കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കല്‍ക്കരിപ്പാട അനുമതി നിയമവിരുദ്ധമെന്ന് സുപ്രീം കോടതി

  • By Meera Balan
Google Oneindia Malayalam News

ദില്ലി: 1993 ന് ശേഷമുള്ള കല്‍ക്കരിപ്പാടങ്ങള്‍ക്കുള്ള അനുമതി നിയമ വിരുദ്ധമാണെന്ന് സുപ്രീം കോടതി. ഇടപാട് സുതാര്യമല്ലെന്നും മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നും വിധിയില്‍ സുപ്രീം കോടതി വ്യക്തമാക്കി. പ്രത്യാഘാതങ്ങള്‍ പഠിയ്ക്കുന്നതിനായി തുടര്‍വാദം കേള്‍ക്കും. 1993 മുതല്‍ 2009 വരെ അനുവദിച്ച കല്‍ക്കരിപ്പാടങ്ങള്‍ നിയമവിരുദ്ധമാണെന്നാണ് കോടതി കണ്ടെത്തിയിരിയ്ക്കുന്നത്.

പ്രത്യഘാതങ്ങള്‍ പഠിയ്ക്കാന്‍ സെപ്റ്റംബര്‍ ഒന്നുമുതല്‍ വാദം ആരംഭിയ്ക്കും. ഇത് സംബന്ധിച്ച് അഡ്വക്കേറ്റ് ജനറല്‍ ചൊവ്വാഴ്ച വിശദീകരണം നല്‍കും. കുറഞ്ഞ നിരക്കില്‍ വൈദ്യുതി ലഭ്യമാക്കുന്നതിനായി അനുവദിച്ച കല്‍ക്കരിപ്പാടങ്ങള്‍ റദ്ദാക്കുന്നില്ലെന്നും കോടതി പറഞ്ഞു.

Supreme Court

കല്‍ക്കരിപ്പാടങ്ങള്‍ അനുവദിയ്ക്കുന്നതില്‍ സ്‌ക്രീനിംഗ് കമ്മിറ്റി മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നും കോടതി. അനധികൃതമായി അനുവദിച്ച കല്‍ക്കരിപ്പാടങ്ങളുടെ ലൈസന്‍സ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ കണ്ടെത്തല്‍. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

ഝാര്‍ഖണ്ഡ്, ഛത്തീസ്ഗഢ്, മഹാരഷ്ട്ര, പശ്ചിമ ബംഗാള്‍, ഒഡീഷ, മദ്ധ്യപ്രദേശ് എന്നിവിടങ്ങളില്‍ അനുവദിച്ച 194 കല്‍ക്കരിപ്പാടങ്ങളിലാണ് സുതാര്യതയില്ലെന്ന് കോടതി കണ്ടെത്തിയത്.

English summary
Supreme Court terms all coal block allocations since 1993 illegal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X