കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

69 പേര്‍ കൊല്ലപ്പെട്ട ഗുല്‍ബര്‍ഗ; മോദിക്ക് പങ്കുണ്ടെന്ന് സാക്കിയ, കോടതി തിങ്കളാഴ്ച പരിഗണിക്കും

Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ കലാപക്കേസ് ഹര്‍ജിയില്‍ സുപ്രീംകോടതി അടുത്ത തിങ്കളാഴ്ച വാദംകേള്‍ക്കും. ഗുജറാത്ത് കലാപത്തിനിടെ കൊല്ലപ്പെട്ട കോണ്‍ഗ്രസ് മുന്‍ എംപി ഇഹ്‌സാന്‍ ജഫ്രിയുടെ വിധവ സാകിയ ജഫ്രി നല്‍കിയ ഹര്‍ജിയാണ് സുപ്രീംകോടതി പരിഗണിക്കുന്നത്.

Gujara

2002ലെ ഗുജറാത്ത് കലാപത്തില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന മോദിക്ക് പ്രധാന പങ്കുണ്ടെന്നാണ് സാക്കിയയടെ ആരോപണം. എന്നാല്‍ കേസ് അന്വേഷിച്ച എസ്‌ഐടി മോദിക്ക് ക്ലീന്‍ചിറ്റ് നല്‍കിയിരുന്നു. ഇത് ചോദ്യം ചെയ്താണ് സാക്കിയ സുപ്രീംകോടതിയിലെത്തിയത്. ഇവരുടെ ഹര്‍ജി നേരത്തെ ഗുജറാത്ത് ഹൈക്കോടതി തള്ളിയിരുന്നു.

ഗുജറാത്ത് കലാപത്തിന് പിന്നാല്‍ വന്‍ ഗൂഢാലോചന നടന്നുവെന്നാണ് സാക്കിയയുടെ ആരോപണം. സുപ്രീംകോടതിയുടെ മേല്‍നോട്ടത്തിലാണ് എസ്‌ഐടി അന്വേഷണം നടത്തിയത്. കലാപം തടയാന്‍ മോദി എല്ലാ ശ്രമവും നടത്തിയെന്നാണ് അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്.

കോണ്‍ഗ്രസിന്റെ അപ്രതീക്ഷിത നീക്കം; ബിജെപിയുടെ ഉറക്കം പോയി, വാജ്‌പേയിയുടെ മരുമകള്‍ സ്ഥാനാര്‍ഥി!!കോണ്‍ഗ്രസിന്റെ അപ്രതീക്ഷിത നീക്കം; ബിജെപിയുടെ ഉറക്കം പോയി, വാജ്‌പേയിയുടെ മരുമകള്‍ സ്ഥാനാര്‍ഥി!!

എന്നാല്‍ കലാപം അടിച്ചമര്‍ത്താന്‍ മോദി ഒന്നും ചെയ്തില്ലെന്നും അക്രമങ്ങളോട് കണ്ണടയ്ക്കുകയാണ് ചെയ്തതെന്നും സാക്കിയ വാദിക്കുന്നു. മോദിയെ വിചാരണ ചെയ്യണമെന്നും സാക്കിയ ആവശ്യപ്പെട്ടു. സാക്കിയയും ടീസ്റ്റ സെറ്റില്‍വാദിന്റെ സംഘടനയായ സിറ്റിസണ്‍ ഫോര്‍ ജസ്റ്റിസ് ആന്റ് പീസും ചേര്‍ന്നാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

കോണ്‍ഗ്രസ് മുന്‍ എംപി ഇഹ്‌സാന്‍ ജഫ്രിയുടെ വിധവയാണ് 80കാരിയായ സാക്കിയ. അഹമ്മദാബാദിലെ ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊലയില്‍ ഇഹ്‌സാന്‍ ജഫ്രി ഉള്‍പ്പെടെ 69 പേരാണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ വീട്ടിലാണ് അയല്‍വാസികള്‍ അഭയം തേടിയത്. എന്നാല്‍ അഭയം തേടിയ എല്ലാവരെയും അക്രമികള്‍ കൊലപ്പെടുത്തുകയായിരുന്നു.

ഇഹ്‌സാന്‍ ജഫ്രിയെ വലിച്ചുപുറത്തെത്തിച്ച് അടിച്ചവശനാക്കിയ ശേഷം ജീവനോടെ കത്തിക്കുകയായിരുന്നു കലാപകാരികള്‍. സഹായം അഭ്യര്‍ഥിച്ച് ഇഹ്‌സാന്‍ ജഫ്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള എല്ലാ നേതാക്കളുമായും ബന്ധപ്പെട്ടിരുന്നുവെന്ന് സാക്കിയ പറയുന്നു. എന്നാല്‍ ആരും സഹായിച്ചില്ല.

2014ല്‍ അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിനെതിരെ സാക്കിയ ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചെങ്കിലും കാര്യമുണ്ടായില്ല. നാല് വര്‍ഷത്തിന് ശേഷം ഹര്‍ജി സമര്‍പ്പിക്കാനുണ്ടായ കാരണം ചോദിച്ചായിരുന്നു ഹൈക്കോടതി ഹര്‍ജി തള്ളിയത്.

കലാപകാരികള്‍ വന്ന വേളയില്‍ ഇഹ്‌സാന്‍ ജഫ്രി വെടിയുതിര്‍ത്തതാണ് പ്രശ്‌നമായതെന്ന് വിചാരണ കോടതി കണ്ടെത്തിയിരുന്നു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട പത്ത് കേസുകളില്‍ ഒന്നാണ് ഗുല്‍ബര്‍ഗ സൊസൈറ്റി കൂട്ടക്കൊല. 29 ബംഗ്ലാവുകളും 10 അപ്പാര്‍ട്ട്‌മെന്റുകളും ചേര്‍ന്നതാണ് ഗുല്‍ബര്‍ഗ് സൊസൈറ്റി. ഇതില്‍ 90 ശതമാനവും താമസിച്ചിരുന്നത് മുസ്ലിംകളായിരുന്നു.

English summary
Top Court To Hear Zakia Jafri Plea Against PM In Gujarat Riots On Monday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X