കേരള സ്റ്റോറിക്ക് ബംഗാളില്‍ ഏര്‍പ്പെടുത്തിയ വിലക്ക് സ്റ്റേ ചെയ്ത് സുപ്രീം കോടതി, മമതയ്ക്ക് തിരിച്ചടി
ദില്ലി: പശ്ചിമ ബംഗാളില്‍ വിവാദ ചിത്രം കേരള സ്റ്റോറിക്ക് നിരോധനമേര്‍പ്പെടുത്തിയ നടപടി സ്റ്റേ ചെയ്ത് സുപ്രീം കോടതി. മമത ബാനര്‍ജിക്ക് വലിയ തിരിച്ചടിയാണിത്. സംസ്ഥാനത്തെ ക്രമസമാധാന നില സംരക്ഷാനുള്ള ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരില്‍ നിക്ഷിപ്തമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ജനങ്ങളുടെ സഹിഷ്ണുതയെ നിയന്ത്രിക്കാന്‍ നിയമം ഉപയോഗിക്കാന്‍ പാടില്ല.
അങ്ങനെ ചെയ്യുകയാണെങ്കില്‍ എല്ലാ സിനിമകള്‍ക്കും ഇതേ അവസ്ഥ വരാമെന്നും സുപ്രീം കോടതി വിലയിരുത്തി. സംസ്ഥാനത്ത് ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാവുമെന്ന് ഉയര്‍ത്തി കാണിച്ചാണ് സിനിമ നിരോധിക്കാന്‍ തീരുമാനിച്ചതെന്ന് ബംഗാള്‍ സര്‍ക്കാര്‍ പറഞ്ഞിരുന്നു.നേരത്തെ കേരള സ്റ്റോറിയുടെ നിര്‍മാതാക്കള്‍ ചിത്രത്തിന്റെ പ്രദര്‍ശന വിലക്കിനെതിരെ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

ഇതേ തുടര്‍ന്നാണ് കോടതി നിരോധനം നീക്കിയത്. അതേസമയം ചിത്രം യഥാര്‍ത്ഥ വസ്തുതകള്‍ അല്ലെന്ന് കാണിക്കുന്ന ഡിസ്‌ക്ലെയിമര്‍ പ്രദര്‍ശിപ്പിക്കുന്ന സമയത്ത് വെക്കാനും കോടതി ആവശ്യപ്പെട്ടു. 32000 സ്ത്രീകളെ കേരളത്തില്‍ നിന്ന് മതംമാറ്റി ഐസിസിലേക്ക് റിക്രൂട്ട് ചെയ്തതിനെ സാധൂകരിക്കാന്‍ ഡാറ്റയൊന്നും നിലവിലില്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു.
സെന്‍സര്‍ ബോര്‍ഡ് കേരള സ്‌റ്റോറിക്ക് പ്രദര്‍ശനനാനുമതി നല്‍കിയതാണ്. ബംഗാള്‍ സര്‍ക്കാര്‍ ക്രമസമാധാന പാലത്തിലാണ് ശ്രദ്ധിക്കേണ്ടതെന്നും സുപ്രീം കോടതി വിലയിരുത്തി. പ്രഥമദൃഷ്ട്യാ ബംഗാള്‍ സര്‍ക്കാരിന്റെ പ്രദര്‍ശന വിലക്ക് തെറ്റായ നടപടിയാണെന്ന് വ്യക്തമാണ്. അതുകൊണ്ട് ചിത്രത്തിനേര്‍പ്പെടുത്തിയ വിലക്ക് സ്റ്റേ ചെയ്യുകയാണെന്നും കോടതി പറഞ്ഞു.
ശനിയാഴ്ച്ച അഞ്ച് മണിയോടെ തന്നെ ചിത്രം പ്രദര്‍ശിക്കുമ്പോള്‍ ഡിസ്‌ക്ലെയിമര്‍ ആഡ് ചെയ്യണമെന്ന് കോടതി നിര്‍ദേശിച്ചു. യാഥാര്‍ത്ഥ്യത്തോട് ചേര്‍ന്നു നില്‍ക്കുന്ന ഒരു ഡാറ്റയും മതംമാറ്റത്തില്‍ ലഭ്യമല്ല. ചിത്രത്തില്‍ പറയുന്ന കാര്യങ്ങളെല്ലാം യാഥാര്‍ത്ഥ്യവുമായി ബന്ധപ്പെട്ടതല്ല. അത് സാങ്കല്‍പ്പികമായ കാര്യങ്ങളാണ്. അതുകൊണ്ട് കാഴ്ച്ചക്കാര്‍ക്ക് ഡിസ്‌ക്ലെയിമര്‍ നിര്‍ബന്ധമാണെന്നും കോടതി പറഞ്ഞു.
അതേസമയം തമിഴ്‌നാട് സര്‍ക്കാരിനോട് കേരള സ്‌റ്റോറി കാണാന്‍ എത്തുന്നവര്‍ക്ക് സുരക്ഷയൊരുക്കാനും തമിഴ്‌നാട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ചിത്രം തമിഴ്‌നാട് സര്‍ക്കാര്‍ നിരോധിച്ചിട്ടില്ലെന്ന കാര്യം കോടതി അംഗീകരിച്ചു. എന്നാല്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നതില്‍ നിന്ന് തിയേറ്റര്‍ ഉടമകള്‍ പിന്‍മാറിയെന്നും,സുരക്ഷയില്ലാത്തതിന്റെ പേരിലാണ് അതെന്നും കോടതി പറഞ്ഞു.
ഈ സാഹചര്യത്തിലാണ് പ്രേക്ഷകര്‍ക്ക് സുരക്ഷയൊരുക്കാന്‍ കോടതി നിര്‍ദേശിച്ചത്. ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയ നടപടിയെ ചോദ്യം ചെയ്തും കോടതിക്ക് മുന്നില്‍ ഹര്‍ജിയുണ്ട്. ജൂലായില്‍ ഇതിന്റെ വാദം കേള്‍ക്കും. കാരണം ഈ ചിത്രം ആദ്യം കാണേണ്ടതുണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി.












Click it and Unblock the Notifications