മുസ്ലീം പള്ളികളിലെ സ്ത്രീ പ്രവേശനം: സുപ്രീം കോടതി ഇന്ന് ഹരജി പരിഗണിക്കും
ദില്ലി: മുസ്ലീം പള്ളികളില്‍ വനിതകള്‍ക്കും ആരാധനാ സ്വാതന്ത്രം അനുവദിക്കണമെന്നാവശ്യപ്പെട്ട് കൊണ്ടുളള പൊതുതാത്പര്യ ഹര്‍ജിയില്‍ സുപ്രീം കോടതി ഇന്ന് വാദം കേള്‍ക്കും. ഇസ്ലാം വിശ്വാസികളായ ദമ്പതികളാണ് സ്ത്രീപ്രവേശനത്തിന് അനുമതി തേടി സുപ്രീം കോടതിയെ സമീപിച്ചത്. സ്ത്രീകളെ പള്ളികളില്‍ പ്രവേശിപ്പിക്കാതിരിക്കുന്നത് നിയവിരുദ്ധവും ഭരണഘടനാ ലംഘനവുമാണെന്നും ഹര്‍ജിയില്‍ പറയുന്നു.

പൂനയില്‍ വ്യവസായികളായ യാസ്മിന് സുബീര്‍ അഹമ്മദ് പീര്‍സാദേ, സുബീര്‍ അഹമ്മദ് നാസിര്‍ അഹമ്മദ് പീര്‍ സാദേ എന്നിവരാണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. സ്ത്രീകളെ പള്ളികളില്‍ പ്രവേശിപ്പിക്കരുതെന്ന് ഖുറാനില്‍ പറഞ്ഞിട്ടില്ല. പ്രവേശന വിലക്ക് മൗലികാവകാശങ്ങളുടെ ലംഘനം കൂടിയാണെന്ന് ഹര്‍ജിയില്‍ പറയുന്നു. ഇസ്ലാം മതം സ്ത്രീകള്‍ക്കും പുരുഷനും തുല്യ അവകാശമാണ് നല്‍കുന്നത്. സ്ത്രീകള്‍ പള്ളികളില്‍ ആരാധന നടത്തരുതെന്ന് ഖുറാനോ മുഹമ്മദ് നബിയോ പറയുന്നില്ലയെന്നും ഹര്‍ജിയില്‍ പറയുന്നു.
നിലവില്‍ ജമാഅത്ത് പള്ളികള്‍ സ്ത്രീകള്‍ക്ക് പ്രവേശനം ഉണ്ട്. അതേസമയം സുന്നി പള്ളികളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ചിരിക്കുകയാണ്. മക്കയില്‍ പോലും സ്ത്രീയും പുരുഷനും ഒരുമിച്ചാണ് കഅ്ബ നിര്‍വഹിക്കുന്നതെന്നും ഹര്‍ജിയില്‍ പറയുന്നു. കേന്ദ്ര സര്‍ക്കാരാണ് ഹര്‍ജിയിലെ ഒന്നാം എതിര് കക്ഷി. കേന്ദ്ര വഖഫ് കൗണ്‍സില്‍ ഉള്‍പ്പെടെ ആറ് കക്ഷികള്‍ ഹര്‍ജിയെ എതിര്‍ത്ത് രംഗത്തുണ്ട്.
ലോക്സഭാ തിരഞ്ഞെടുപ്പ്: സ്പെഷ്യല്‍ പേജ് കാണാം
-
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വർണം ഏറ്റവും വില കുറവിൽ വാങ്ങാൻ ആകുന്നത് ഇപ്പോൾ; 2 മാസം കഴിഞ്ഞാൽ 1.5 ലക്ഷത്തിന് മുകളിലേക്ക്;സ്വർണ വ്യാപാരി -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
ബെംഗളൂരു മലയാളികൾക്ക് സന്തോഷ വാർത്ത; മൈസൂരു റോഡിലെ ഗതാഗത കുരുക്ക് കുറയും, 810 കോടിയുടെ എലിവേറ്റഡ് ഇടനാഴി -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ഡിഗ്രിക്കാര്‍ക്ക് കൊച്ചിന് ഷിപ്പ്യാര്ഡില് അവസരം; ശമ്പളം എത്രയെന്ന് കേട്ടോ -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം












Click it and Unblock the Notifications