കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വവര്‍ഗരതി; വിധി പുനപരിശോധിയ്ക്കും, കോടതി

  • By Meera Balan
Google Oneindia Malayalam News

Supreme Court
ദില്ലി: സ്വവര്‍ഗരതി നിയമവിരുദ്ധമാക്കിയ വിധി പുനപരിശോധിക്കുമെന്ന് സുപ്രീം കോടതി. തുറന്ന കോടതിയില്‍ വീണ്ടും വാദം കേള്‍ക്കുമെന്നും സുപ്രീം കോടതി അറിയിച്ചു. 2011ലാണ് സ്വവര്‍ഗാനുരാഗം നിയമവിരുദ്ധമെന്ന് പരമോന്നത നീതിപീഠം പ്രഖ്യാപിച്ചത്. ഇതിനെത്തുടര്‍ന്ന് നല്‍കിയ പുനപരിശോധനാ ഹര്‍ജിയിലാണ് വിധി പുനപരിശോധിയ്ക്കുമെന്ന് കോടതി പറഞ്ഞത്.

2009 ല്‍ സ്വവര്‍ഗാനുരാഗം നിയമപരമാണെന്ന് കാട്ടി ദില്ലി ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ വിധിയ്‌ക്കെതിരെ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിന്മേലാണ് 2013 ഡിസംബര്‍ 11 ന് അനുകൂലമായ വിധി ഉണ്ടായത്.

ദില്ലി ഹൈക്കോടതി വിധിയ്‌ക്കെതിരെ 145 സംഘടനകളാണ് ഹൈക്കോടതിയെ സമീപിച്ചത്. സ്വവര്‍ഗാനുരാഗം ക്രിമനല്‍ കുറ്റമാണെന്ന് പ്രഖ്യാപിച്ചതോടെ ഒട്ടേറെ സാമൂഹിക പ്രവര്‍ത്തകരും സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.കേ്ര്രന്ദസര്‍ക്കാരിന്റേതടക്കം എട്ട് പുനപരിശോധനാ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളിയിരുന്നു.

ഇന്ത്യയില്‍ സ്വവര്‍ഗാനുരാഗികളുടെ അവകാശങ്ങള്‍ ലംഘിയ്ക്കുന്നുണ്ടോ എന്നതിനെപ്പറ്റിയുള്‌ല കാര്യങ്ങള്‍ അമേരിയ്ക്കയും നിരീക്ഷിയ്ക്കുന്നുണ്ട്. അതിനാല്‍ തന്നെ തുടര്‍ന്ന ഇക്കാര്യത്തില്‍ സുപ്രീംകോടതി സ്വീകരിയ്ക്കുന്ന നിലപാടുകള്‍ ലോകശ്രദ്ധയാകര്‍ഷിയ്ക്കും.

English summary
SC to hear plea against criminalising gay sex in open court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X