കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗ്യാൻവാപി കേസ് വെള്ളിയാഴ്ച പരിഗണിക്കുമെന്ന് സുപ്രിംകോടതി; വാരാണസി കോടതിയിൽ വാദം കേൾക്കുന്നതിന് സ്റ്റേ

  • By Akhil Prakash
Google Oneindia Malayalam News

ലഖ്നൗ; ഉത്തർ പ്രദേശിലെ ഗ്യാൻവാപി മസ്ജിദ് കേസ് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് പരിഗണിക്കുമെന്ന് സുപ്രിംകോടതി. വാരാണസി കോടതിയിൽ വാദം കേൾക്കുന്നതും സുപ്രീം കോടതി സ്റ്റേ ചെയ്തിട്ടുണ്ട്. ശിവലിംഗം കണ്ടെത്തിയതായി പറയപ്പെടുന്ന വസുഖാന (അബ്ലൂഷൻ ഏരിയ) നശിപ്പിക്കപ്പെടുമെന്ന മുസ്ലീം പക്ഷത്തിന്റെ ഭയത്തിനിടയിലാണ് സുപ്രീം കോടതിയുടെ ഈ നീക്കം. മസ്ജിദിലെ സർവേയും സിവിൽ കോടതി നടപടികളും ചോദ്യം ചെയ്തുള്ള ഹർജികളായിരിക്കും കോടതി നാളെ കേൾക്കുക. അഭിഭാഷകന്റെ അസൗകര്യം ചൂണ്ടിക്കാട്ടിയാണ് കേസ് നാളത്തേക്ക് മാറ്റിയത്.

" ക്രമീകരണത്തിന്റെ കാര്യത്തിൽ കർശനമായി പ്രവർത്തിക്കാനും കേസിൽ തുടർനടപടികൾ സ്വീകരിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാനും ഞങ്ങൾ വിചാരണക്കോടതിയോട് നിർദ്ദേശിക്കുന്നു. വിഷയം മൂന്നംഗ ബെഞ്ച് നാളെ പരിഗണിക്കും." എന്നായിരുന്നു സുപ്രീം കോടതിയുടെ വാക്കുകൾ. വാരണാസി സിവിൽ കോടതിയിലെ നടപടികൾ സ്റ്റേ ചെയ്യണമെന്ന മസ്ജിദ് കമ്മിറ്റിയുടെ ആവശ്യം കഴിഞ്ഞതവണ ബെഞ്ച് തള്ളിയിരുന്നു. വിഷയത്തിൽ ഉത്തർപ്രദേശ് സർക്കാർ, വാരണാസി ജില്ലാ മജിസ്‌ട്രേറ്റ്, പൊലീസ് കമ്മിഷണർ, കാശി വിശ്വനാഥ ക്ഷേത്രം ബോർഡ് ഓഫ് ട്രസ്റ്റീസ്, വാരണാസി സിവിൽ കോടതിയിലെ ഹർജിക്കാർ എന്നിവർ ഇന്ന് നിലപാട് വ്യക്തമാക്കണമെന്ന് സുപ്രീംകോടതി നിർദേശമുണ്ട്.

supremecourt

അടുത്തിടെ നടത്തിയ ഒരു സർവ്വേയിൽ ഗ്യാൻവാപി മസ്ജിദിൽ ശിവലിം ഗം കണ്ടെന്ന് ഒരു സർവ്വേ ഉദ്യോ ഗസ്ഥൻ വെളിപ്പെടുത്തിയിരുന്നു. തുടർന്നാണ് സ്ഥലത്ത് ജാ ഗ്രത കൈക്കൊണ്ടത്. നിലവിൽ വാരണാസി ഭരണകൂടം ഗ്യാൻവാപി മസ്ജിദിന്റെ വുദു ചെയ്ത സ്ഥലം സീൽ ചെയ്തിരിക്കുകയാണ്. സ്ഥലത്ത് ക്രമസമാധാന പ്രശ്‌നം ഉണ്ടാകാതിരിക്കാൻ വസൂഖാനയുടെ വാതിലുകളിൽ സിആർപിഎഫ് ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. ഒരു ഡെപ്യൂട്ടി എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനും ഒരു സിആർപിഎഫ് കമാൻഡന്റുമാണ് ഇവിടത്തെ സുരക്ഷയുടെ ചുമതല.

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; 7 ജില്ലകളില്‍ ദുരന്തനിവാരണ സേന, 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; 7 ജില്ലകളില്‍ ദുരന്തനിവാരണ സേന, 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

അതേസമയം, സർവേ റിപ്പോർട്ട് സമർപ്പിക്കാൻ വാരണാസി സിവിൽ കോടതി അഡ്വക്കേറ്റ് കമ്മീഷണർമാർക്ക് അനുവദിച്ച കൂടുതൽ സമയം ഇന്ന് അവസാനിക്കും. മസ്ജിദിൽ വിഡിയോ ചിത്രീകരണം അടക്കം സർവേ നടപടികൾക്ക് നേതൃത്വം നൽകിയ അഡ്വക്കേറ്റ് കമ്മീഷണർ അജയ് കുമാർ മിശ്രയെ വാരണാസി സിവിൽ കോടതി സർവേ സംഘത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു. വീഡിയോ ദൃശ്യങ്ങൾ ചോർന്നതിലായിരുന്നു നടപടി. എന്നാൽ അജയ് കുമാർ മിശ്രയുടെ സഹകരണം കൂടി ഉറപ്പാക്കിയതിന് ശേഷം സർവ്വേ റിപ്പോർട്ട് പൂർത്തിയാക്കിയാൽ മതി എന്നാണ് ഹർജിക്കാർ സിവിൽ കോടതിയോട് ആപശ്യപ്പെട്ടിരിക്കുന്നത്.

Recommended Video

cmsvideo
മാഡത്തിനെതിരെ തുറന്നടിച്ച് ബാലചന്ദ്ര കുമാർ | P Balachandra Kumar reveals | Oneindia Malayalam

English summary
Supreme Court to hear Gyanwapi case on Friday; Stay to hear arguments in Varanasi court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X