കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താരപ്രചാരക പദവി തീരുമാനിക്കാൻ കമ്മീഷന് അവകാശമില്ല: ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി!!

Google Oneindia Malayalam News

ദില്ലി: കോൺഗ്രസ് നേതാവ് കമൽനാഥിന്റെ താരപ്രചാരക പദവി റദ്ദാക്കിയ നടപടി സ്റ്റേ ചെയ്ത് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് നടപടി. നടപടിയെ വിമർശിച്ച കോടതി ജനപ്രാതിനിധ്യ നിയമത്തിലെ ആർട്ടിക്കിൾ 77 അനുസരിച്ച് ഒരു പാർട്ടിയുടെ നേതാവ് ആരായിരിക്കണമെന്ന് തീരുമാനിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന് എന്ത് അധികാരമാണ് ഉള്ളതെന്നാണ് കോടതി ഉന്നയിച്ച ചോദ്യം.

 എന്‍സിപിക്ക് പിന്നാലെ ജെഎസ്എസും; എല്‍ഡിഎഫില്‍ നിന്നും കൂടുതല്‍ കക്ഷികളെ ചാടിക്കാന്‍ യുഡിഎഫ് എന്‍സിപിക്ക് പിന്നാലെ ജെഎസ്എസും; എല്‍ഡിഎഫില്‍ നിന്നും കൂടുതല്‍ കക്ഷികളെ ചാടിക്കാന്‍ യുഡിഎഫ്

അധികാരമില്ലെന്ന്

അധികാരമില്ലെന്ന്


'ഞങ്ങൾ ഈ ഉത്തരവ് സ്റ്റേ ചെയ്യുകയാണ്. നിങ്ങൾക്ക് ഈ ഉത്തരവ് പാസാക്കാൻ ഒരു അധികാരവുമില്ല'. എന്നാണ് മൂന്നംഗ കമ്മീഷന്റെ പ്രതികരണം. അതോടൊപ്പം കമൽനാഥ് സമർപ്പിച്ച പരാതിയ്ക്ക് മറുപടി നൽകാനും തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മധ്യപ്രദേശ് ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി 28 താരപ്രചാരകരുടെ പട്ടികയാണ് കോൺഗ്രസ് പാർട്ടി തിരഞ്ഞെടുപ്പ് കമ്മീഷന് മുമ്പാകെ സമർപ്പിച്ചിരുന്നത്. ഇതിൽ നിന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ കമൽനാഥിന്റെ താരപ്രചാരക പദവി റദ്ദാക്കിയിട്ടുള്ളത്.

പരാമർശം വിവാദത്തിൽ

പരാമർശം വിവാദത്തിൽ

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൌഹാനെതിരെ ഒക്ടോബർ 13ന് കമൽനാഥ് നടത്തിയ പരാമർശവും ഒക്ടോബർ 18ന് ഇമർതി ദേവിക്കെതിരെ നടത്തിയ പരാമർശവുമാണ് തിരഞ്ഞെടുപ്പ് കമ്മീഷനെ പ്രകോപിപ്പിച്ചിട്ടുള്ളത്. തുടർന്നാണ് താരപ്രചാരക പദവി കമ്മീഷൻ റദ്ദാക്കുന്നത്.

ഉത്തരവ്

ഉത്തരവ്

കമൽനാഥ് മാതൃകാ പെരുമാറ്റച്ചട്ടം ആവർത്തിച്ച് ലംഘിച്ചതുകൊണ്ടും കമൽനാഥിന്റെ താരപ്രചാരക പദവി റദ്ദാക്കുന്നതായാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. ഒരു രാഷ്ട്രീയ പാർട്ടിയുടെ നേതാവ് എന്ന നിലയിൽ ധാർമികവും അന്തസുറ്റതുമായ പെരുമാറ്റം തുടർച്ചയായി ലംഘിച്ചുവെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഇത് സംബന്ധിച്ച ഉത്തരവിൽ പറയുന്നത്.

ചെലവുകൾ ഉയരും

ചെലവുകൾ ഉയരും

കമൽനാഥിന്റെ താരപ്രചാരക പദവി നഷ്ടമായതോടെ യാത്രാ ചെലവ്, താമസത്തിനുള്ള ചെലവ്, എന്നിവ സ്ഥാനാർത്ഥിയുടെ വോട്ടെടുപ്പ് ചെലവുകളിൽ നിന്നായിരിക്കും. സാധാരണ ഗതിയിൽ രാഷ്ട്രീയ പാർട്ടികളുടെ സ്റ്റാർ ക്യാമ്പെയ്നറുടെ ചെലവുകൾ പാർട്ടി അക്കൌണ്ടിലേക്കാണ് പോകുക. ചെലവുകൾക്കും പരിധിയുണ്ടാകില്ല.

പാർട്ടിയുടെ അവകാശം

പാർട്ടിയുടെ അവകാശം

തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയോട് പ്രതികരിച്ച കമൽനാഥ് ഒരു വ്യക്തിയെ താര പ്രചാരകനായി നാമനിർദേശം ചെയ്യുന്നത് പാർട്ടിയുടെ അവകാശമാണെന്ന് ചൂണ്ടിക്കാണിച്ചിരുന്നു. പാർട്ടി സ്വീകരിക്കുന്ന തീരുമാനങ്ങളിൽ കമ്മീഷന് ഇടപെടാൻ കഴിയില്ലെന്നും കമൽനാഥ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കമ്മീഷന്റെ ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ട് കമൽനാഥ് കോടതിയെ സമീപിക്കുന്നത്.

Recommended Video

cmsvideo
Rahul Gandhi slaps BJP's Bihar election manifesto | Oneindia Malayalam

English summary
Supreme Court stays Election Commissions order on Kamal Nath's Star campaigner position
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X