ഹൈദരാബാദ് പോലീസ് എൻകൗണ്ടർ: നിയമപരമോ? സുപ്രീംകോടതിയിൽ ഹർജി, പരിശോധിക്കാമെന്ന് കോടതി!
ദില്ലി: ഹൈദരാബാദിലെ ബലാത്സംഗ പ്രതികളെ പോലീസ് വെടിവെച്ച് കൊന്നതിന്റെ നിയമസാധുത ചോദ്യം ചെയ്ത് കോടതിയിൽ സമർപ്പിച്ച ഹർജി പരിസോധിക്കും. ചീഫ് ജസ്റ്റിസ് എസ്എ ബോബ്ദെയാണ് അടിയന്തര ഹര്‍ജി പരിശോധിക്കാമെന്ന് വ്യക്തമാക്കിയത്. നിയമവിരുദ്ധമായ ഏറ്റുമുട്ടലാണ് ഹൈദരാബാദില്‍ പോലീസ് നടത്തിയതെന്നാരോപിച്ച് ജിഎസ്മണി എന്നായാളാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.
സമാന ഹര്‍ജി തെലങ്കാന ഹൈക്കോടതിയും പരിഗണിക്കുന്നുണ്ട്. വിഷയം തെലങ്കാന ഹൈക്കോടതിയുടെ പരിഗണനയിലാണെങ്കിലും അടിയന്തര ഹര്‍ജിയില്‍ വാദം കേള്‍ക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചിരിക്കുന്നത്. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹം തിങ്കളാഴ്ച രാത്രി എട്ട് മണി വരെ സംസ്കരിക്കരുതെന്ന് തെലങ്കാന സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുമുണ്ട്.

ഹൈദരാബാദിൽ ഡോക്ടർ ദിശയുടെ ഘാതകകരെ കൊലപ്പെടുത്തിയത് വ്യാജ ഏറ്റുമുട്ടലിലൂടെ ആണെന്ന ആരോപണം ശക്തമായിരിക്കെ നിയമ പ്രശ്നങ്ങൾ ഒഴിവാക്കാൻ പോലീസ് മുൻ കരുതൽ എടുത്തുവെന്നാണ് സൂചന. പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്ക് പറ്റിയിട്ടുണ്ടെന്ന് പറഞ്ഞിരുന്നു. അത് ഇതിന്റെ ഭാഗമാണെന്നാണ് ആരോപണം.
ഭീകരർ എന്ന് സംശയിക്കുന്നവരെ നൽഗൊണ്ടയിൽ വെടിവെച്ചു കൊന്ന സംഭവത്തിൽ പോലീസുകാർക്കെതിരെ കൊലക്കുറ്റം ചുമത്തി കേസ് എടുത്തിരുന്നു. ഇതു സുപ്രീം കോടതി ശരി വെക്കുകയും ചെയ്തിരുന്നു. അത്തരം സാഹചര്യം ഒഴിവാക്കാൻ സ്വയം രക്ഷക്കാണ് വെടി വെച്ചതെന്ന വാദം ഉന്നയിക്കാനാണ് പോലീസ് നീക്കം.
-
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും!










Click it and Unblock the Notifications