കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹൈദരാബാദ് പോലീസ് എൻകൗണ്ടർ: നിയമപരമോ? സുപ്രീംകോടതിയിൽ ഹർജി, പരിശോധിക്കാമെന്ന് കോടതി!

Google Oneindia Malayalam News

ദില്ലി: ഹൈദരാബാദിലെ ബലാത്സംഗ പ്രതികളെ പോലീസ് വെടിവെച്ച് കൊന്നതിന്റെ നിയമസാധുത ചോദ്യം ചെയ്ത് കോടതിയിൽ സമർപ്പിച്ച ഹർജി പരിസോധിക്കും. ചീഫ് ജസ്റ്റിസ് എസ്എ ബോബ്ദെയാണ് അടിയന്തര ഹര്‍ജി പരിശോധിക്കാമെന്ന് വ്യക്തമാക്കിയത്. നിയമവിരുദ്ധമായ ഏറ്റുമുട്ടലാണ് ഹൈദരാബാദില്‍ പോലീസ് നടത്തിയതെന്നാരോപിച്ച് ജിഎസ്മണി എന്നായാളാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.

സമാന ഹര്‍ജി തെലങ്കാന ഹൈക്കോടതിയും പരിഗണിക്കുന്നുണ്ട്. വിഷയം തെലങ്കാന ഹൈക്കോടതിയുടെ പരിഗണനയിലാണെങ്കിലും അടിയന്തര ഹര്‍ജിയില്‍ വാദം കേള്‍ക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചിരിക്കുന്നത്. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹം തിങ്കളാഴ്ച രാത്രി എട്ട് മണി വരെ സംസ്‌കരിക്കരുതെന്ന് തെലങ്കാന സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുമുണ്ട്.

Supreme Court

ഹൈദരാബാദിൽ ഡോക്ടർ ദിശയുടെ ഘാതകകരെ കൊലപ്പെടുത്തിയത് വ്യാജ ഏറ്റുമുട്ടലിലൂടെ ആണെന്ന ആരോപണം ശക്തമായിരിക്കെ നിയമ പ്രശ്നങ്ങൾ ഒഴിവാക്കാൻ പോലീസ് മുൻ കരുതൽ എടുത്തുവെന്നാണ് സൂചന. പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്ക് പറ്റിയിട്ടുണ്ടെന്ന് പറഞ്ഞിരുന്നു. അത് ഇതിന്റെ ഭാഗമാണെന്നാണ് ആരോപണം.

ഭീകരർ എന്ന് സംശയിക്കുന്നവരെ നൽഗൊണ്ടയിൽ വെടിവെച്ചു കൊന്ന സംഭവത്തിൽ പോലീസുകാർക്കെതിരെ കൊലക്കുറ്റം ചുമത്തി കേസ് എടുത്തിരുന്നു. ഇതു സുപ്രീം കോടതി ശരി വെക്കുകയും ചെയ്തിരുന്നു. അത്തരം സാഹചര്യം ഒഴിവാക്കാൻ സ്വയം രക്ഷക്കാണ് വെടി വെച്ചതെന്ന വാദം ഉന്നയിക്കാനാണ് പോലീസ് നീക്കം.

English summary
Supreme Court to hear petition to decide if Hyderabad encounter was legal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X