കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

10 ലക്ഷം ആദിവാസി കുടുംബങ്ങളെ വനത്തില്‍ നിന്ന് പുറത്താക്കണമെന്ന ഉത്തരവിന് സ്റ്റേ

  • By
Google Oneindia Malayalam News

ദില്ലി: വനാവകാശ നിയമത്തിന്‍റെ പരിരക്ഷ ലഭിക്കാത്ത കേരളം ഉള്‍പ്പടേയുള്ള 16 സംസ്ഥാനങ്ങളിലെ പത്ത് ലക്ഷത്തിലേറ ആദിവാസി കുടുംബങ്ങളെ വനത്തില്‍ നിന്ന് ഒഴിപ്പിക്കണമെന്ന ഉത്തരവ് സേറ്റേ ചെയ്ത് സുപ്രീം കോടതി.വനാവകാശ സംരക്ഷണ നിയമത്തിന്റെ കാലാവധി ചോദ്യം ചെയ്ത് വൈല്‍ഡ് ലൈഫ് സംഘടന സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു സുപ്രീം കോടതിയുടെ ആദ്യ ഉത്തരവ്. ഫിബ്രവരി 13 ലെ ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരും ഗുജറാത്ത് സര്‍ക്കാറും സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

supreme-court-1533200745-1551

ജസ്റ്റില്‍ അരുണ്‍ മിശ്ര, നവിന്‍ സിന്‍ഹ, എംആര്‍ ഷാ എന്നിവര്‍ ഉള്‍പ്പെട്ടെ ബെഞ്ചിന്‍റേതാണ് ഉത്തരവ്. അതേസമയം പരമ്പരാഗത വനഭൂമിയുമായി ബന്ധപ്പെട്ട അവകാശ വാദങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്തെന്ന് ഉള്‍പ്പെടെയുള്ള വിശദീകരണങ്ങള്‍ കോടതിയെ അറിയിക്കണമെന്ന് 16 സംസ്ഥാനങ്ങള്‍ക്കും കോടതി നിര്‍ദ്ദേശം നല്‍കി.

അതേസമയം വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനേയും സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചു. ഇത്രയും കാലം ഉറങ്ങുകയായിരുന്നുവോ ​എന്ന് കോടതി കേന്ദ്രത്തോട് ചോദിച്ചു. കേസ് വീണ്ടും ജുലൈ 10 ന് കോടതി പരിഗണിക്കും.

English summary
Supreme Court stays order evicting families of Adivasis, forest-dwellers across 16 states
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X