കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാദ കാർഷിക നിയമങ്ങൾ മരവിപ്പിക്കൂ,ഇല്ലേങ്കിൽ ഞങ്ങൾ ചെയ്യും; കേന്ദ്രത്തിനെതിരെ സുപ്രീം കോടതി

Google Oneindia Malayalam News

ദില്ലി; കേന്ദ്രസർക്കാരിന് സുപ്രീം കോടതിയിൽ കനത്ത തിരിച്ചടി. കേന്ദ്രത്തിന്റെ കാർഷിക നിയമ ഭേദഗതി സ്റ്റേ ചെയ്യുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. നിയമം തത്കാലം നടപ്പാക്കരുതെന്ന് നിർദ്ദേശിച്ച കോടതി നിയമം നടപ്പാക്കിയ കേന്ദ്ര നിലപാടിനെതിരെ രൂക്ഷ വിമർശനവും ഉയർത്തി. കര്‍ഷക സമരങ്ങള്‍ക്കെതിരായ ഹര്‍ജികള്‍ പരിഗണിക്കുമ്പോഴായിരുന്നു സുപ്രീം കോടതിയുടെ വിമർശനം.

കർഷക സമരങ്ങൾ ഏറ്റവും മോശമായ അവസ്ഥയിലേക്ക് നീങ്ങുകയാണ്.ആളുകൾ മരിച്ച് വീഴുകയാണ്.നിങ്ങൾ നിയമങ്ങൾ മരവിപ്പിക്കുമോ ഇല്ലയോ എന്ന് പറയൂ, അല്ലേങ്കിൽ ഞങ്ങൾ അത് ചെയ്തോളാം, കോടതി പറഞ്ഞു. എന്തെങ്കിലും തെറ്റ് സംഭവിച്ചാൽ നമ്മൾ ഓരോരുത്തരും അതിന് ഉത്തരവാദികളായിരിക്കും. ഞങ്ങളുടെ കൈകളിൽ രക്തം പുരളാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.

sc

വിദഗ്ദ സമിതി രൂപീകരിക്കാനും കോടതി നിർദ്ദേശിച്ചു. സമിതിയുടെ റിപ്പോർട്ടിൻരെ അടിസ്ഥാനത്തിൽ നിയമത്തിൽ തിരുമാനമെടുക്കുമെന്നും കോടതി പറഞ്ഞു.നിയമങ്ങൾ നടപ്പാക്കുന്നത് സ്റ്റേ ചെയ്ത ശേഷം പ്രതിഷേധം തുടരാമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു. അതേസമയം ഒരേ ഇടത്ത് തന്നെ സമരം തുടരേണ്ടതുണ്ടോയെന്ന് തിരുമാനിക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

അതേസമയം കോടതിക്ക് സമിതി രൂപീകരിക്കാൻ അധികാരം ഉണ്ടെന്നും എന്നാൽ നിയമം സ്റ്റേ ചെയ്യാനാകില്ലെന്നും മുൻ വിധിന്യായങ്ങളെ ഉദ്ധരിച്ച് അറ്റോണി ജനറൽ കെകെ വേണുഗോപാൽ കോടതിയിൽ വാദിച്ചു. രണ്ടോ മൂന്നോ സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകർ മാത്രമാണ് പ്രതിഷേധിക്കുന്നതെന്നും തെക്കൻ സംസ്ഥാനങ്ങളിൽ നിന്നോ പടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ നിന്നോ ഉള്ള കർഷകർ സമരത്തിൽ പങ്കെടുക്കുന്നില്ലെന്നും അറ്റോണി ജനറൽ ചൂണ്ടിക്കാട്ടി.

എന്നാൽ പ്രത്യേക സാഹചര്യങ്ങളിൽ കോടതിക്ക് നിയമങ്ങളിൽ ഇടപെടാമെന്നും നിയമം നടപ്പാക്കുന്നത് സ്റ്റേ ചെയ്യാമെന്നും ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ പറഞ്ഞു. അതേസമയം നിയമം സ്റ്റേ ചെയ്യുകയാണെങ്കിൽ പ്രതിഷേധം അവസാനിപ്പിക്കാൻ കോടതി കർഷകരോട് ആവശ്യപ്പെടണമെന്ന് അറ്റോർണി ജനറൽ കോടതിയിൽപറഞ്ഞു. എന്നാൽ ഇല്ലെന്നായിരുന്നു കോടതി പ്രതികരണം.

കാര്‍ഷിക നിയമം സംബന്ധിച്ച പ്രതിസന്ധി പരിഹരിക്കുന്നതില്‍ സുപ്രീം കോടതിക്ക് ഇടപെടാനാകില്ല; കർഷക സംഘടനകൾകാര്‍ഷിക നിയമം സംബന്ധിച്ച പ്രതിസന്ധി പരിഹരിക്കുന്നതില്‍ സുപ്രീം കോടതിക്ക് ഇടപെടാനാകില്ല; കർഷക സംഘടനകൾ

പിസി ജോർജിനെ ചൊല്ലി കോൺഗ്രസിൽ പൊട്ടിത്തെറി..നേതാക്കൾ രാജിയിലേക്ക്..ഉടക്കിട്ട് പിജെ ജോസഫുംപിസി ജോർജിനെ ചൊല്ലി കോൺഗ്രസിൽ പൊട്ടിത്തെറി..നേതാക്കൾ രാജിയിലേക്ക്..ഉടക്കിട്ട് പിജെ ജോസഫും

'ആ അമ്മയുടെ ആഗ്രഹം നിറവേറ്റി കൊടുക്കാൻ പറ്റി'; പാലാ തങ്കത്തെ അനുസ്മരിച്ച് എംഎ നിഷാദ്'ആ അമ്മയുടെ ആഗ്രഹം നിറവേറ്റി കൊടുക്കാൻ പറ്റി'; പാലാ തങ്കത്തെ അനുസ്മരിച്ച് എംഎ നിഷാദ്

Recommended Video

cmsvideo
Supreme Court proposes stay in implementation of farm laws

 പിസി ജോര്‍ജിന് വേണ്ടി കത്തോലിക്ക സഭ; യുഡിഎഫില്‍ ഉപാധിവച്ച് ജോര്‍ജ്, മുസ്ലിം സമൂഹത്തോട് മാപ്പ് പിസി ജോര്‍ജിന് വേണ്ടി കത്തോലിക്ക സഭ; യുഡിഎഫില്‍ ഉപാധിവച്ച് ജോര്‍ജ്, മുസ്ലിം സമൂഹത്തോട് മാപ്പ്

English summary
Supreme Court stays controversial agriculture bill
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X