കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ വൈറസ്: എല്ലാ പൌരന്മാർക്കും സൌജന്യ പരിശോധന ലഭ്യമാക്കാൻ സുപ്രീം കോടതി നിർദേശം

Google Oneindia Malayalam News

ദില്ലി: എല്ലാ പൌരന്മാർക്കും കൊറോണ വൈറസ് പരിശോധന സൌജന്യമായി ലഭ്യമാക്കാനുള്ള നിർദേശവുമായി സുപ്രീം കോടതി. രാജ്യത്തെ എല്ലാ പൌരന്മാർക്കും കൊറോണ പരിശോധനാ സംവിധാനങ്ങൾ സൌജന്യമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് സുപ്രീം കോടതി കേന്ദ്രത്തോട് നിർദേശിച്ചിട്ടുള്ളത്. നിലവിൽ നിലവിൽ സ്വകാര്യ ലബോറട്ടികൾ ജനങ്ങളിൽ നിന്ന് 4500 രൂപ വരെയാണ് കൊറോണ വൈറസ് പരിശോധനക്കായി ഈടാക്കുന്നത്. ഈ സാഹചര്യത്തിലാണ് ജസ്റ്റിസ് അശോക് ഭൂഷൺ , എസ് രവിചന്ദ്ര ഭട്ട്, എന്നിവരുൾപ്പെട്ട ബെഞ്ച് കൊറോണ വൈറസ് പരിശോധന സൌജന്യമാക്കാനുള്ള നിർദേശം മുന്നോട്ടുവെക്കുന്നത്. കൊറോണ വൈറസ് പരിശോധനക്കുള്ള പണം സർക്കാർ നൽകുകയും ജനങ്ങൾക്ക് പണം നൽകാതെ പരിശോധന നടത്തുന്നതിന് സംവിധാനമൊരുക്കുകയും ചെയ്യുന്നതിനെക്കുറിച്ചാണ് കോടതി കേന്ദ്രസർക്കാരിന് മുമ്പിൽ വെച്ചിട്ടുള്ള നിർദേശം.

ഇത്രയൊക്കെ ദ്രോഹിക്കാൻ മാത്രം ആ മനുഷ്യൻ എന്ത് അപരാധമാണ് ചെയ്തത്? ചെളി വാരിയെറിയരുത്, കുറിപ്പ്!ഇത്രയൊക്കെ ദ്രോഹിക്കാൻ മാത്രം ആ മനുഷ്യൻ എന്ത് അപരാധമാണ് ചെയ്തത്? ചെളി വാരിയെറിയരുത്, കുറിപ്പ്!

അതേ സമയം സ്വകാര്യ ബാങ്കുകളെ പരിശോധനകൾക്ക് അമിത തുക ഈടാക്കാൻ അനുവദിക്കരുതെന്നും കോടതി നിർദേശിക്കുന്നു. അതിന് പകരമായി സർക്കാർ സ്വകാര്യ ലാബുകൾക്ക് പണം ലഭ്യമാക്കുന്നതിനുള്ള സംവിധാനം ഒരുക്കിക്കൂടെയെന്നും ജസ്റ്റിസ് ഭൂഷൺ നിർദേശിക്കുന്നു. കേന്ദ്രസർക്കാരിനെ പ്രതിനിധീകരിച്ച് സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് സുപ്രീം കോടതിയിൽ ഹാജരായത്. ഇത് സംബന്ധിച്ച് സർക്കാരിന് നിർദേശങ്ങൾ നൽകാമെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു.

supreme-court6-1

രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന കേസുകളുടെ എണ്ണം വർധിച്ചതോടെ സർക്കാർ ലാബുകൾ പര്യാപ്തമാകാതെ വന്നിരുന്നു. ഇതോടെയാണ് സർക്കാർ സ്വകാര്യ ലാബുകൾക്ക് പരിശോധനയ്ക്ക് അനുമതി നൽകുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയം നൽകുന്ന കണക്കുകൾ പ്രകാരം 5,194 പേർക്കാണ് ഇന്ത്യയിൽ കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. 149 പേർ ഇതിനകം മരണമടയുകയും ചെയ്തിട്ടുണ്ട്.

Recommended Video

cmsvideo
കൊവിഡിന്റെ പുത്തന്‍ ലക്ഷണങ്ങള്‍ | Oneindia Malayalam

സർക്കാർ ലാബുകളുടെ ശേഷി പൂർണമായെന്നും അതുകൊണ്ട് ആശുപത്രികളിൽ പരിശോധന നടത്തുകയെന്നത് സാധാണക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെന്നുമാണ് ഹർജി സമർച്ച അഭിഭാഷകൻ ശശാങ്ക് ഡിയോ സുധി ചൂണ്ടിക്കാണിക്കുന്നത്. അതുകൊണ്ട് മറ്റ് മാർഗ്ഗങ്ങളില്ലാതെ സാധാരണക്കാർ സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ട സ്ഥിതിയിലേക്ക് എത്തുകയാണ്. ഇത് ഇവർക്ക് സാമ്പത്തിക ബാധ്യതയാണ് സൃഷ്ടിക്കുന്നതെന്നും അഭിഭാഷകൻ വാദിക്കുന്നു. ഇത് മൂലം ഇവർക്ക് വൈദ്യം സഹായം ലഭിക്കാതിരിക്കുന്നത് അവകാശ ലംഘനമാണെന്നും അഭിഭാഷകൻ ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൽ 21 ന്റെ ലംഘമാണെ് ഇതെന്നും അദ്ദേഹം കോടതിയിൽ ചൂണ്ടിക്കാണിച്ചു.

English summary
Supreme court suggests centre to Make all Coronavirus tests free for citizens
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X