സുപ്രീംകോടതിയും കൈവിട്ടതോടെ സോംനാഥ് കീഴടങ്ങാന്‍ ഒരുങ്ങുന്നു
ദില്ലി: ഭാര്യ നല്കിയ ഗാര്‍ഹിക പീഡന പരാതിയില്‍ പോലീസ് അറസ്റ്റിന് നീക്കം നടത്തവെ ഒളിവില്‍ പോയ ആം ആദ്മി പാര്‍ട്ടി നേതാവ് സോംനാഥ് ഭാരതി കീഴടങ്ങാന്‍ ഒരുങ്ങുന്നു. മുന്‍കൂര്‍ ജാമ്യത്തിനായി സുപ്രീം കോടതിയില്‍ നല്കിയ ഹര്‍ജി തള്ളിയതോടെയാണ് സോംനാഥ് കീഴടങ്ങാന്‍ തയ്യാറാകുന്നത്. സോംനാഥിനോട് കീഴടങ്ങാന്‍ സുപ്രീംകോടതി അന്ത്യശാസനം നല്‍കിയിരുന്നു.
ദില്ലി കോടതിയും ഹൈക്കോടതിയും നേരത്തെ സോംനാഥിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതേ തുടര്‍ന്ന് പോലീസിന് മുന്നില്‍ കീഴടങ്ങാന്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ തന്നെ നേരിട്ട് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍, കീഴടങ്ങാന്‍ കൂട്ടാക്കാത്ത ഭാരതി പോലീസിന്റെ കണ്ണുവെട്ടിച്ച് വിവിധ സ്ഥലങ്ങളില്‍ ചുറ്റിയടിക്കുകയാണ്.

ഭാരതി ഒരു പ്രൊഫണല്‍ ക്രിമനലിനെ പോലെയാണ് ഒളിവില്‍ കഴിയുന്നതെന്ന് പോലീസ് ഉദ്യോഗസ്ഥനും ആരോപിച്ചിരുന്നു. മൊബൈല്‍ സിം കാര്‍ഡുകള്‍ അടിക്കടി മാറ്റിയും വാഹനത്തില്‍ ദില്ലിയുടെ അതിര്‍ത്തിയിലൂടെ സഞ്ചരിച്ചും ഭാരതി അന്വേഷണ ഉദ്യോഗസ്ഥരെ ആശയക്കുഴപ്പത്തിലാക്കുകയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു പോലീസ്, ക്രിമനലുമായി ഭാരതിയെ താരതമ്യപ്പെടുത്തിയത്.
ഭാര്യ ലിപിക മിത്രയാണ് സോംനാഥ് ഭാരതിക്കെതിരെ ഗാര്‍ഹിക പീഡന പരാതി നല്‍കിയത്. സോംനാഥ് ശാരീരിക പീഡനങ്ങള്‍ ഏല്‍പ്പിച്ചെന്നും നായയെ അഴിച്ച് വിട്ട് കടിപ്പിക്കാന്‍ ശ്രമിച്ചെന്നും, ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിച്ചെന്നുമൊക്കെ ലിപിക പരാതിയില്‍ ആരോപിക്കുന്നു. ഈ പരാതിയില്‍ കഴമ്പുണ്ടെന്ന് പോലീസ് കണ്ടെത്തിയതോടെയാണ് അറസ്റ്റിന് തയ്യാറെടുക്കുന്നത്.
-
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍; ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
'അഖിൽ മാരാർക്ക് സീറ്റ് കൊടുത്തത് ആ ഭയം കൊണ്ടാകും, പ്രാക്കും കാർക്കിച്ച് തുപ്പും ഭയന്ന് അവർക്ക് വോട്ട് കിട്ടും' -
' മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും'; നിലപാട് തിരുത്തി ജി സുധാകരൻ, കോണ്‍ഗ്രസിന് പുകഴ്ത്തൽ -
എൻഡിഎയുടെ 90 സീറ്റ് ഓഫറും മുഖ്യമന്ത്രി പദവിയും വേണ്ട; തമിഴ്നാട്ടിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയ് -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
കേരളത്തിൽ ഏറ്റവും കൂടുതൽ ആസ്തിയുള്ള എംഎൽഎ ഇതാണ്; പകുതിയിലധികം പേരും കോടീശ്വരൻമാർ -
ബിജെപിയുടെ രണ്ടാം സ്ഥാനാർത്ഥി പട്ടികയും പുറത്ത്; കുമ്മനം ആറന്മുളയിൽ, റോബിൻ രാധാകൃഷ്ണൻ കുണ്ടറയിൽ -
'പദവികളല്ല, പ്രവർത്തകരുടെ മനസ്സിലെ സ്ഥാനമാണ് വലുത്, സുധാകരൻ രക്തസാക്ഷികളുടെ നേതാവ്'; രാഹുൽ മാങ്കൂട്ടത്തിൽ












Click it and Unblock the Notifications