കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജഗന്‍ റെഡ്ഡിയെ സുപ്രീംകോടതി പുറത്താക്കുമോ? ജഡ്ജിക്കെതിരെ ആന്ധ്ര മുഖ്യമന്ത്രി, വാദം ഇന്ന്

Google Oneindia Malayalam News

ദില്ലി: ആന്ധ്ര മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ജഗന്‍ മോഹന്‍ റെഡ്ഡിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. സുപ്രീംകോടതിയിലെ മുതിര്‍ന്ന ജഡ്ജി ജസ്റ്റിസ് എന്‍വി രമണക്കെതിരായ ജഗന്‍ റെഡ്ഡിയുടെ കത്തിന്റെ പശ്ചാത്തലത്തിലാണ് പൊതുതാല്‍പ്പര്യ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്. അഭിഭാഷകരായ ജിഎസ് മണി, പ്രദീപ് കുമാര്‍ യാദവ്, എസ്‌കെ സിങ് എന്നിവരാണ് സംയുക്തമായി ഹര്‍ജി സമര്‍പ്പിച്ചത്.

j

സുപ്രീംകോടതി ജഡ്ജിയെ പരസമായി അപമാനിച്ച ആന്ധ്ര മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി നിരവധി കേസുകളില്‍ പ്രതിയാണെന്നും അദ്ദേഹത്തെ പദവിയില്‍ നിന്ന് നീക്കണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജി. ജഗന്‍ റെഡ്ഡിയുടെ പ്രതികരണം സുപ്രീംകോടതി നേരത്തെ തേടിയിരുന്നു. തുടര്‍ന്നാണ് ഇന്ന് വീണ്ടും ഹര്‍ജി പരിഗണിക്കുന്നത്. ജസ്റ്റിസ് ഉദയ് ഉമേഷ് ലളിത് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

ജസ്റ്റിസ് എന്‍വി രമണക്കെതിരെ നിരവധി ആരോപണങ്ങള്‍ ഉന്നയിച്ച് ആന്ധ്ര മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെക്ക് കത്തയച്ചിരുന്നു. ഇതുസംബന്ധിച്ച് മാധ്യമങ്ങളില്‍ വാര്‍ത്ത വരികയും ചെയ്തു. തുടര്‍ന്നാണ് ജഗനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്. കള്ളപ്പണം വെളുപ്പിക്കല്‍, അഴിമതി തുടങ്ങി 20ഓളം ക്രമിനില്‍ കേസുകളില്‍ പ്രതിയാണ് ജഗന്‍ റെഡ്ഡി എന്ന് ഹര്‍ജിക്കാര്‍ ആരോപിക്കുന്നു. യാതൊരു അടിസ്ഥാനവുമില്ലാതെയാണ് ജസ്റ്റിസ് എന്‍വി രമണക്കെതിരെ ആന്ധ്ര മുഖ്യമന്ത്രി ആരോപണങ്ങള്‍ ഉന്നയിച്ചതെന്നും ഹര്‍ജിയില്‍ വാദിക്കുന്നു.

യുഎഇയിലെ പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; ഗോള്‍ഡന്‍ വിസ, 10 വര്‍ഷം, ശൈഖ് മുഹമ്മദ് പ്രഖ്യാപിച്ചുയുഎഇയിലെ പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; ഗോള്‍ഡന്‍ വിസ, 10 വര്‍ഷം, ശൈഖ് മുഹമ്മദ് പ്രഖ്യാപിച്ചു

Recommended Video

cmsvideo
കേരളത്തിൽ വാക്സിൻ ആദ്യം കൊടുക്കേണ്ടവരുടെ ലിസ്റ്റ് എടുക്കുന്നു

രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടിയാണ് സുപ്രീംകോടതി ജഡ്ജിക്കെതിരെ ജഗന്‍ റെഡ്ഡി ആരോപണങ്ങള്‍ ഉന്നയിച്ചത്. ജുഡീഷ്യറിയുടെ പ്രതിഛായക്ക് കളങ്കമുണ്ടാക്കുന്ന പ്രവര്‍ത്തനമാണിത്. ജസ്റ്റിസ് രമണക്കെതിരെ ആന്ധ്ര മുഖ്യമന്ത്രി ഉയര്‍ത്തിയ ആരോപണങ്ങള്‍ സംബന്ധിച്ച് അന്വേഷിക്കണം. സിറ്റിങ് ജഡ്ജിയോ മുന്‍ ജഡ്ജിയോ അന്വേഷണത്തിന് മേല്‍ന്നോട്ടം വഹിക്കണം. സിബിഐ പോലുള്ള അന്വേഷണ സംഘാംഗങ്ങളെയും ഉള്‍പ്പെടുത്തിയാകണം അന്വേഷണം എന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

English summary
Supreme Court to hear today plea seeking removal of Andhra Chief Minister Jagan Reddy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X