കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജുഡീഷ്യറിയെ അവഹേളിച്ചു, പ്രശാന്ത് ഭൂഷണെതിരെയുള്ള കോടതിയലക്ഷ്യ കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും

Google Oneindia Malayalam News

ദില്ലി: മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണെതിരായുള്ള കോടതിയലക്ഷ്യ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. സുപ്രീം കോടതിക്കെതിരെ പ്രശാന്ത് ഭൂഷണ്‍ ട്വിറ്ററില്‍ നടത്തിയ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തിലാണ് കേസെടുത്തത്. ട്വീറ്റുകള്‍ പ്രസിദ്ധീകരിച്ച ട്വിറ്റര്‍ ഇന്ത്യയ്‌ക്കെതിരെയും കേസെടുത്തിരുന്നു. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ജസ്റ്റിസ് ബിആര്‍ ഗവായ്, ജസ്റ്റിസ് കൃഷ്ണ മുരാരെ എന്നിവര്‍ ബെഞ്ചില്‍ അംഗങ്ങളാണ്.

 Prashant Bhushan

Recommended Video

cmsvideo
Serum Institute of India to apply for local trials on Oxford's vaccine by August| Oneindia Malayalam

അതേസമയം, ജുഡീഷ്യറിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പ്രശാന്ത് ഭൂഷണ്‍ നേരത്തെ ഉന്നയിച്ചിരുന്നു. കൊവിഡ് പശ്ചാത്തലത്തില്‍ കുടിയേറ്റ തൊഴിലാളികളുടെ വിഷയത്തില്‍ ഹൈക്കോടതി നടത്തിയ ഇടപെടലിനെയും പ്രശാന്ത് ഭൂഷണ്‍ അടുത്തിടെ വിമര്‍ശിച്ചിരുന്നു. കൂടാതെ ഭീമകൊറെഗാവ് കേസില്‍ പ്രതികളായ വരവര റാവു, സുധ ഭരദ്വാജ് എന്നിവര്‍ക്ക് നല്‍കിയ ചികിത്സയുമായി ബന്ധപ്പെട്ടും അദ്ദേഹം പ്രസ്താവനകള്‍ നടത്തിയിരുന്നു. അതേസമയം, പ്രശാന്ത് ഭൂഷന്റെ ഏത് ട്വീറ്റുകളാണ് സുപ്രിം കോടതിയെ പ്രഥമദൃഷ്ടിയാല്‍ അവഹേളിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല.

2009ല്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്എച്ച് കപാഡിയയ്്‌ക്കെതിരെ നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ മറ്റൊരു കേസും ഭൂഷണെതിരെ എടുത്തിരുന്നു. 2009ല്‍ തെഹല്‍ക മാസികയില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിലാണ് അദ്ദേഹം സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ വിമര്‍ശിച്ചത്. അന്ന് അമിക്‌സ്‌ക്യൂരിയായിരുന്ന ഹരീഷ് സാല്‍വെയുടെ റിപ്പോര്‍ട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. അന്നത്തെ കേസില്‍ കഴിഞ്ഞ വര്‍ഷം അന്തരിച്ച രാംജത്ത് മലാനിയായിരുന്നു പ്രശാന്ത് ഭൂഷണ് വേണ്ടി ഹാജരായിരുന്നത്.

English summary
Supreme Court to hear contempt of court case against Prashant Bhushan today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X