയോഗിച്ച് ഒരു പ്രത്യേക സമൂഹത്തിനെതിരെയുള്ള ഇത്തരം നീക്കത്തില്‍ കോടതി ആശങ്ക പ്രകടിപ്പിച്ചു. പരിപാടി യുപിഎസ്‌സി പരീക്ഷകളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നാണ്. രാജ്യത്തിന് തന്നെ വലിയ അപമാനമാണെന്നും സുപ്രീംകോടതി ചൂണ്ടികാട്ടി.

അവതാരകന്റെ വാദം

അവതാരകന്റെ വാദം

'ഇവിടെ ഒരു പ്രത്യക സമൂഹം യുപിഎസ്‌സിയിലേക്ക് നുഴഞ്ഞ് കയറാന്‍ ശ്രമിക്കുന്നുവെന്നാണ് അവതാരകന്റെ വാദം. അതിലും ഗൂഢോദ്യേശമായി മറ്റെന്തെങ്കിലും ഉണ്ടോ? ഇത്തരം ആരോപണങ്ങള്‍ രാജ്യത്തിന്റെ നിലനില്‍പ്പിനെ തന്നെ ബാധിക്കുകയും യുപിഎസ്സി പരീക്ഷയുടെ വിശ്‌സ്യത തകര്‍ക്കുകയും ചെയ്യുമെന്നും ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് വ്യക്തമാക്കി. യുപിഎസ്‌സി പരീക്ഷക്ക് അപേക്ഷിക്കുന്ന ഓരോ വ്യക്തിയും ഒരേ ഘട്ടങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്നും ഒരു സമൂഹം സിവില്‍ സര്‍വീസ് പരീക്ഷകളില്‍ നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നുവെന്ന ആരോപണം അവമതിപ്പുണ്ടാക്കാന്‍ ശ്രമിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ സുരക്ഷ

ദേശീയ സുരക്ഷ

ചാനലില്‍ സംപ്രേഷണം ചെയ്ത പരിപാടി ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട ഒരു പ്രശ്‌നം ഉന്നയിക്കുന്നുണ്ടെന്നും പൊതു ജനങ്ങളുടെ താല്‍പര്യപ്രകാരമാണ് പരിപാടിയെന്നുമായിരുന്നു ചാനലിന്റെ വാദം. അവതരിപ്പിച്ച പ്രോഗ്രാം പ്രോഗ്രാം കോഡുകള്‍ പാലിക്കുന്നതാണെന്നും പരിപാടിയെ പ്രതിനിധീകരിച്ചുള്ള അഭിഭാഷകന്‍ ശ്യാം ദിവാന്‍ വ്യക്തമാക്കി.

ശ്യം ദിവാന്‍

ശ്യം ദിവാന്‍

പരിപാടിയുടെ മുഴുവന്‍ എപ്പിസോഡുകളുടേയും പകര്‍പ്പുകള്‍ കോടതിയില്‍ ഹാജരാക്കാന്‍ തയ്യാറാണെന്നും ശേഷം പരിപാടിയുടെ ഉള്ളടക്കം നിയമലംഘനമാണോ അല്ലയോ എന്ന് ബെഞ്ചിന് തീരുമാനിക്കാമെന്നും ശ്യം ദിവാന്‍ പറഞ്ഞു. പരിപാടിയിലൂടെ മുസ്ലീം സമൂഹത്തെ അവഹേളിക്കുന്നതായ പ്രസ്താവനകള്‍ ഉണ്ടെന്ന് കാട്ടി അഭിഭാഷകനായ ഫിറോസ് ഇക്ബാല്‍ ഖാന്‍ ആയിരുന്നു ഹരജി സമര്‍പ്പിച്ചത്.

കെഎം ജോസഫ്

കെഎം ജോസഫ്

അതിന് പുറമേ മാധ്യമങ്ങള്‍ക്ക് നല്‍കിയ സ്വാതന്ത്യം പരിപൂര്‍ണ്ണമല്ലെന്നും ചില ടെലിവിഷന്‍ ചാനലുകളിലെ ചര്‍ച്ചകള്‍ നടത്തുന്ന രീതി ഉത്തരം നിയന്ത്രങ്ങള്‍ പൂര്‍ണ്ണമായും ലംഘിക്കുന്നതാണെന്നും കെഎം ജോസഫ് വ്യക്തമാക്കി.

English summary
Supreme Court Stays Broadcast of programme shows UPSC Jihad aired by news channel Sudarshan news
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X