ജഹാംഗീര്‍പുരിയിലെ അനധികൃത കെട്ടിടങ്ങള്‍ പൊളിക്കാനുള്ള നീക്കം സ്റ്റേ ചെയ്ത് സുപ്രീം കോടതി
ദില്ലി: ജഹാംഗീര്‍പുരിയില്‍ അനധികൃത നിര്‍മാണങ്ങള്‍ പൊളിക്കാനുള്ള തദ്ദേശ സമിതിയുടെ തീരുമാനം സുപ്രീം കോടതി സ്്റ്റേ ചെയ്തു. ജമാഅത്ത് ഉലമ നല്കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി വിധി. കേസില്‍ വീണ്ടും വാദം നാളെ കേള്‍ക്കും. കേസില്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്നായിരുന്നു ജമാഅഅത്ത് ഉലമയുടെ ആവശ്യം. ഭരണഘടനാ വിരുദ്ധമായ പൊളിച്ചുമാറ്റല്‍ നടപടിയാണ് ജഹാംഗീര്‍പുരിയില്‍ നടക്കുന്നതെന്ന് മുതിര്‍ന്ന അഭിഭാഷകന് ദുഷ്യന്ത് ദാവെ പറഞ്ഞു. ദില്ലി ഹൈക്കോടതിയാണ് ഈ വിഷയം നാളെ കേള്‍ക്കുക. അതേസമയം കോടതി സ്റ്റേ ചെയ്തിട്ടും പൊളിച്ചുമാറ്റല്‍ നടപടി ജഹാംഗീര്‍പുരിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. കോടതി വിധി കിട്ടിയില്ലെന്ന് നോര്‍ത്ത് എംസിഡി കമ്മീഷണര്‍ പറഞ്ഞു. കോടതി വിധി കിട്ടുന്നത് വരെ പൊളിച്ചു മാറ്റല്‍ നടക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഹര്‍ജിക്കാര്‍ നോര്‍ത്ത് എംസിഡിക്ക് ലീഗല്‍ നോട്ടീസ് അയച്ചിരിക്കുകയാണ്. കോടതി വിധി അനുസരിച്ച് പൊളിക്കുന്നത് നിര്‍ത്തിവെക്കണമെന്നാണ് നോട്ടീസ് ആവശ്യപ്പെട്ടിരിക്കുന്നത്. പോലീസിനോടും, തദ്ദേശ സ്ഥാപനത്തോടും നിയമം അനുസരിക്കണമെന്നും നോട്ടീസില്‍ പറയുന്നു. അതേസമയം നോട്ടീസ് പോലും നല്‍കാതെയാണ് കോര്പ്പറേഷന് തങ്ങളുടെ കെട്ടിടങ്ങള്‍ പൊളിക്കാന്‍ എത്തിയതെന്ന് ഇവിടെയുള്ള താമസക്കാര്‍ പറയുന്നു. അതേസമയം എംസിഡി ഈ വിഷയത്തില്‍ തീരുമാനമെടുക്കട്ടെയെന്ന് സ്പെഷ്യല്‍ പോലീസ് കമ്മീഷണര്‍ ദീപേന്ദ്ര പഥക് പറഞ്ഞു. പൊളിക്കുന്നതിന് തദ്ദേശ സ്ഥാപനത്തിന് സുരക്ഷയൊരുക്കാന്‍ മാത്രമാണ് പോലീസ് വന്നതെന്നും പഥക് വ്യക്തമാക്കി.
ജഹാംഗീര്‍പുരിയില്‍ ബൃന്ദ കാരാട്ട് അടക്കമുള്ളവര്‍ എത്തിയിട്ടുണ്ട്. ദീപേന്ദ്ര പഥക്കിനെ അവര്‍ കണ്ട് സംസാരിച്ചു. സുപ്രീം കോടതി വിധി അനുസരിക്കാന്‍ തയ്യാറാവണമെന്ന് പഥക്കിനോട് അവര്‍ ആവശ്യപ്പെട്ടു. ഭരണഘടനയെ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുകയാണെന്ന് ബൃന്ദ കാരാട്ട് പറഞ്ഞു. അതേസമയം സുപ്രീം കോടതി വിഷയത്തില്‍ ഇടപെട്ടിരിക്കുകയാണ്. ഇതോടെ പൊളിക്കല്‍ നടപടി നിര്‍ത്തിയിരിക്കുകയാണ് അധികൃതര്‍. എത്രയും പെട്ടെന്ന് നടപടികള്‍ അവസാനിപ്പിക്കാനായിരുന്നു നിര്‍ദേശം. മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് വന്നിട്ടും പൊളിക്കല്‍ നടപടി അവസാനിപ്പിക്കാന്‍ തയ്യാറായില്ലെന്ന് അധികൃതര്‍ ചൂണ്ടിക്കാണിച്ചു.
Recommended Video
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications