കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്‌സി-എസ്ടി നിയമത്തില്‍ വെള്ളംചേര്‍ക്കില്ല; കേന്ദ്ര ഭേദഗതിയെ പിന്തുണച്ച് സുപ്രീംകോടതി

Google Oneindia Malayalam News

ദില്ലി: നരേന്ദ്ര മോദി സര്‍ക്കാരിന് ആശ്വാസം നല്‍കി സുപ്രീംകോടതി. പട്ടിക ജാതി-വര്‍ഗ നിയമത്തില്‍ വരുത്തിയ ഭേദഗതി സുപ്രീംകോടതി അനുകൂലിച്ചു. എസ്‌സി-എസ്ടി വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയാന്‍ ശക്തമായ നിയമം വേണമെന്നും കോടതി അഭിപ്രായപ്പെട്ടു. കഴിഞ്ഞവര്‍ഷം നിയമത്തില്‍ സുപ്രീംകോടതി ഇളവ് വരുത്തിയത് ഏറെ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു.

Supreme

കോടതി തീരുമാനത്തിനെതിരെ അന്ന് വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. ശേഷമാണ് പ്രതിഷേധം തണുപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയമത്തില്‍ ഭേദഗതി കൊണ്ടുവന്നത്. ഈ ഭേദഗതിയെ അംഗീകരിച്ചിരിക്കുകയാണ് സുപ്രീംകോടതി. പട്ടികജാതി-വര്‍ഗങ്ങള്‍ക്കെതിരായ അതിക്രമം തടയാന്‍ ശക്തമായ നിയമം വേണമെന്നാണ് സുപ്രീംകോടതി ഇന്ന് വ്യക്തമാക്കിയത്. നിലവിലെ നിയമം അതുപോലെ തന്നെ തുടരണമെന്നും കോടതി പറഞ്ഞു.

കശ്മീരില്‍ നിന്ന് ഞെട്ടിക്കുന്ന വാര്‍ത്ത; 90 ശതമാനം ബിഡിസി വോട്ടര്‍മാരും ഇല്ല, മൂന്ന് ജില്ലകളില്‍കശ്മീരില്‍ നിന്ന് ഞെട്ടിക്കുന്ന വാര്‍ത്ത; 90 ശതമാനം ബിഡിസി വോട്ടര്‍മാരും ഇല്ല, മൂന്ന് ജില്ലകളില്‍

പട്ടികജാതി-വര്‍ഗ അതിക്രമം തടയല്‍ നിയമം ദുരുപയോഗം ചെയ്യുന്നുവെന്നാരോപിച്ചാണ് നിയമത്തില്‍ സുപ്രീംകോടതി കഴിഞ്ഞവര്‍ഷം ഇളവ് പ്രഖ്യാപിച്ചത്. ഇത്തരം നിയമപ്രകാരമുള്ള കേസുകളില്‍ തിടുക്കത്തില്‍ അറസ്റ്റ് വേണ്ടെന്നായിരുന്നു കോടതി നിര്‍ദേശം. ഡിവൈഎസ്പി റാങ്കുള്ള പോലീസ് ഉദ്യോഗസ്ഥര്‍ വിഷയം പരിശോധിച്ച ശേഷം മാത്രമേ അറസ്റ്റും വിചാരണയും പാടുള്ളൂവെന്നും കോടതി വിധിച്ചിരുന്നു.

ഖത്തറില്‍ നിന്ന് യുഎസ് സൈന്യം 'രക്ഷപ്പെട്ടു'; 24 മണിക്കൂര്‍ അപ്രത്യക്ഷം, ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്ഖത്തറില്‍ നിന്ന് യുഎസ് സൈന്യം 'രക്ഷപ്പെട്ടു'; 24 മണിക്കൂര്‍ അപ്രത്യക്ഷം, ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്

ഇതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നത്. തുടര്‍ന്ന് നിയമം ഭേദഗതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധിതരായി. നിയമം ശക്തമാക്കി ഭേദഗതി കൊണ്ടുവന്നു. ഇതിനെതിരെ സമര്‍പ്പിച്ച ഹര്‍ജികളാണ് സുപ്രീംകോടതി ഇപ്പോള്‍ പരിഗണിക്കുന്നത്. കേന്ദ്രം കൊണ്ടുവന്ന ഭേദഗതിയില്‍ ഇടപെടാന്‍ സുപ്രീംകോടതി വിസമ്മതിച്ചു.

English summary
Supreme Court Supports SC-ST Amendment Act
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X